121

Powered By Blogger

Thursday, 2 January 2020

സുഗന്ധം പരത്തുന്ന വിപണി

എല്ലാവർക്കും ഇഷ്ടമാണ് 'ഊദി'ന്റെയും 'അത്തറി'ന്റെയും ഗന്ധം... ഒരുതവണ പുരട്ടിയാൽ രണ്ടുദിവസത്തോളം ആ സുഗന്ധം നിലനിൽക്കും. ഊദിന്റെയും അത്തറിന്റെയും പ്രിയനഗരങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കൊച്ചി. ചെറിയ കുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ ഈ സുഗന്ധത്തിന്റെ ആരാധകരാണ്. 'ഫ്രഞ്ച് ഓയിൽ', 'അറബിക് ഫ്ലേവർ', 'ഊദ്' എന്നിവയാണ് വിപണിയിൽ ഉള്ളത്. ഇതിൽ ഇന്ത്യനും ഉൾപ്പെടുന്നു. ഊദിന് തീക്ഷ്ണമായ സുഗന്ധമാണ്. രണ്ടുദിവസത്തോളം മങ്ങാതെ നിൽക്കും ഊദ് ഗന്ധം. അതേസമയം അറബിക് ഫ്ളേവറിന് ഊദിനെക്കാൾ ഗന്ധം കുറവാണ്. ഫ്രഞ്ച് ഓയിലുകൾക്ക് നേരിയ സുഗന്ധമാണ്. ഇവയുടെ വിലയിലും വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിൽ തന്നെ വ്യത്യസ്ത ഗുണനിലവാരമുള്ളതും സുഗന്ധമുള്ളവയുമുണ്ട്. സുഗന്ധം നൽകുന്ന ഐഡന്റിറ്റി സുഗന്ധം നമ്മുടെ ഐഡന്റിറ്റിയും കൂടിയാണ്. ഒരാൾ സ്ഥിരമായി ഉപയോഗിക്കുന്ന ഫ്ളേവർ അയാളുടെ ഐഡന്റിറ്റിയായി മാറും. ആളെ കാണാതെ, ഉപയോഗിക്കുന്ന ഊദിന്റെ ഗന്ധത്തിലൂടെ അയാളെ തിരിച്ചറിയാൻ സാധിക്കും. പോയ വഴിയിലെല്ലാം ആ ഗന്ധം നിറഞ്ഞുനിൽക്കും. ഓരോ ഫ്ളേവർ ചോദിച്ചുവാങ്ങുന്ന ഉപഭോക്താക്കളുണ്ട്. ഇതിൽ ചെറിയ കൂട്ടികൾ 'ഫ്രൂട്ട് ഓയിൽ', 'ചോക്ലേറ്റ്', 'ബിസ്കറ്റ്' തുടങ്ങിയ ഫ്ളേവറുകളാണ് ഉപയോഗിക്കുന്നത്. ശരാശരി 28 വയസ്സുവരെയുള്ളവർ കൂടുതലായും 'ബ്രാൻഡഡ് പെർഫ്യൂമു'കളുടെ ഫ്ളേവർ ഉപയോഗിക്കുന്നു. 30 വയസ്സിന് മുകളിലുള്ളവർ പ്രധാനമായും 'ഊദി'ന്റെ ആരാധരാണ്. ഉപഭോക്താവിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സുഗന്ധങ്ങൾവരെ വിപണിയിൽ ലഭ്യമാണ്. ഫെർഫ്യൂമിനെക്കാൾ ഡിമാൻഡ് ഇപ്പോൾ ഇത്തരം ഊദിനും അത്തറിനുമായി മാറി. സ്വദേശികളെ കൂടാതെ, വിദേശികൾ അടക്കം ഊദിന്റെയും അത്തറിന്റെയും വലിയ ഉപഭോക്താക്കളാണെന്ന് എം.ജി. റോഡിലെ 'പെർഫ്യൂം ഫോർ എവർ' ഷോപ്പ് ഉടമ അനീഷ് ജെയ്ൻ പറഞ്ഞു. 12 മില്ലി ലിറ്റർ, ആറ്മില്ലി ലിറ്റർ എന്നിവയാണ് നഗരത്തിൽ കൂടുതൽ വിറ്റുപോകുന്നത്. 100 രൂപ മുതൽ ആറ്് മില്ലിലിറ്ററും 200 രൂപ മുതൽ 12 മില്ലിലിറ്ററും ലഭിക്കും. കാലാവസ്ഥ അനുസരിച്ച് ഉപയോഗിക്കാവുന്ന ഊദുകളും വിപണിയിലെ താരമാണ്. ഒറിജിനൽ ഊദിന് വില കൂടുതലാണ്. ഒരു ലക്ഷം രൂപ വരെയുള്ള ഊദുകൾ വിപണിയിലുണ്ട്. ഊദ് ഒായിൽ കൂടാതെ, മരക്കഷണങ്ങൾക്കും ആവശ്യക്കാരുണ്ട്. പ്രധാന പരിപാടികളിൽ പുകയ്ക്കാനാണ് മരക്കഷ്ണങ്ങൾ ഉപയോഗിക്കുന്നത്. മരക്കഷണങ്ങൾക്ക് 10,000 രൂപയോളം വിലയുണ്ട്. കൊച്ചിയിൽ വിൽപ്പന കൂടുതൽ പെരുന്നാൾ, ഓണം, ക്രിസ്മസ് പോലുള്ള സീസണുകളിലും ടൂറിസ്റ്റ് സീസണുകളിലുമാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിദേശത്ത് ഡിമാൻഡ് കൂടുതലാണെന്ന് 'ഖലീഫ പെർഫ്യൂംസ്' അധികൃതർ പറഞ്ഞു. ഫെർഫ്യൂമിന് ആവശ്യക്കാരുണ്ടെങ്കിലും ഇവയുടെ ഗന്ധം ശരാശരി ഏഴ് മണിക്കൂർ മാത്രമായതിനാലാണ് ഊദിനും ഫ്രഞ്ച് ഓയിലിനും ആവശ്യക്കാർ കൂടുന്നത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന ബ്രാൻഡഡ് പെർഫ്യൂമുകളുടെ എല്ലാം ഫ്ളേവറിൽ ഒായിൽ ലഭ്യമാണ്. കൊച്ചിയിൽ മാത്രം മാസം അഞ്ചുകോടി രൂപയുടെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നത്. reshmaccbhaskaran@gmail.com

from money rss http://bit.ly/37q4hUD
via IFTTT