121

Powered By Blogger

Thursday 2 January 2020

സ്മാര്‍ട്ട്‌ഫോണും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ആയാസമില്ലാതെ സമ്പാദിക്കാം

ഒരു സ്മാർട്ട്ഫോണും അല്പം ആത്മവിശ്വാസവും കൈയിലുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം... ആരിൽനിന്നും സമ്മർദമില്ലാതെ, സമയത്തിന്റെ അതിർവരമ്പുകളില്ലാതെ കൂളായി, ആയാസരഹിതമായി വരുമാനം നേടാനുള്ള മാർഗമാണ് 'വ്ലോഗിങ്'. കഴിഞ്ഞ മൂന്നുവർഷത്തിനിടയിലാണ് വ്ലോഗിങ് തരംഗമായി മാറിയത്. ഇതോടെ യാത്രകളും ഭക്ഷണവും മേക്കപ്പും വസ്ത്രധാരണവുമെല്ലാം യൂട്യൂബ് ചാനലുകളിൽ അവസരങ്ങളായി മാറി. പാർട്ട് ടൈം ആയും അല്ലാതെയും വ്ലോഗിങ് ചെയ്യുന്ന നിരവധി പേരുണ്ട്. വിദ്യാഭ്യാസമോ പ്രായമോ ഒന്നും ഈ വ്ലോഗിങ് ചെയ്യാൻ ഒരു പ്രശ്നമല്ല. ഒരു സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ വീഡിയോ എടുത്ത് അതിൽ തന്നെ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യാം. വരുമാന മാർഗം എന്നതിലുപരി, കൂടുതൽ വ്യൂവേഴ്സിലേക്ക് എത്തിച്ചേരാനാണ് ഒരു വ്ലോഗർ ആദ്യം ശ്രമിക്കേണ്ടത്. പ്രേക്ഷകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനം വന്നുചേരും. ബ്ലോഗിങ്ങും വ്ലോഗിങ്ങും വാക്കുകൾകൊണ്ട് ഒരു വിഷയത്തെ കുറിച്ച് പറയുന്ന രീതിയാണ് 'ബ്ലോഗിങ്' എങ്കിൽ, വീഡിയോ ദൃശ്യങ്ങളിലൂടെ കാര്യങ്ങൾ പറയുന്ന രീതിയാണ് 'വ്ലോഗിങ്'. രണ്ട് മേഖലയിലും ഒരുപോലെ തിളങ്ങി സ്വന്തമായൊരു സംരംഭം ആരംഭിച്ചയാളാണ് ടോണി ജോൺ. യു.എസിൽ സോഫ്റ്റ്വെയർ ആർക്കിടെക്ട് ആയിരുന്ന ടോണി 1998-ലാണ് ബ്ലോഗിങ്ങിലേക്ക് കടക്കുന്നത്. കേരളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊരാൾ. വീഡിയോസിന് അത്ര പ്രചാരം ഇല്ലാതിരുന്ന, 'ബ്ലോഗ്' എന്നൊരു വാക്ക് തന്നെ പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ഈ രംഗത്ത് തന്റെ പേര് പതിപ്പിച്ചയാളാണ് ടോണി. ജോലിയിലെ സമ്മർദം കുറയ്ക്കുന്നതിനും ഒഴിവുസമയം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുമായിരുന്നു ടോണി ബ്ലോഗിങ് തുടങ്ങിയത്. സോഫ്റ്റ്വേർ ഡെവലപ്മെന്റ് സംബന്ധിച്ച കാര്യങ്ങളും ടിപ്സുമൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. 'ബ്ലോഗെഴുതി തുടങ്ങി നാലഞ്ച് വർഷത്തിനുശേഷമാണ് ഇതൊരു വരുമാന സ്രോതസ്സാക്കി മാറ്റാൻ ആലോചിച്ചുതുടങ്ങിയത്. കുറച്ചുകാലം കഴിഞ്ഞപ്പോൾ ബ്ലോഗിങ്ങിനായി കൂടുതൽ സമയം ചെലവഴിച്ചു. ബ്ലോഗുകൾക്ക് പ്രചാരം ലഭിച്ചുതുടങ്ങിയതോടെ ലക്ഷക്കണക്കിന് സന്ദർശകർ ഉണ്ടായി' -ടോണി ജോൺ പറഞ്ഞു. ജോലിയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ വരുമാനം ബ്ലോഗിങ്ങിൽ നിന്നും ലഭിച്ചുതുടങ്ങിയതോടെ ടോണി ജോലി ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് നാട്ടിലെത്തിയ ജോലി ബ്ലോഗിങ്ങിനൊപ്പം ഡിജിറ്റൽ മാർക്കറ്റിങ്, വെബ്സൈറ്റ് ഡെവലപ്മെന്റ്് തുടങ്ങിയ സേവനങ്ങൾ കൂടി നൽകുന്ന 'സ്പൈഡർ വർക്ക്സ് ടെക്നോളജി' എന്ന കമ്പനി ആരംഭിച്ചു. പുതുതായി വ്ലോഗിങ്ങോ ബ്ലോഗിങ്ങോ ചെയ്യാൻ താത്പര്യമുള്ളവർക്കുള്ള സാങ്കേതിക സഹായങ്ങളും ടോണി ഇതോടൊപ്പം നൽകുന്നുണ്ട്. ഇംഗ്ലീഷിലാണ് ടോണി വ്ലോഗും ബ്ലോഗും ചെയ്യുന്നത്. വീഡിയോസിനൊപ്പം ആർട്ടിക്കിളും പങ്കുവെക്കുന്ന 'ഇന്ത്യ ട്രാവൽ വ്ലോഗ്', പുതിയ സാങ്കേതികവിദ്യകളും സോഫ്റ്റ്വേർ അപ്ഡേറ്റുകളും പങ്കുവെക്കുന്ന 'ടെക്കുലേറ്റർ ഡോട്ട് കോം', കുട്ടികൾക്കായുള്ള 'സ്റ്റഡി വില്ലേജ്' എന്നിവയാണ് ടോണിയുടെ ബ്ലോഗുകൾ. പ്രതിമാസം 50 ലക്ഷത്തോളം വ്യൂവേഴ്സ്. ഒരു ലക്ഷം രൂപയിലധികം വരുമാനം ഇതുവഴി നേടുന്നുണ്ട്. 2020 വ്ലോഗിങ് ട്രെൻഡാകും പുതുവർഷം വ്ലോഗിങ്ങിന്റേതു കൂടിയായിരിക്കുമെന്നാണ് ടെക്നോളജി വ്ലോഗറും ടെക് ഇൻഫ്ലുവൻസറുമായ ഇബാദ് റഹ്മാൻ പറയുന്നത്. ടെക്നോളജി പ്രോഡക്ടുകളെ കുറിച്ചും ലൈഫ്സ്റ്റൈലിനെക്കുറിച്ചും സംരംഭകരെക്കുറിച്ചുമാണ് ഇബാദ് വീഡിയോകൾ ചെയ്യുന്നത്. ഒപ്പം, 12-ഓളം യൂട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വ്ലോഗിങ്ങിനൊപ്പം ഇതിലേക്ക് വരാൻ താത്പര്യമുള്ളവരെയും ഇബാദ് സഹായിക്കുന്നു. 2017-ലാണ് ഉണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവൻ സമയ വ്ലോഗിങ്ങിലേക്ക് ഇബാദ് എത്തിയത്. 'ഇബാദ് റഹ്മാൻ ടെക്' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഒരു വ്ലോഗിന്റെ വിജയം എന്നുപറയന്നുത് അത് പങ്കുവെക്കുന്ന ആശത്തിലാണ്. 'വൈറൽ വീഡിയോസ് സൃഷ്ടിക്കപ്പെടുന്നവയല്ല, അവ ആകസ്മികമായി സംഭവിക്കേണ്ടവയാണ്' എന്നും ഇബാദ് പറഞ്ഞു. 'വ്ലോഗ് ചെയ്യുമ്പോൾ പല ആളുകൾക്കും നിരാശ സംഭവിക്കാനുള്ള സാഹചര്യം കൂടുതലാണ്. അതുകൊണ്ട്, വരുമാനത്തേക്കാളുപരി ഒരു പാഷനായിരിക്കണം വ്ലോഗിങ്. ആളുകൾ തേടി നടക്കുന്ന എന്തെങ്കിലും ഒരു സൊലൂഷൻ, പങ്കുവെക്കുന്ന വിഷയത്തിൽ ഉണ്ടായാൽ ആ വ്ലോഗ് വിജയിക്കും' -ഇബാദ് പറയുന്നു. 5.8 ലക്ഷം ഫോളോവേഴ്സാണ് ഇബാദിനുള്ളത്. 1.5 ലക്ഷത്തിലധികമാണ് ഇബാദിന്റെ പ്രതിമാസ വരുമാനം. എല്ലാ മേഖലയിലും വ്ലോഗിങ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. മാർക്കറ്റിങ്ങിന്റെ ഒരു ഭാഗമായി വ്ലോഗിങ് മാറിക്കൊണ്ടിരിക്കുകയാണ്. 2020 അവസാനിക്കുന്നതോടെ വ്ലോഗിങ് അടുത്ത തലത്തിലേക്ക് മാറുമെന്നും ഇബാദ് വ്യക്തമാക്കി. ഫാഷൻ പാഷനായ ബ്യൂട്ടി വ്ലോഗർ വ്ലോഗിങ് കരിയറാക്കിയവരുടെ കൂട്ടത്തിൽ സിമ്പിളാണ് ഉണ്ണിമായ. ബ്യൂട്ടി ടിപ്സുകളുമായാണ് 23-കാരിയായ ഉണ്ണിമായ വ്ലോഗിങ്ങിലേക്ക് ചുവടുവെച്ചത്. പാഷനായ ഫാഷനെ യൂട്യൂബിലാക്കിയാണ് ഉണ്ണിമായയുടെ വ്ലോഗ് ശ്രദ്ധ നേടിയത്. ബ്യൂട്ടി ടിപ്സും മേക്കപ്പ് ഉത്പന്നങ്ങളുടെ റിവ്യൂവും പുത്തൻ ട്രെൻഡുകളുമൊക്കെയാണ് ഉണ്ണിമായയുടെ 'സിംപ്ലി മൈ സ്റ്റൈൽ' എന്ന വ്ലോഗിലെ ഉള്ളടക്കം. സ്വന്തം ആവശ്യങ്ങൾക്കായി വീട്ടുക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പാർട്ട് ടൈം ആയി ജോലി നോക്കിയാലോ എന്ന ചിന്തയാണ് വ്ലോഗിങ്ങിലേക്ക് ഉണ്ണിമായയെ എത്തിച്ചത്. ബി.കോം രണ്ടാം വർഷം പഠിക്കുമ്പോഴാണിത്. സ്ഥിരമായി യൂട്യൂബ് ചാനലുകൾ കണ്ടുതുടങ്ങിയതോടെ ഓൺലൈനിൽ നിന്നുള്ള വരുമാനസാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു. അങ്ങനെ ഒരു സ്മാർട്ട്ഫോണും സെൽഫി സ്റ്റിക്കും വെച്ചാണ് ഉണ്ണിമായ വ്ലോഗിങ്ങ് ആരംഭിച്ചത്. ഇന്ന് ഒരു ലക്ഷത്തിലധികം വരുമാനം ഇതുവഴി ഉണ്ണിമായ നേടുന്നുണ്ട്. എട്ട് ലക്ഷത്തിലേറെ പേരാണ് യുട്യൂബിൽ ഉണ്ണിമായയെ പിന്തുടരുന്നത്. വ്ളോഗറാകണോ?​ ആശയങ്ങൾ ആഴത്തിലും പരപ്പിലും ആശയവിനിമയം ചെയ്യാൻ കഴിയണം. ക്യാമറയെ പേടിക്കരുത്. ആത്മവിശ്വാസത്തോടെ കാമറയ്ക്കുമുന്നിൽ നിൽക്കാൻ കഴിയണം. വരുമാനം മുന്നിൽക്കണ്ട് വ്ലോഗിങ് തുടങ്ങരുത്. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുന്നതിൽ ഫോക്കസ് ചെയ്യുക. പഠനവും ജോലിയും ഉപേക്ഷിച്ച്, നേരെ വ്ലോഗിങ്ങിലേക്ക് വരരുത്. പാർട്ട് ടൈം ആയി ചെയ്ത് വിജയമുറപ്പായ ശേഷം മാത്രം മുഴുവൻസമയ വ്ലോഗർ ആകുക. നാണിക്കാതെ പൊതുജനങ്ങൾക്കിടയിൽ നിന്ന് സംസാരിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. വിഷയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി വീഡിയോ ദൈർഘ്യം നിശ്ചയിക്കാം. ട്രാവൽ വ്ലോഗ് ആണെങ്കിൽ വലിച്ചുനീട്ടി ബോറടിപ്പിക്കാതെ/ കാര്യങ്ങൾ ലളിതമായി പറയുക. അതേസമയം ടിപ്സും മറ്റും നൽകുമ്പോൾ വിശദമായി സമയമെടുത്ത് വിവരിക്കണം. sanilakllyaden@gmail.com

from money rss http://bit.ly/2rOwqW7
via IFTTT