121

Powered By Blogger

Thursday, 1 January 2015

എന്‍.ബി.എ വുമണ്‍സ് ഫോറം ചര്‍ച്ചയും സെമിനാറും








എന്‍.ബി.എ വുമണ്‍സ് ഫോറം ചര്‍ച്ചയും സെമിനാറും


Posted on: 01 Jan 2015



ന്യൂയോര്‍ക്ക്: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും സെമിനാറും സംഘടിപ്പിക്കുകയുണ്ടായി. വുമണ്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ രാജേശ്വരി രാജഗോപാലിന്റെ ആമുഖ പ്രസംഗത്തിന് ശേഷം എന്‍ ബി എ പ്രസിഡന്റ് രഘുവരന്‍ നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.






ചടങ്ങില്‍ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിച്ചത് ഒരു അറ്റോര്‍ണിയായി പത്തുവര്‍ഷത്തെ പരിചയ സമ്പത്തുള്ള റൂണാ രാജഗോപാല്‍ ആയിരുന്നു. റൂണയെ സദസ്സിനു പരിചയപ്പെടുത്തിയത് ജനറല്‍ സെക്രട്ടറി ശോഭാ കറുവക്കാട്ട് ആയിരുന്നു. സാധാരണ ജനങ്ങള്‍ നിയമപാലകരും ആയിട്ട് ഇടപെടേണ്ടി വരുമ്പോള്‍ എങ്ങനെയൊക്കെ പെരുമാറണമെന്ന് വിശദീകരിക്കുകയും ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തതും ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ ആയി സേവനം അനുഷ്ഠിക്കുന്ന രഞ്ജിത്ത് മേനോനാണ്. അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തിയത് ബീന പ്രദീപ് മേനോന്‍ ആയിരുന്നു.

സൈക്യാട്രിസ്റ്റ് ആയ ഡോ.അമീന്‍ കുട്ടികള്‍ക്ക് മാത്രമായ ഒരു സെഷന്‍ നടത്തിക്കൊണ്ട് അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയുകയും പങ്കെടുത്ത എല്ലാ കുട്ടികളെയും അനുമോദിക്കുകയും ചെയ്തു. രാജേശ്വരി രാജഗോപാലാണ് അദ്ദേഹത്തെ സദസ്സിനു പരിചയപ്പെടുത്തിയത്. വുമണ്‍സ് ഫോറം കോ ചെയര്‍ എഴ്‌സണ്‍ പത്മിനി നരിക്കോട്ട് നന്ദി പ്രകാശനം നിര്‍വഹിച്ചു.




വാര്‍ത്ത അയച്ചത് : മൊയ്തീന്‍ പുത്തന്‍ചിറ













from kerala news edited

via IFTTT

Related Posts:

  • ഡബ്ല്യൂ.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു ഡബ്ല്യൂ.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റുPosted on: 22 Mar 2015 ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ 2015-2017 ലേക്കുള്ള പുതിയ ഭാരവാഹികള്‍ കഴിഞ്ഞദിവസം ചേര്‍… Read More
  • കോണ്‍സുലേറ്റിന്റെ ഓപ്പണ്‍ ഹൗസിന് മികച്ച പ്രതികരണം കോണ്‍സുലേറ്റിന്റെ ഓപ്പണ്‍ ഹൗസിന് മികച്ച പ്രതികരണംPosted on: 22 Mar 2015 കല്‍ബ: പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങാതെ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെ നേരിട്ടു പരാതി ബോധിപ്പിക്കാന്‍ ആപ് കേ ദ്വാര്‍ … Read More
  • 'കളിയച്ഛന്‍' പ്രദര്‍ശിപ്പിച്ചു: 'കളിയച്ഛന്‍' പ്രദര്‍ശിപ്പിച്ചു:Posted on: 22 Mar 2015 ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ ഹാളില്‍ 'കളിയച്ഛന്‍' സിനിമ പ്രദര്‍ശിപ്പിച്ചു.മഹാകവി പി. യുടെ കവിതയെ അടിസ്ഥ… Read More
  • ആഹാരം, വെള്ളം, വീട്... ഇനി സോഷ്യല്‍ മീഡിയയും ആഹാരം, വെള്ളം, വീട്... ഇനി സോഷ്യല്‍ മീഡിയയുംPosted on: 22 Mar 2015 ഭൂമിയില്‍: ജീവിക്കുന്നവര്‍ക്ക് ഏറ്റവുമാവശ്യം മൂന്നുകാര്യങ്ങളാണെന്ന് പണ്ടുതന്നെ വലിയവര്‍ എഴുതിവെച്ചിട്ടുണ്ട്. അത് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണെന… Read More
  • ഫോക്കസ് അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വം ഫോക്കസ് അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വംPosted on: 22 Mar 2015 ദോഹ: ഖത്തറിലെ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വം. ഏരിയ മാനേജര്‍: ഷഹീര്‍ മുഹമ്മദ് രായരോത്ത്, ഡെ. മാനേജര്‍: മുഹമ്മദ് ഷമീര്‍… Read More