121

Powered By Blogger

Wednesday, 29 April 2020

കോവിഡിനു ശേഷമുള്ള സാധ്യതകളിൽ ഇന്ത്യക്ക്‌ കൂടുതൽ നേട്ടം

കൊച്ചി: കോവിഡാനന്തര കാലത്ത് ലോകത്തിന് മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇന്ത്യക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ ഡോ. ദീപക് വോറ. കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡർ ടോക്സ് വെബ് പരിപാടിയിൽ 'ചൈനീസ് വൈറസ് കൈകാര്യം ചെയ്ത് ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയ്ക്ക് വലിയ ക്ഷീണം സംഭവിക്കുമെങ്കിലും സാവകാശത്തിൽ മേഖലയിലെ വളർച്ച വീണ്ടെടുക്കാനാകും. എന്നാൽ, ആഗോളവത്കരണം, അന്താരാഷ്ട്ര വ്യാപാരം, വിതരണ ശൃംഖലകൾ, മാംസ വ്യാപാരം, എണ്ണ-വാതക മേഖല, അന്ധവിശ്വാസം, ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ, പാശ്ചാത്യ മേൽക്കോയ്മ, ചൈന, പണം കൊടുത്തുള്ള വാങ്ങൽ- വിൽക്കലുകൾ, ബഹുരാഷ്ട്ര കുത്തകകൾ തുടങ്ങി പലതും തകരുകയോ തകർച്ചയെ നേരിടുകയോ ചെയ്യും. അതിനു പകരമായി പുതിയ മേഖലകൾക്കുള്ള സാധ്യതകളാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന മേഖല, ദേശീയത, രോഗപ്രതിരോധ സംവിധാനം, സ്വാശ്രയത്വം, തോട്ടംമേഖല, പുനരുപയോഗ ഊർജം, ശാസ്ത്രം, മേഖലാതല ഗ്രൂപ്പുകൾ, പുതിയ ലോകക്രമം, ഇന്ത്യ, ഓൺലൈൻ ധനകാര്യ രംഗം, ഡിജിറ്റൽ കൈമാറ്റം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങിയവയ്ക്കാണ് സാധ്യതകൾ വർധിക്കുന്നതെന്നും ദീപക് വോറ ചൂണ്ടിക്കാട്ടി. കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, സീനിയർ വൈസ് പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, പ്രോഗ്രാം ചെയർ എസ്. രാജ്മോഹൻ നായർ, ജോയിന്റ് സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ നേതൃത്വം നൽകി.

from money rss https://bit.ly/35iarGl
via IFTTT