Story Dated: Thursday, January 1, 2015 07:57
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിന് എതിരെ സര്‍ക്കാര്‍ ജപ്‌തി നടപടി ഊര്‍ജിതമാക്കി. 1997ല്‍ കടമെടുത്ത 50 കോടി രൂപയില്‍ പലിശ സഹിതം 178 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്‌ക്കാത്തതിനാണ് നടപടി. നടപടിയുടെ ഭാഗമായി രണ്ടാഴ്‌ച മുമ്പ് സര്‍ക്കാര്‍ ആശുപത്രിയ്‌ക്ക് ജപ്‌തി നോട്ടീസ് നല്‍കിയിരുന്നു.
ഇ.കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ആശുപത്രിയ്‌ക്ക് തുക അനുവദിച്ചത്. ജപ്‌തി നടപടിയുടെ ഭാഗമായി ആശുപത്രിയുടെ ജില്ലാ സഹകരണ ബാങ്കിലുള്ള അക്കൗണ്ട് സര്‍ക്കാര്‍ മരവിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ ആശുപത്രി ജീവനക്കാരുടെ ശമ്പളം മുടങ്ങി.
from kerala news edited
via IFTTT