121

Powered By Blogger

Monday, 30 March 2020

നിഫ്റ്റി 8,300ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 1375 പോയന്റ്

മുംബൈ: സാമ്പത്തിക പാക്കേജും ആർബിഐയുടെ നിരക്കുകറയ്ക്കലുംമൂലം കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ ഓഹരി സൂചികകൾ തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ടു. സെൻസെക്സ് 1375.27 പോയന്റ്(4.61%)നഷ്ടത്തിൽ 28440.32ലും നിഫ്റ്റി 379.15 പോയന്റ് (4.38%) താഴ്ന്ന് 8281.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 924 ഓഹരികൾ നേട്ടത്തിലും 1320 ഓഹരികൾ നഷ്ടത്തിലുമാണ്. 168 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക 5.94 ശതമാനവും ഐടി 1.99 ശതമാനവും ഓട്ടോ 5.46 ശതമാനവും ലോഹം 3.25 ശതമാനവും നഷ്ടത്തിലായി. ഫാർമ, എഫ്എംസിജി വിഭാഗം സൂചികകൾമാത്രമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നഷ്ടമുണ്ടാക്കി.കോവിഡ്മൂലംമരിച്ചവരുടെ എണ്ണം 34,000 കവിഞ്ഞത് വിപണിയെ ബാധിച്ചു. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സിപ്ല, ടെക് മഹീന്ദ്ര, നെസ് ലെ, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

from money rss https://bit.ly/39u5gnt
via IFTTT