121

Powered By Blogger

Friday, 14 August 2020

ബിസിനസ് സാമ്രാജ്യത്തിന്റെ കെട്ടുറപ്പിന് മുകേഷ് അംബാനി കുടുംബ സമിതിയുണ്ടാക്കുന്നു

ലോക സമ്പന്നരിൽ നാലാമനായ മുകേഷ് അംബാനി ബിസിസ്നസ് സാമ്രാജ്യം പുതിയ തലമുറയെ ചുമതലയേൽപ്പിക്കുന്നിന്റെ ഭാഗമായി ഫാമിലി കൗൺസിൽ രൂപീകരിക്കുന്നു. മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുൾപ്പടെ എല്ലാ കുടുംബാംഗങ്ങൾക്കും തുല്യ പ്രാതിനിധ്യംനൽകിയാണ് കുടുംബ സമതിയുണ്ടാക്കുന്നത്. കുടുംബത്തിലെ മുതിർന്ന അംഗം, മൂന്നുമക്കൾ, ഉപദേശകരായി പ്രവർത്തിക്കാനായി പുറത്തുനിന്നുള്ളവർ എന്നിവരുൾപ്പെട്ടതാകും സമിതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കുടുംബ സമിതിക്കായിരിക്കും നൽകുക. അടുത്തവർഷത്തോടെ സമതിയുടെ രൂപീകരണ പ്രക്രിയ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 80 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അംബാനി കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതിനും എല്ലാ അംഗങ്ങൾക്കും കൂട്ടായി ഒരുപൊതുവേദി രൂപപ്പെടുത്തുന്നതിനുമാണ് 63കാരനായ അംബാനിയുടെ ശ്രമം. അടുത്ത തലമുറയുടെ കയ്യിൽ ബിസിനസ് സാമ്രാജ്യം ഭദ്രമാക്കുന്നതിനും തർക്കങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനും മുതിർന്നവർ ഉൾപ്പെടുന്ന സമിതിയുടെ രൂപീകരണം പ്രയോജനം ചെയ്യുമെന്നാണ് അംബാനി കരുതുന്നത്. 1973ൽ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയൻസ് ഇൻഡസ്ട്രീസ്. ധീരുഭായ് അംബാനിയുടെ മരണശേഷം സഹോദരനുമായി ശത്രുതയുണ്ടാകാനിടയായ സാഹചര്യംകൂടി കണക്കിലെടുത്തിട്ടാകാം അംബാനിയുടെ ശ്രദ്ധയോടെയുള്ള നീക്കം. നിലവിൽ വ്യത്യസ്ത ബിസിനസുകളിൽ റിലയൻസ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതിനാൽ വിവിധകാര്യങ്ങളിൽ കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും സമിതി മുന്നിലുണ്ടാകും. റീട്ടെയിൽ, ഡിജിറ്റൽ, ഊർജം എന്നിവയുടെ ചുമതല മൂന്നുമക്കൾക്കായി വീതിച്ചുനൽകാനാണ് സാധ്യത. ആകാശും ഇഷയും 2014ലിലാണ് റിലയൻസ് ജിയോ ഇൻഫോകോമിന്റെയും റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെയും ഡയറക്ടർമാരായത്. ഇളയവനായ അനന്തിനെ മാർച്ചിൽ ജിയോ പ്ലാറ്റ്ഫോമിൽ അഡീഷണൽ ഡയറക്ടറായും നിയമിച്ചു. ആകാശും ഇഷയും ജിയോ പ്ലാറ്റ്ഫോമിന്റെ ബോർഡിലുണ്ട്. ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന റിലയൻസ് ഫൗണ്ടേഷൻഓഫ്ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ഡയറക്ടർകൂടിയാണ് ഇഷ അംബാനി. യുഎസിലെ ബ്രോൺ യൂണിവേഴ്സിറ്റിയിൽനിന്നാണ് ആകാശും അനന്തും ബിരുദംനേടിയത്. ഇഷയാകട്ടെ യേൽ യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസിൽനിന്ന് മനഃശാസ്ത്രത്തിലും ബിരുദംനേടി. അടുത്തകാലത്തായി നടന്ന നിരവധി ഇടപെടലുകളിലൂടെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂന്നുമക്കളും റിലയൻസിന്റെ കൂടുതൽ ഓഹരികൾ സ്വന്തമാക്കിയിരുന്നു. മൂന്നുപ്രൊമോട്ടർമാരിൽനിന്നായി 3.2ശതമാനം ഓഹരികളാണ് ഇവർ സ്വന്തമാക്കിയത്. അവകാശ ഓഹരിയിലൂടെയും കുടുംബം വിഹിതം വർധിപ്പിച്ചു. Mukesh Ambani plans to set up a family council

from money rss https://bit.ly/3fU6RG3
via IFTTT