121

Powered By Blogger

Thursday, 1 January 2015

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകാതെ എംബസി സഹായം തേടുന്നു








മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകാതെ എംബസി സഹായം തേടുന്നു


Posted on: 01 Jan 2015




ജുബൈല്‍: അല്‍ഹസ്സയിലെ ഹൊഫൂഫില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട അലി ഹുസൈന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ മകന്‍ സദ്ദാം ഹുസൈന്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായം തേടി. കഴിഞ്ഞ ജൂണ്‍ 17 നാണു ബീഹാറിലെ സിവാന്‍ ജില്ലയിലെ ഹസന്‍പുര സ്വദേശി അലി ഹുസൈന്‍ മരണപ്പെട്ടത്. പതിനേഴ് വര്‍ഷം മുമ്പാണ് അല്‍ഖോബാര്‍ കേന്ദ്രമായുള്ള ഒരു മന്‍പവര്‍ കമ്പനിയില്‍ കാര്‍പെന്റര്‍ ജോലിക്ക് വന്നത്. അല്‍ഖോബാര്‍, ഖാഫ്ജി തുടങ്ങിയ സ്ഥലങ്ങളില്‍ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിട്ടുള്ള അലി ഹുസൈന്‍ കഴിഞ്ഞ നാലര വര്‍ഷമായി അല്‍ഹസ്സയിലെ ഒരു പ്രോജക്ടിലാണ് ജോലി ചെയ്യുന്നത്. ശമ്പളം യഥാസമയം കിട്ടാതായതോടെ സഹപ്രവര്‍ത്തകരായ മറ്റു പതിനാലു പേരോടൊപ്പം ഹൊഫൂഫിലെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. കേസ് നടന്ന് കൊണ്ടിരിക്കെയാണ് അലി ഹുസൈന്‍ മരണപ്പെടുന്നത്.

ഹൊഫൂഫ് ആശുപത്രി മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ സഹായമാവശ്യപ്പെട്ട് കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന്‍ ചെട്ടിപ്പടിയെ സമീപിച്ചു. ഷംസുദ്ദീന്‍ വിവരങ്ങള്‍ ശേഖരിച്ച് എംബസ്സിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സപ്തംബര്‍ 22ന് എംബസി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള അനുമതിപത്രം നല്‍കി. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ എക്‌സിറ്റ് അടിക്കാന്‍ കഴിയുന്നില്ലെന്നാണു മൃതദേഹം കൊണ്ടു പോകാന്‍ വൈകുന്നതിനു കാരണമായി കമ്പനി പറയുന്നത്. കമ്പനിയുടെ ലൈസന്‍സ് ലേബര്‍ ഓഫീസ് റദ്ദാക്കിയതിനാല്‍ ഇഖാമ പുതുക്കാന്‍ തടസ്സം നേരിടുന്നതായും അറിയുന്നു.


എംബസ്സി ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ജുബൈലില്‍ ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന മകന്‍ സദ്ദാം. സ്വദേശമായ ബീഹാറില്‍ ഭാര്യ തജ്ബുനിഷ, മക്കളായ ജറീന, നസീമ, തമീമ, റൗലത്, സനാ പര്‍വീന്‍, സബീര്‍ ഹുസൈന്‍ എന്നിവരും പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരിക്കുകയാണ്.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

Related Posts:

  • ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു ചരക്ക് വാഹന നിരോധനം പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നുPosted on: 08 Jan 2015 ബെംഗളൂരു: പകല്‍സമയം നഗരത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ നിരോധിച്ച പോലീസ് നടപടി പിന്‍വലിക്കാന്‍ സമ്മര്‍ദമേറുന്നു. നിരോധനത്തിനെതിരെ ലോറി ഉടമക… Read More
  • സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കം സി.പി.എം. സംസ്ഥാനസമ്മേളനത്തിന് ഇന്ന് തുടക്കംPosted on: 08 Jan 2015 ബെംഗളൂരു: സി.പി.എം. കര്‍ണാടക സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ എട്ട് മുതല്‍ പതിനൊന്ന് വരെ നടക്കും. ജെ.സി. റോഡ് ഗഡുവാള ഭവനില്‍ എട്ടിന് രാവിലെ പതിനൊന്നിന് മ… Read More
  • മകരവിളക്ക് ഉത്സവം മകരവിളക്ക് ഉത്സവംPosted on: 08 Jan 2015 ബെംഗളൂര്‍: അനന്തഗിരി സിദ്ധിവിനായക അയ്യപ്പക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 13 ,14 തിയ്യതികളില്‍ നടക്കും.രണ്ടു ദിവസങ്ങളിലും രാവിലെ നാലുമണിക്ക് നട തുറന്നതിനുശേഷം ഗണപതിഹോമം, അഷ്ടാഭി… Read More
  • ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കം ഇന്ത്യയുടെ മഹത്ത്വം വിളിച്ചോതി പ്രവാസി സമ്മേളനത്തിന് തുടക്കംPosted on: 08 Jan 2015 ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യവും അയവിറക്കി പതിമ്മൂന്നാമത് പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത… Read More
  • പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍ പ്രവാസി സമ്മേളനം: പ്രതീക്ഷയോടെ ഗള്‍ഫ് മലയാളികള്‍Posted on: 08 Jan 2015 ഗാന്ധിനഗര്‍: വാക്കുകളിലൊതുങ്ങാതെ പ്രവൃത്തിയിലൂന്നുമെന്ന മോദി സര്‍ക്കാറിന്റെ നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഗള്‍ഫ് മലയാളികള്‍ പ്രവാസി ഭാരതീയ സമ്മ… Read More