ആസൂത്രണ കമ്മീഷന്‍ ഇനി നീതി അയോഗ്
സംസ്ഥാനങ്ങളുടെ പ്രതിനിധികളടക്കം എട്ടോ പത്തോ സ്ഥിരം അംഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സംവിധാനമാണിത്. സാമ്പത്തിക, പരിസ്ഥിതി, എന്‍ജിനിയറിങ് മേഖലകളിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, മറ്റു മേഖലകളില്‍ പാണ്ഡിത്യമുള്ളവര്‍ തുടങ്ങിയവരും നിര്‍ദിഷ്ട സമിതിയില്‍ ഉണ്ടാകും. ആസൂത്രണ കമ്മീഷനില്‍നിന്ന് വ്യത്യസ്തമായി വൈസ് ചെയര്‍മാനായിരിക്കും നീതി അയോഗിന്റെ അധ്യക്ഷന്‍.
പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആസുത്രണ കമ്മീഷനെ ഇല്ലാതാക്കുന്നതിരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. കമ്മീഷനെ ഇല്ലാതാക്കുന്നത് അനാവശ്യവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിനേതൃത്വം പ്രസ്താവനയുമിറക്കിയിരുന്നു.
from kerala news edited
via IFTTT