121

Powered By Blogger

Wednesday, 29 January 2020

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി

ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഓഹരി വിപണി വെച്ചുപുലർത്തുന്നത്. ഓഹരി കൈമാറ്റ നികുതി (എസ്ടിടി), ദീർഘകാല ആസ്തി ലാഭ നികുതി, വിതരണ നികുതി എന്നിവ പുനസംഘടിപ്പിച്ചുകൊണ്ട് ബജറ്റ് ഓഹരി വിപണിക്ക് ആനുകൂല്യങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ. വ്യവസായങ്ങൾക്ക് അനുകല നടപടികൾ, സാധാരണക്കാർക്കു നികുതിയിളവ്, ഉപഭോഗം വർധിപ്പിക്കുന്നതിന് ഗ്രാമീണ വിപണികൾക്ക് പ്രത്യേക പദ്ധതികൾ എന്നിവ ഉണ്ടാകുമെന്നുകരുതപ്പടുന്ന ബജറ്റിനെച്ചൊല്ലി വളരെവലിയ പ്രതീക്ഷയാണ് രൂപപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യമേഖല, വാഹന മേഖല, റിയൽ എസ്റ്റേറ്റ്, അക്വാകൾച്ചർ, ഹൗസിംഗ് മേഖലകൾക്ക് പ്രത്യേകം ആനുകൂല്യങ്ങളുണ്ടാകുമെന്നു കരുതുന്നു. ധനകമ്മിയുടെ കാര്യത്തിലാണെങ്കിൽ, 2020 സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ ബജറ്റിലെ കമ്മിയായ 3.3 ശതമാനത്തെയപേക്ഷിച്ച് 3.6 ശതമാനം മുതൽ 3.8 ശതമാനം വരെയുള്ള കമ്മി കൈകാര്യം ചെയ്യാൻ വിപണി സന്നദ്ധമാണ്. 2021 സാമ്പത്തിക വർഷത്തെ ധനകമ്മി ലക്ഷ്യം സാമ്പത്തിക വളർച്ച പ്രധാന ലക്ഷ്യമായി കണക്കിലെടുത്ത് അൽപം കൂടി ആയാസരഹിതവും ഉൾക്കൊള്ളാവുന്നതും ആയിട്ടായിരിക്കും തയാറാക്കുക എന്ന പ്രതീക്ഷയും എല്ലാവർക്കുമുണ്ട്. രാജ്യത്തെ 5ട്രില്യൺ യുഎസ് ഡോളർപാതയിലേക്ക് ആനയിക്കുന്നതിന് സർക്കാർ സമ്പദ് സ്ഥിതിയെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള കണക്കുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബജറ്റിനെ ആശ്രയിച്ച് ഒരുപാട് കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നുണ്ട്. അതിനായി ജാഗ്രതയോടെയുള്ള കാത്തിരിപ്പിലാണ് വിപണി. പ്രതീക്ഷിച്ചതു പോലെ പോയവാരത്തിൽ വിപണി ഏകീകരണത്തിന്റെ ഒരുഘട്ടത്തിലേക്കാണു പ്രവേശിച്ചത്. മൂന്നാംപാദ ഫലങ്ങളെത്തുടർന്ന് വരുമാന നേട്ടത്തിലുണ്ടയ വീണ്ടെടുപ്പും ബജറ്റ് പ്രതീക്ഷകളും ഉൾപ്പടെ നിരവധി ഘടകങ്ങളാണിതിനുപിന്നിൽ. ഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ അതു പ്രതീക്ഷിച്ചതിനേക്കാൾ താഴെയായിരുന്നു.ബാങ്കിംഗ്, ഐടി തുടങ്ങിയ വൻകിട മേഖലകളിൽ ചെറിയ തോതിൽ തിരുത്തൽ ദൃശ്യമായി. വിലക്കയറ്റംമൂലം പലിശ നിരക്കിൽ ഉടനെയൊന്നും ഇളവുണ്ടാകാൻ പോകുന്നില്ല എന്നതിനാൽ ജാഗ്രതയുടെ ഈ പ്രവണത ഹൃസ്വകാലത്തേക്കു നിലനിൽക്കുമെന്നാണ് കരുതുന്നത്. ബാങ്കിംഗ് മേഖലയിൽ ഫലങ്ങൾ നന്നെങ്കിലും ആസ്തി നിലവാരം ഇപ്പോഴും പ്രശ്നം തന്നെയാണ്. അതു പരിഹരിക്കപ്പെടാൻ ഇനിയും സമയമെടുക്കും. ഇന്നത്തെ വളർച്ചാ സാധ്യതകളും വിശാല സാഹചര്യങ്ങളും ആസ്തി നിലവാരവും കണക്കിലെടുക്കുമ്പോൾ ചെറുകിട ബാങ്കുകളും സ്വകാര്യ ബാങ്കുകളും മെച്ചപ്പെട്ട പ്രകടനം നടത്താനാണ് സാധ്യത. കിട്ടാക്കടങ്ങളുടെ ഉയർന്നസ്ഥിതിയും കാലപ്പഴക്കംചെന്ന വ്യവസ്ഥകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലയനനീക്കങ്ങളും പരിഗണിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളെ ശ്രദ്ധയോടെ വേണം സമീപിക്കാൻ. മോശം വായ്പകളുടെ അമിതഭാരം, മൂലധന അടിത്തറയുടെ കരുത്ത്, ദുർബലമായ ചില്ലറ വ്യപാരം എന്നീഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധയോടെവേണം സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ ചെറുകിട ബാങ്കുകൾ അവയുടെ മെച്ചപ്പെട്ട പലിശലാഭം, ഗ്രാമീണമേഖലയിലുള്ള കേന്ദ്രീകരണം, മെച്ചപ്പെട്ട ആസ്തി നിലവാരം, കുറഞ്ഞ പലിശ നിരക്ക് എന്നിവ കാരണം ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട പ്രകടനം നടത്താനാണിട. രാഷ്ട്രീയ കാരണങ്ങൾ മൂലം ഗ്രാമീണവിപണിയിലുണ്ടാകാവുന്ന അസ്ഥിരതകൾ മാത്രമാണ് ഉൽക്കണ്ഠയുണർത്തുന്ന ഏകഘടകം. മൂന്നാംപാദ ഫലങ്ങൾക്കു ശേഷം നേട്ടം നിലനിർത്തിയ ഐടി മേഖലയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു ഫലങ്ങൾ. ബാങ്കിംഗ് സാമ്പത്തിക രംഗങ്ങളിലെ (ബിഎഫ്എസ്ഐ)സ്ഥാപനങ്ങളുടെ വളർച്ചാമാന്ദ്യം കാരണം ഇവയുടെ വരുമാന വളർച്ചയിൽ ക്രമീകരണമുണ്ടാവും. ഇടപാടുകാർ പണം ചിലവഴിക്കുന്നത് കുറയാനിടയായതും യൂറോപ്യൻ ബാങ്കുകളിലെ ഏകീകരണവും അമേരിക്കയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ആണ് ഇതിനു പിന്നിൽ. വൻകിട ഓഹരികളുടെ മൂല്യം വർധിക്കുമെങ്കിലും ചില പ്രത്യേക ഇടത്തരം ഓഹരികൾ ആകർഷകമായ മൂല്യനിർണയവും മറ്റുംകാരണം നല്ല പ്രകടനം കാഴ്ചവെയ്ക്കും. യുഎസ്- ചൈന വ്യാപാര ഉടമ്പടി പ്രതീക്ഷതുപോലെ അവസാനിച്ചതിനാൽ ആഗോള തലത്തിൽ കൂടുതൽ നേട്ടത്തിനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ഉടമ്പടിയുടെ അന്തിമഘട്ടമായ രണ്ടാംഘട്ടം ഈ വർഷം മാർച്ചിൽ പൂർത്തിയാവുമെന്നാണു കരുതപ്പെടുന്നത്. വിപണിയെ സംബന്ധിച്ചേടത്തോളം ഈഘട്ടമാണ് ഏറ്റവും പ്രധാനം എന്നതിനാൽ ഇപ്പോൾ നടക്കുന്ന ചർച്ചകളുടെ ഗതിവിഗതികൾ വിപണി സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഒന്നാം ഘട്ട ഉടമ്പടിയനുസരിച്ച് രണ്ടാംഘട്ടത്തിലെ അന്തിമ കരാർവരെ പുതിയ നിരക്കുകൾ മരവിപ്പിച്ചു നിർത്തിയിരിക്കുന്നു. ഒന്നാംഘട്ടം ഒരുവർഷം നീണ്ട സംഘർഷത്തിനും അനിശ്ചിതാവസ്ഥയ്ക്കും കാരണമായിട്ടും എല്ലാ ഉഭയ കക്ഷി പ്രശ്നങ്ങളും ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2teJqVW
via IFTTT