121

Powered By Blogger

Thursday, 12 March 2020

കൊറോണ ഭീതിയില്‍ വിപണി കൂപ്പുകുത്തുമ്പോള്‍ കോടീശ്വരനാകാനുള്ള വഴികളിതാ

കൊറോണ ഭീതിയിൽ ലോകം പകച്ചുനിൽക്കുമ്പോൾ ചുരുങ്ങിയ കാലംകൊണ്ട് നിങ്ങൾക്ക് കോടീശ്വരനാകണോ? ലോകം ഭയപ്പെടുമ്പോൾ നിങ്ങൾ അത്യാഗ്രഹികളാകുക; ലോകം അത്യാഗ്രഹം പ്രകടിപ്പിക്കുമ്പോൾ നിങ്ങൾ ഭയപ്പെടുക- വാറൻ ബഫറ്റിന്റെ ഈ നിരീക്ഷണമാണ് ഈയവസരത്തിൽ നിക്ഷേപകർക്ക് ഗുണകരമാകുക. കൊറോണ വ്യാപിക്കുമ്പോൾ ലോകമാകെയുള്ള വിപണികൾ കൂപ്പുകുത്തുകയാണ്. നിക്ഷേപകർ കൂട്ടത്തോടെ കൂടൊഴിയുന്നു. ഈയവസരം പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്കാകണം. ഉയർന്ന നേട്ടംലഭിക്കാൻ കുറച്ചൊക്കെ റിസ്ക് എടുക്കണമെന്ന് വിശ്വസിക്കുന്നവർക്ക് അവസരത്തിന്റെ ജാലകമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ആഗോള സമ്പദവ്യവസ്ഥയിൽനിന്ന് കൊറോണ അപ്രത്യക്ഷമായാൽ നിലവിൽ താഴ്ന്ന നിലവാരത്തിലുള്ള മികച്ച ഓഹരികൾ കുതിച്ചുകയറും. ഓരോ തകർച്ചയ്ക്കും ഒരു ഉയർത്തെഴുന്നേൽപ്പുണ്ടെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് ഭാവിയിൽ മികച്ചനേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അതിനുള്ള വഴികളിതാ 1 മികച്ച ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക നിലവിലെ സാഹചര്യം ക്ഷണികമാകാം അല്ലങ്കിൽ മാസങ്ങളോളം നീണ്ടുനിൽക്കാം. അതുകൊണ്ടുതന്നെ ഭാവിയിൽ വിപണിയുടെ നീക്കം അറിയാൻ പ്രയാസമാണ്. മികച്ച ഗവേഷണം നടത്തി പോർട്ട്ഫോളിയോയുണ്ടാക്കി ഘട്ടംഘട്ടമായി നിക്ഷേപിക്കാൻ ശ്രമിക്കുക. ഇതിനകം നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികൾ വിറ്റൊഴിയാതിരിക്കുക. മികച്ച ഓഹരികളാണെങ്കിൽ കുറഞ്ഞവിലയിൽ ലഭ്യമാകുമ്പോൾ വീണ്ടുംവാങ്ങുക. മികച്ച നേട്ടം കരസ്ഥമാക്കാൻ അതാണ് വിജയമന്ത്രം. 2 മ്യൂച്വൽ ഫണ്ടിന്റെവഴി ഓഹരിയിൽ നിക്ഷേപിക്കാൻ വേണ്ടത്ര വിലയിരുത്തൽ ആവശ്യമാണ്. എന്നാൽ ഫണ്ടുഹൗസുകൾ നിങ്ങൾക്കുവേണ്ടി ആ ജോലി ഏറ്റെടുക്കും. അത്തരക്കാർക്ക് മികച്ച അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ നൽകുന്നത്. നിരവധി മികച്ച ഫണ്ടുകളുടെ എൻഎവി വളരെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ തുക നിക്ഷേപിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കായുള്ള എസ്ഐപിയോടൊപ്പം കൂടുതൽ തുക നിക്ഷേപിക്കാൻ പറ്റിയ സമായമാണിപ്പോൾ. മികച്ച ഫണ്ടുകളിൽ നിക്ഷേപിച്ചാൽമാത്രംപോര ആറുമാസംകൂടുമ്പോൾ അവയുടെ പ്രകടനം വിലയിരുത്തുകയും വേണം. 3 കടമെടുത്ത് നിക്ഷേപിക്കരുത് ഓഹരി വിപണിയിടിയുന്നു. എന്നാൽ ലോണെടുത്ത് വൻതുക നിക്ഷേപിച്ചേക്കാം. നാളെ വിപണി ഉയരുമ്പോൾ മികച്ചനേട്ടംമുണ്ടാക്കാം- എന്നുകരുതുന്നവർക്ക് ഓഹരി വിപണി സമ്മാനിക്കുക നഷ്ടംമാത്രമെന്ന് മനസിലാക്കുക. 50 ലക്ഷം രൂപ വായ്പയെടുത്ത് നിക്ഷേപിക്കുന്നതിനെക്കുറിച്ച് വിനീത് എന്നൊരാൾ ദുബായിയിൽനിന്ന് ചോദിച്ചിരുന്നു. 5.79 ശതമാനം പലിശയ്ക്ക് വായ്പകിട്ടും. ഫ്ളാറ്റ് നിരക്കാണെങ്കിൽ പലിശ 3.16 ശതമാനംമത്രവും. ഇത്തരക്കാർക്കുള്ള മറുപടിയാണ് മുകളിൽ വ്യക്തമാക്കിയത്. കൊറോണ ഭീതിയൊഴിഞ്ഞ് വിപണി കുതിക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ നിക്ഷേപകർ കാണിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ കടംവാങ്ങി നിക്ഷേപിക്കരുത്. തൽക്കാലത്തേയ്ക്ക് ആവശ്യമില്ലാത്ത പണംമാത്രം ഘട്ടംഘട്ടമായി മികച്ച ഓഹരികളിൽ നിക്ഷേപിക്കുക. antonycdavis@gmail.com

from money rss http://bit.ly/38Ij0KI
via IFTTT