121

Powered By Blogger

Wednesday, 24 June 2020

ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ചെറുകിട നിക്ഷേപകര്‍: പുതിയതായി തുറന്നത് 18 ലക്ഷം അക്കൗണ്ടുകള്‍

കോവിഡ് വ്യാപനത്തിന്റെ സാമ്പത്തികാഘാതം അവഗണിച്ച് ഓഹരി വിപണിയിൽ ആഭ്യന്തര നിക്ഷേപകർ കാര്യമായ നിക്ഷേപം നടത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപകരാണ് വിപണിയിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നതിൽ മുന്നിൽ. മാർച്ചിനുശേഷം 18ലക്ഷംട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ഏഷ്യയിലെതന്നെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ക്രമേണ കോവിഡിൽനിന്ന് മുക്തമാകുമ്പോൾ കൂടുതൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണിത്. ധനകാര്യം, ടെലികോം, വൻകിട മരുന്നുകമ്പനികൾ എന്നിവയുടെ ഓഹരികളിലാണ് നിക്ഷേപമേറെയും. താഴ്ന്ന നിലവാരത്തിലുള്ള ഈ വിഭാഗങ്ങളിലെ പലകമ്പനികളുടെയും ഓഹരികൾ തിരഞ്ഞെടുപിടിച്ചാണ് നിക്ഷേപം. 2008നുശേഷമുള്ള ഏറ്റവുംവലിയ തകർച്ചയിൽനിന്ന് കരകയറുകയാണ് സെൻസെക്സ്. മാർച്ച് 23ലെ അടിത്തട്ടിൽനിന്ന് സൂചിക 36ശതമാനമാണ് ഇതിനകം നേട്ടമുണ്ടാക്കിയത്. ആഗോള വ്യാപകമായി സർക്കാരുകൾ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചതാണ് വിപണിക്ക് കരുത്തായത്. അതേസമയം, ഒരുവർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ബാങ്കിങ് സെക്ടർ 31ശതമാനം താഴ്ന്ന നിലവാരത്തിലാണിപ്പോഴും. ഹെൽത്ത്കെയർ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കുകയും ചെയ്തു. ലോകമൊട്ടാകെയുള്ള സാമ്പത്തിക സൂചകങ്ങൾ ഉയർന്നുതുടങ്ങിയതോടെ വിപണിയിൽ അതിന്റെ ചലനങ്ങൾ പ്രകടമായിതുടങ്ങിയിട്ടുണ്ട്.

from money rss https://bit.ly/2AX7oca
via IFTTT