ഐഫോണ്‍ 13 ഒരു പ്രീമിയം സ്മാര്‍ട്ട്ഫോണാണ്. ഇക്കാരണത്താല്‍, അതിന്റെ വിലയും ഉയര്‍ന്നതാണ്. 79,900 രൂപ പ്രാരംഭ വിലയിലാണ് ഐഫോണ്‍ 13 ഇന്ത്യയില്‍ അവതരിപ്പിച്ചത്. കാഴ്ചയില്‍ ഐ ഫോണിന് സമാനമായൊരു സ്മാര്‍ട്ട് ഫോണ്‍ മികച്ച ഓഫറില്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. 10,000 രൂപ വരെ കിഴിവോടെ ഇത് വാങ്ങാം.
ഐഫോണ്‍ 13 പോലെ തോന്നിക്കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ 10,000 രൂപയില്‍ താഴെയുള്ള വിലയ്ക്ക് വാങ്ങാം. ഇതിന്റെ രൂപകല്‍പ്പനയും ക്യാമറ മൊഡ്യൂളും ഐഫോണ്‍ 13 ന് സമാനമാണ്. ഫോണിന്റെ വിശദാംശങ്ങളും വിലയുമാണ് ചുവടെ പറയുന്നത്.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ Meizu അതിന്റെ പുതിയ സ്മാര്‍ട്ട്ഫോണായ Meizu mblu 10s പുറത്തിറക്കി. ഇതിന്റെ രൂപം ഐഫോണ്‍ 13 നോട് വളരെയേറെ സമാനതയുള്ളതാണ്. ഒറ്റനോട്ടത്തില്‍ ഇത് ഐ ഫോണ്‍ അല്ലെന്ന് ആരും പറയില്ല.
Meizu mblu 10s-ന്റെ സവിശേഷതകള്‍
Meizu mblu 10s-ന് HD + റെസല്യൂഷനോടുകൂടിയ 6.52 ഇഞ്ച് LCD പാനല്‍ ഉണ്ട്. ഇതിന്റെ റിഫ്രഷ് റേറ്റ് 60Hz ആണ്. മുന്‍വശത്ത് സെല്‍ഫിക്കായി 8 മെഗാപിക്സല്‍ ക്യാമറയുണ്ട്. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ പിന്നില്‍ നല്‍കിയിരിക്കുന്നത്.
ഇതിന്റെ പ്രാഥമിക ക്യാമറ 48 മെഗാപിക്സലാണ്. 2 മെഗാപിക്സലിന്റെയും 0.3 മെഗാപിക്സലിന്റെയും ക്യാമറകള്‍ ഇതിനോടൊപ്പമുണ്ട്. ഈ സ്മാര്‍ട്ട്ഫോണ്‍ Flyme 9 Lite UI-ല്‍ പ്രവര്‍ത്തിക്കുന്നു. Unisoc T310 പ്രൊസസറാണ് ഇതിനുള്ളത്.
6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഈ ഫോണ്‍ വരുന്നത്. 5,000mAh ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
Meizu mblu 10s വിലയും ലഭ്യതയും
Meizu mblu 10s മൂന്ന് വേരിയന്റുകളില്‍ അവതരിപ്പിച്ചു. 4 ജിബി റാമുള്ള അടിസ്ഥാന വേരിയന്റില്‍ 64 ജിബി സ്റ്റോറേജ് നല്‍കിയിട്ടുണ്ട്. ഇതിന്റെ വില 108 ഡോളറാണ് (ഏകദേശം 8,563 രൂപ). നിലവില്‍ ചൈനയിലാണ് ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.