121

Powered By Blogger

Monday, 14 October 2019

എസ്‌ഐപി: ആറുമാസത്തിനിടെ നിക്ഷേപമായെത്തിയത് 49,000 കോടി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറുമാസത്തിൽ ചെറുകിട നിക്ഷേപകർ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചത് 49,000 കോടി രൂപ. കഴിഞ്ഞവർഷം ഇതേകാലയളവിലെ നിക്ഷേപത്തേക്കാൾ 11 ശതമാനമാണ് വർധന. 2018 ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 44,487 കോടി രൂപയാണ് റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയായി നിക്ഷേപിച്ചതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി നിക്ഷേപിക്കാനാണ് റീട്ടെയിൽ നിക്ഷേപകർ താൽപര്യം കാണിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 49,316 കോടി രൂപയാണ് ഈതരത്തിൽ നിക്ഷേപമായെത്തിയത്. സെപറ്റംബർവരെയുള്ള 12 മാസത്തെ കണക്കെടുത്താൽ നിക്ഷേപം 8,000 കോടി രൂപയിലേറെവരും. കുറച്ചുവർഷങ്ങളായി എസ്ഐപി വഴിയുള്ള നിക്ഷേപം വർധിച്ചുവരികയാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 92,700 കോടി രൂപയാണ് എസ്ഐപിവഴി നിക്ഷേപമായെത്തിയത്. 2017-18 വർഷത്തിൽ 67,000 കോടിയായിരുന്നു. 2016-17 വർഷമാകട്ടെ ഇത് 43,900 കോടി രൂപയുമായിരുന്നു. വിവിധ മ്യൂച്വൽ ഫണ്ടുകളിൽ റഗുലറായി നിക്ഷേപം തുടരുന്ന 2.84 ലക്ഷം കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഓരോ മാസവും ശരാശരി പുതിയതായി 9.29 ലക്ഷം അക്കൗണ്ടുകളാണ് തുറക്കുന്നത്. ഇവയിലെ ശരാശരി നിക്ഷേപം 2,900 രൂപയുമാണ്. 44 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് രാജ്യത്തുളളത്. ഇവയിൽ പ്രധാനമായും നിക്ഷേപമെത്തുന്നത് എസ്ഐപിവഴിയാണ്. 2019 സെപ്റ്റംബർ അവസാനത്തിലെ കണക്കുപ്രകാരം 25.68 ലക്ഷം കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 24.31 ലക്ഷംകോടി രൂപയായിരുന്നു മൊത്തം ആസ്തി. റിക്കറിങ് ഡെപ്പോസിറ്റ് പോലെ നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ആഴ്ചയോ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ ഇതിന് കാലയളവായി തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

from money rss http://bit.ly/2OJBRPi
via IFTTT