121

Powered By Blogger

Friday, 14 May 2021

ഇലോൺ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

ടെസ് ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോൺ മസ്ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ബി്റ്റ്കോയിൻ ഉപയോഗിച്ച് ടെസ് ലയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇനി വാങ്ങാൻ കഴിയില്ല. കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് ട്വിറ്ററിലൂടെ നയംവ്യക്തമാക്കിയത്. ബിറ്റ്കോയിൻ ഖനനത്തിന് ജൈവ ഇന്ധനം വൻതോതിൽ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിനുപിന്നിൽ. ഖനനത്തിന് താരതമ്യേന കുറച്ച് ഊർജംമാത്രം ഉപയോഗിക്കുന്ന മറ്റ് ക്രിപ്റ്റോകറൻസികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ലോകത്തെ ഏറ്റവുംവലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം തുടർച്ചയായി രണ്ടാംദിവസവും ഇടിഞ്ഞു. നിലവിൽ 50,000 ഡോളറിന് താഴെയാണ് ഒരു ബിറ്റ്കോയിന്റെ മൂല്യം. 60,000 ഡോളറായിരുന്നു ഒരാഴ്ചമുമ്പ് ബിറ്റ്കോയിന്റെ വില. മസ്കിന്റെ ട്വീറ്റ് പുറത്തുവന്നതോടെ നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് മൂല്യതകർച്ചക്കിടയാക്കിയത്. അതേസമയം, കൈവശമുള്ള ബിറ്റ്കോയിനുകൾ ഒഴിവാക്കില്ലെന്നും ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 150 കോടി ഡോളർ ബിറ്റ്കോയിനിൽ നിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. അതോടെയാണ് കോയിന്റെ മൂല്യം 60,000 ഡോളറിന് മുകളിലേയ്ക്ക് കുതിച്ചത്. Tesla & Bitcoin pic.twitter.com/YSswJmVZhP — Elon Musk (@elonmusk) May 12, 2021

from money rss https://bit.ly/3eNvSWq
via IFTTT