121

Powered By Blogger

Saturday, 6 June 2020

പത്ത് വര്‍ഷംകൊണ്ട് 50 ലക്ഷം നേടാന്‍ കഴിയുമോ?

?രണ്ട് ടാക്സ് സേവിങ് ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിച്ചുവരുന്നു. അതിനുപുറമെ, 10-15 വർഷത്തിനുള്ളിൽ 50 ലക്ഷം സമാഹരിക്കണമെന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കാവുന്ന രണ്ട് ഫണ്ടുകൾ നിർദേശിക്കാമോ? =പത്ത് വർഷംകൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കണമെങ്കിൽ പ്രതിമാസം എസ്ഐപിയായി 21,520 രൂപ വീതം നിക്ഷേപിക്കണം. അതേസമയം, 15 വർഷം സമയമുണ്ടെങ്കിൽ 50 ലക്ഷം രൂപ സമ്പാദിക്കാൻ പ്രതിമാസം 9,909 രൂപ നിക്ഷേപിച്ചാൽ മതി. പ്രതിവർഷം 12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കാക്കിയാണ് നിക്ഷേപിക്കേണ്ട തുക നിശ്ചയിച്ചിരിക്കുന്നത്. ഫണ്ടുകൾ എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്, കനാറ റൊബേകോ എമേർജിങ് ഇക്വിറ്റി എന്നീ ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. ആദ്യത്തേത് മൾട്ടിക്യാപ് വിഭാഗത്തിലുള്ളതും രണ്ടാമത്തേത് ലാർജ് ആൻഡ് മിഡക്യാപ് വിഭഗത്തിലുള്ളതുമായ ഫണ്ടുകളാണ്. ഇവയുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരുശതമാനത്തോളം അധിക ആദായംനേടാം. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 15 വർഷക്കാലയളവിൽ 15ശതമാനം വാർഷിക ആദായം നൽകിയതായികാണാം. അതായത് പ്രതിമാസം 10,000 രൂപവീതം 15വർഷം എസ്ഐപിയായി നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ 54.42 ലക്ഷമായി നിക്ഷേപം വളർന്നേനെ. കനാറ റൊബേകോ ഫണ്ട് 15വർഷക്കാലയളവിൽ 15.84ശതമാനംനേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. 10,000 രൂപവീതം പ്രതിമാസം 15വർഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ മൊത്തംമൂല്യം 62.98 ലക്ഷംരൂപയാകുമായിരുന്നു. content highlight: Canara Robeco Emerging Equities fund, SBI Focussed Equity fund

from money rss https://bit.ly/3gYQABr
via IFTTT