121

Powered By Blogger

Monday, 9 August 2021

വോഡാഫോൺ ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാകുകക 1.6 ലക്ഷംകോടിയിലേറെ

രാജ്യത്തെ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിനേരിട്ട് വോഡാഫോൺ ഐഡിയ. കനത്ത ബാധ്യതനേരിടുന്ന കമ്പനി ഏതുനിമിഷവും പ്രവർത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തൽ. വോഡാഫോൺ ഐഡിയ തകർന്നാൽ കേന്ദ്ര സർക്കാരിനാകും കൂടുതൽ നഷ്ടം. സെപ്കട്രം ഫീസിനിത്തിലും എജിആർ കുടിശ്ശികയിനത്തിലും കമ്പനി സർക്കാരിന് നൽകാനുള്ളത് 1.6 ലക്ഷംകോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ളതാകട്ടെ 23,000 കോടി രൂപയുമാണ്. വായ്പയിലേറെയും പൊതുമേഖല ബാങ്കുകളിൽനിന്നെടുത്തവയുമാണ്. കമ്പനിയുടെ നിലവിലുള്ള മൊത്തംകടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാർച്ച് പാദത്തിൽ 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാൽ കമ്പനിയുടെ പ്രവർത്തനംതന്നെ പ്രതിസന്ധിയിലാണ്. ഓരോ ഉപഭോക്താവിൽനിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവുംകുറഞ്ഞ തുകയാണിത്. റിലയൻസ് ജിയോക്ക് ഈയിനത്തിൽ 138 രൂപയും ഭാരതി എയർടെലിന് 145 രൂപയുമാണ് ലഭിക്കുന്നത്. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽമാത്രമെ കുടിശ്ശിക തീർത്ത് ടെലികോം കമ്പനികൾക്ക് ആരോഗ്യംവീണ്ടെടുക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടർമാർ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയുംചെയ്തിരുന്നു. ദിനംപ്രതി നഷ്ടംകുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. സമീപ ഭാവിയിലൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധ്യതയില്ലെന്നാണ് ഗോൾഡ്മാൻ സാച്സിന്റെ വിലിയരുത്തൽ. വരുന്ന ഡിസംബറിനും ഏപ്രിലിനുമിടയിൽ എജിആർ കുടിശ്ശിക, സ്പെക്ട്രം എന്നിവയിനത്തിൽ 22,500 കോടി രൂപയെങ്കിലും കമ്പനിക്ക് കണ്ടെത്തേണ്ടിവരും.

from money rss https://bit.ly/3CnClkq
via IFTTT