Story Dated: Thursday, January 1, 2015 08:32

മോസ്കോ: റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിവിനെ തുടര്‍ന്ന് രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം. എന്നാല്‍ അവശ്യ സാധനങ്ങള്‍ക്ക് മാത്രമാണ് വിലക്കയറ്റമുണ്ടായതെന്ന് തെറ്റിദ്ധരിക്കരുത്. രാജ്യത്തെ ലൈംഗിക തൊഴിലാളികളും നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. 30 മുതല്‍ 40 ശതമാനം വരെയാണ് ലൈംഗിക തൊഴിലാളികള്‍ നിരക്ക് ഉയര്‍ത്തിയത്. രാജ്യത്തിന്റെ ചില മേഖലകളില്‍ ലൈംഗിക തൊഴിലാളികള്‍ 50 മുതല്‍ 100 ശതമാനം വരെ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
ഫ്ളാഷ്നോര്ഡ് ഡോട്ട് കോം എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ച് മോസ്കോ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റൂബിളിന്റെ മൂല്യം കൂപ്പുകുത്തുന്നതിന് മുമ്പ് മണിക്കൂറിന് 3000 റൂബിളാണ് റഷ്യന്‍ ലൈംഗിക തൊഴിലാളികള്‍ നിരക്ക് ഈടാക്കിയിരുന്നത്. എന്നാല്‍ റൂബിള്‍ വില ഇടിഞ്ഞതോടെ മണിക്കൂര്‍ നിരക്ക് 7000 റൂബിളായി ഉയര്‍ത്തി. ജീവിത ചെലവ് കൂടിയ സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നു.
റഷ്യയില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും രാജ്യത്ത് വേശ്യാവൃത്തി സജീവമാണ്. റൂബിളിന്റെ വിലയിടിവിന് പുറമെ യുദ്ധം രൂക്ഷമായ ഉക്രൈനില്‍ നിന്ന് കുടിയേറിയ യുവതികള്‍ കൂടി ലൈംഗിക തൊഴിലിലേക്ക് കടന്ന് വന്നതും നാട്ടുകാരായ ലൈംഗിക തൊഴിലാളികള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായി. 124 മില്യന്‍ ജനസംഖ്യയുള്ള റഷ്യയില്‍ ലൈംഗിക തൊഴിലാളികളുടെ എണ്ണം 1 മില്യനോളം വരുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 40 ശതമാനം ഇടിഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല Story Dated: Monday, January 19, 2015 04:46തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചതാണ് ഇക്കാര്യം. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഗെയിംസ് ഉദ്ഘാടനം… Read More
കമിതാക്കളും ബന്ധുക്കളും കോടതി വളപ്പില്‍ ഏറ്റുമുട്ടി; സംഘര്‍ഷത്തില്‍ എ.എസ്.ഐയ്ക്ക് പരുക്ക് Story Dated: Monday, January 19, 2015 04:59കാസര്‍കോട് : ബദിയടുക്ക നെല്ലിക്കട്ട ചന്ദംപാറയില് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും അഭിഭാഷകനൊപ്പം കോടതി വളപ്പിലെത്തിയപ്പോള്‍ പിതാവിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്… Read More
യുവതിയും യുവാവും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍; ദുരഭിമാനക്കൊലയെന്ന് പോലീസ് Story Dated: Monday, January 19, 2015 04:12മുസാഫിര്‍നഗര്‍: യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ പോലീസ് കണ്ടെത്തി. മുസാഫര്‍നഗറിലാണ് സംഭവം. കൊലപാതകം ഭുരഭിമാനഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു.… Read More
ജൈവസംരക്ഷണത്തിന്റെ പേരില്‍ അതിരപ്പിള്ളി പദ്ധതിയെ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രം Story Dated: Monday, January 19, 2015 03:58ന്യുഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പദ്ധതി ജൈവവൈവിധ്യത്തിന് ഭീഷണിയല്ല. ജൈവസംരക്ഷണത്തിന്റെ പേരില്‍ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതി… Read More
ദേശീയ സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന് Story Dated: Monday, January 19, 2015 04:22റാഞ്ചി : ദേശീയ സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ഈ നേട്ടം. എറണാകുളം തേവര എച്ച്.എസ്.എസിലെ പി.ആര് അലീഷയ്… Read More