121

Powered By Blogger

Thursday, 1 January 2015

കാലിക്കറ്റ് സമരം: ലൈബ്രറി പൂട്ടണമെന്ന് പോലീസ്; അനുവദിക്കില്ലെന്ന് അധ്യാപകര്‍









Story Dated: Friday, January 2, 2015 12:30



mangalam malayalam online newspaper

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ എസ്.എഫ്.ഐ സമരം പൊളിക്കാന്‍ ഉപാധിയുമായി പോലീസ്. സര്‍വകലാശാലയിലെ ലൈബ്രറി പൂട്ടണമെന്നാണ് പോലീസിന്റെ നിര്‍ദേശം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് ലൈബ്രറിക്കു മുന്നിലായതിനാലാണ് പോലീസ് ഈ നിര്‍ദേശം വച്ചത്. എന്നാല്‍ ലൈബ്രറി പൂട്ടാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി.


അതിനിടെ, സമരം അവസാനിപ്പിക്കണമെന്ന് പോലീസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാത്തതോടെ പോലീസ് ബലം പ്രയോഗിച്ച് വിദ്യാര്‍ത്ഥികളെ നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ത്ഥികളുടെ കസേരകളും കട്ടിലുകളും പോലീസ് നീക്കം ചെയ്തു.


പോലീസ് നടപടിയില്‍ പതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് മാര്‍ച്ച് നടത്തി.










from kerala news edited

via IFTTT