121

Powered By Blogger

Thursday, 2 January 2020

ഇറാഖിലെ യുഎസ് ആക്രമണം: അസംസ്‌കൃത എണ്ണവില കുതിക്കുന്നു

ന്യൂഡൽഹി: ഇറാഖിൽ യുഎസ് നടത്തിയ ആക്രമണത്തെതുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചു. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളർ വർധിച്ച് 69.16 ഡോളറായി. 2019 സെപ്റ്റംബർ 17നുശേഷം ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും കൂടുന്നത്. ആഗോള വിപണിയിലെ വിലവർധനയ്ക്ക് ആനുപാതികമായി തുടർന്നുള്ള ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും വിലകുത്തനെ കൂടാനാണ് സാധ്യത. പൊതുമേഖല എണ്ണക്കമ്പനികൾ ഇതിനകം വില വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. മുംബൈയിൽ 80.94 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 71.56 രൂപയും. ബെംഗളുരുവിൽ യഥാക്രമം 77.87 രൂപയും 70.52രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് 78.28 രൂപയും ഡീസലിന് 72.12 രൂപയുമാണ് ഇന്നത്തെ വില. ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തിൽ കുറവുണ്ടായി. പെട്രോളിന് ചെറിയതോതിൽ വിലകൂടിയപ്പോൾ ഡീസലിന് രണ്ടുരുപയിലധികമാണ് വർധിച്ചത്. കേരളത്തിലെ പെട്രോൾ വില കൊച്ചി-77.31 രൂപ കോഴിക്കോട്-77.61 തൃശ്ശൂർ-77.81 തിരുവനന്തപുരം-78.80 ഡീസൽ വില കൊച്ചി-72.01 കോഴിക്കോട്-72.31 തൃശ്ശൂർ-72.48 തിരുവനന്തപുരം-73.40 Petrol, diesel prices jump after crude oil rates soar 4%

from money rss https://ift.tt/2sG1Dew
via IFTTT