121

Powered By Blogger

Thursday, 1 January 2015

ഗുജറാത്ത്‌ പോലീസിന്റെ വിവാദ മോക്ക്‌ ഡ്രില്‍: മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പ്‌ പറഞ്ഞു









Story Dated: Thursday, January 1, 2015 07:48



mangalam malayalam online newspaper

അഹമ്മദാബാദ്‌: ഗുജറാത്ത്‌ പോലീസിന്റെ മോക്ക്‌ ഡ്രില്ലില്‍ തീവ്രവാദികളായി വേഷമിട്ട പോലീസുകാര്‍ട്ട്‌ മുസ്ലീം തൊപ്പി നല്‍കിയ സംഭവത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പ്‌ പറഞ്ഞു. സംഭവം വിവാദമായ പശ്‌ചാത്തലത്തിലാണ്‌ മുഖ്യമന്ത്രി മാപ്പ്‌ പറഞ്ഞത്‌. സൂറത്ത്‌ പോലീസാണ്‌ മുസ്ലീങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച്‌ മോക്ക്‌ ഡ്രില്‍ നടത്തിയത്‌. രണ്ട്‌ മണിക്കൂര്‍ നീണ്ട എറ്റുമുട്ടലിന്‌ ശേഷം തീവ്രവാദികളെ കീഴടക്കുന്നതായായിരുന്നു മോക്ക്‌ ഡ്രില്‍.


മോക്ക്‌ ഡ്രില്ലിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെയാണ്‌ സംഭവം വിവാദമായത്‌. തീവ്രവാദി ആക്രമണമുണ്ടായാല്‍ നേരിടേണ്ടത്‌ എങ്ങനെയെന്ന്‌ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ്‌ മോക്ക്‌ ഡ്രില്‍ നടത്തിയത്‌. മോക്ക്‌ ഡ്രില്ലിനെതിരെ ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗവും രംഗത്ത്‌ എത്തിയിരുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടരുതെന്ന്‌ ബി.ജെ.പിയുടെ ഗുജറാത്ത്‌ ഘടകം ന്യൂനപക്ഷ സെല്‍ പ്രസിഡന്റ്‌ മെഹ്‌ബൂബ്‌ അലി ചിസ്‌തി പറഞ്ഞു.


തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ക്ക്‌ മുസ്ലീം തൊപ്പി നല്‍കിയത്‌ ഏതെങ്കിലും മതത്തെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ച്‌ ചെയ്‌തതല്ലെന്നും അത്‌ ഒഴിവാക്കേണ്ടിയിരുന്നെന്നും എസ്‌.പി പ്രദീപ്‌ സെജൂള്‍ പറഞ്ഞു.










from kerala news edited

via IFTTT