121

Powered By Blogger

Sunday, 5 January 2020

ഗ്രാമത്തില്‍ ഐടി കമ്പനി തുടങ്ങിയ സംരംഭക ദമ്പതിമാര്‍

ജോബിൻ ജോസും ജിസ്മിയും നാൽപ്പത് ലക്ഷം രൂപയുടെ കടമുള്ളപ്പോൾ ജോലി രാജിവെച്ച് ഐ.ടി. സംരംഭം തുടങ്ങുക...! കൊച്ചിയും തിരുവനന്തപുരവും വേണ്ടെന്നുവച്ച്, ആ സംരംഭം ചാലക്കുടിയിലെ 'കോട്ടാറ്റ്' എന്ന ഗ്രാമത്തിൽ സ്ഥാപിക്കുക...! അതും പോരാഞ്ഞ്, 'ജോബിൻ ആൻഡ് ജിസ്മി ഐ.ടി. സർവീസസ്' എന്ന് സംരംഭത്തിന് പേരിടുക...! കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നുമെങ്കിലും വ്യത്യസ്ത തീരുമാനങ്ങളാണ് ജോബിൻ ജോസ്-എ.ഐ. ജിസ്മി ദമ്പതിമാരുടെ ജീവിതം മാറ്റിമറിച്ചത്. തങ്ങളുടെ തീരുമാനങ്ങളിൽ പൂർണ വിശ്വാസമായിരുന്നുവെന്ന് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് സമീപം കോട്ടാറ്റ് ഈയിടെ നിർമാണം പൂർത്തിയാക്കിയ ഓഫീസ് സമുച്ചയത്തിലിരുന്ന് ഇരുവരും ഓർക്കുന്നു. ആ വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചപ്പോൾ ഐ.ടി. മേഖലയിലെ പല പരമ്പരാഗത സങ്കൽപ്പങ്ങളും പൊളിഞ്ഞുവീണു. 2011-12-ൽ സ്ഥാപിച്ച സംരംഭം ഇപ്പോൾ 'ഒറാക്കിൾ നെറ്റ്സ്യൂട്ട്' എന്ന സോഫ്റ്റ് വേറിന്റെ കേരളത്തിലെ ഏക അലയൻസ് പാർട്ണറാണ്. വിവിധതരം കമ്പനികൾക്ക് ബിസിനസ് ഫിനാൻസ്, ഓപ്പറേഷൻസ്, കസ്റ്റമർ റിലേഷൻസ് എന്നിവ കൈകാര്യം ചെയ്യാൻ പറ്റുന്ന 'ക്ലൗഡ്' അധിഷ്ഠിത 'എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്' (ഇ.ആർ.പി.) സോഫ്റ്റ്വേർ ആണ് 'നെറ്റ് സ്യൂട്ട്.' ഇൻഫോസിസ് പോലുള്ള വമ്പൻ കമ്പനികളാണ് നെറ്റ് സ്യൂട്ടിന്റെ മറ്റ് അലയൻസ് പാർട്ണർമാരെന്ന് അറിയുമ്പോഴാണ് 'ജോബിൻ ആൻഡ് ജിസ്മി'യുടെ വലിപ്പം മനസ്സിലാകുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 2.5 കോടി രൂപയും നടപ്പു സാമ്പത്തികവർഷത്തെ പ്രതീക്ഷിക്കുന്ന വിറ്റുവരവ് നാല് കോടി രൂപയുമാണ്. വാർഷിക വളർച്ചയാകട്ടെ 2016-ന് ശേഷം 60-70 ശതമാവും. തുടക്കം രണ്ട് ലാപ്ടോപ്പിൽ 2010-ലായിരുന്നു ബിസിനസ് അനലിസ്റ്റായ ജോബിനും മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പറായ ജിസ്മിയും തമ്മിലുള്ള വിവാഹം. കല്യാണത്തോടെ ജിസ്മി ജോലി രാജിവച്ചിരുന്നു. വീട്ടിൽ ഇരിക്കുമ്പോഴും ചെറിയ വർക്കുകളൊക്കെ ലഭിച്ചു. അങ്ങനെയാണ് 'സ്വന്തം സംരംഭം' എന്ന ആഗ്രഹം മനസ്സിൽ വരുന്നത്. വീടുവച്ച വകയിൽ കടത്തിൽ മുങ്ങിയ സമയമായിരുന്നു അപ്പോൾ. പലരും എങ്ങനെയെങ്കിലും കടം വീട്ടാനുള്ള മാർഗങ്ങൾ ആലോചിക്കുമ്പോൾ, സംരംഭം തുടങ്ങാൻ ജോലി രാജിവയ്ക്കുകയാണ് ജോബിൻ ചെയ്തത്. മറ്റുള്ളവർക്ക് 'കിറുക്ക്' എന്നു തോന്നുന്ന കാര്യങ്ങളാണ് ജോബിനും ജിസ്മിക്കും ശരിയാണെന്ന് തോന്നിയത്. രണ്ടു പേരുടെ ലാപ്ടോപ്പ് ആയിരുന്നു മൂലധനം. രണ്ടുമാസം കഴിഞ്ഞപ്പോൾ അത്യാവശ്യം വർക്കുകൾ കിട്ടാൻ തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സ്വന്തം കെട്ടിടം ബിസിനസ് നല്ലരീതിയിൽ കിട്ടാൻ തുടങ്ങിയപ്പോൾ കൂടുതൽ സ്ഥലം വേണമെന്നായി. 2013-14 കാലഘട്ടത്തിൽ സ്ഥലം അന്വേഷിച്ച് കൊരട്ടി ഇൻഫോപാർക്കിൽ പോയപ്പോൾ നല്ല പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ആ വാശിക്കാണ് 'സ്വന്തം കെട്ടിടം' എന്ന ആശയം രൂപംകൊണ്ടത്. തത്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇതിനിടെ, 28 സെന്റ് സ്ഥലം വാങ്ങി. അവിടെ 10,000 ചതുരശ്രയടിയുള്ള കെട്ടിടം 2019-ൽ പൂർത്തിയാക്കിയപ്പോൾ ആ സ്വപ്നവും പൂവണിഞ്ഞു. 2.2 കോടി രൂപയായിരുന്നു നിക്ഷേപം. കോട്ടാറ്റ് പോലുള്ള ഗ്രാമത്തിൽ ഐ.ടി. കമ്പനി നടത്തിയാൽ വിജയിക്കുമെന്ന് അതോടെ ആളുകൾക്ക് ബോധ്യമായെന്ന് ഫൗണ്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ജോബിൻ പറഞ്ഞു. ഇന്റർനെറ്റും വൈദ്യുതിയും ഐ.ടി. കമ്പനി തുടങ്ങാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നല്ല സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനും വൈദ്യുതിയുമാണ് എന്ന് ജോബിൻ പറയുന്നു. മറ്റു കാര്യങ്ങൾ രണ്ടാമതാണ് വരുന്നത്. കോട്ടാറ്റ് ഇവ രണ്ടും ലഭ്യമായിരുന്നു. വീട് കോട്ടാറ്റിനു സമീപത്തെന്നതും ഇവിടെതന്നെ ഓഫീസ് പണിയുന്നതിനെ സ്വാധീനിച്ചു. നല്ല ജീവനക്കാരെ കിട്ടാനാണ് ഐ.ടി. കമ്പനികൾ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ഗ്രാമപ്രദേശത്തുള്ള, ഉന്നതനിലവാരം പുലർത്തുന്ന ജീവനക്കാരെ കമ്പനികൾ കാണുന്നില്ലെന്ന് ജോബിൻ പറഞ്ഞു. ഒരുപാട് കഴിവുള്ള സ്ത്രീകൾ ഗ്രാമപ്രദേശത്തെ വീടുകളിൽ വെറുതെ ഇരിക്കുന്നുണ്ട്. നഗരങ്ങളിൽ വന്ന് ജോലിചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് ഇവർ വീട്ടിൽത്തന്നെ ഇരിക്കുന്നത്. കുടുംബകാര്യങ്ങൾ കൂടി നോക്കാനുള്ള സാഹചര്യം ഒരുക്കുകയാണെങ്കിൽ ഇവരിൽനിന്ന് മികച്ച പ്രകടനമാണ് ലഭിക്കുകയെന്ന് കോ-ഫൗണ്ടറും ചീഫ് ടെക്നോളജി ഓഫീസറുമായ ജിസ്മി പറഞ്ഞു. 51 ജീവനക്കാർ ഉള്ള സ്ഥാപനത്തിൽ 35 പേരും സ്ത്രീകളാണ്. കൂടാതെ, 75 ശതമാനം ജീവനക്കാരും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും. വിജയരഹസ്യം 'പ്രീമിയം സർവീസ്' ആണ് കൊടുക്കുന്നത്. ഗുണമേന്മയിലും വേഗത്തിലും കാര്യങ്ങൾ ചെയ്തുതീർക്കും. അതിനാൽ, നല്ല 'ബില്ലിങ്' നടത്താൻ സാധിക്കുന്നു. 2022-ഓടെ കണ്ണൂരിന്റെ ഉൾപ്രദേശത്ത് ഐ.ടി. കേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്നും ജോബിൻ പറഞ്ഞു. sanishwyd@gmail.com The entrepreneurial couple who started the IT company in the village

from money rss http://bit.ly/36s8ozp
via IFTTT