121

Powered By Blogger

Friday, 28 August 2020

ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുംമുമ്പ് ഫ്രങ്ക്‌ളിന്‍ സെബിയുടെ അനുമതി തേടിയില്ല

ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതിനുമുമ്പ് ഫ്രാങ്ക്ളിൻ ടെംപിൾടൺ സെബിയുടെ അനുമതി തേടിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രസ്നയുടെ നിർമാതാക്കളായ ഗുജറാത്തിലെ പ്രശസ്തമായ കുടുംബമാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. കുടുംബത്തിന് ഫ്രങ്ക്ളിന് ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകളിലൊന്നിൽ വൻതുകയുടെ നിക്ഷേപമുണ്ട്. ഗുജറാത്ത് ഹൈക്കോടതിയിൽ കുടുംബം ഹർജി നൽകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഫണ്ട് കമ്പനിയുടെ മരവിപ്പിച്ച ഫണ്ടുകളിലെ നടപടികൾ നിർത്തിവെയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇവരുടേതുൾപ്പടെയുള്ള മൂന്നുഹർജികൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതിയിലേയ്ക്ക് സുപ്രീം കോടതിയുടെ നിർദേശപ്രകാരം പിന്നീട് മാറ്റുകയും ചെയ്തു. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി മ്യൂച്വൽ ഫണ്ട് റെഗുലേഷനിലെ 39-ാം വകുപ്പുപ്രകാരം ഫണ്ട് കമ്പനികൾക്ക് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ ഇതിന് സെബിയുടെ അനുമതി ആവശ്യമാണ്. പ്രവർത്തനം നിർത്തുന്നതിനുമുമ്പോ അതിനുശേഷമോ ഇത്തരമൊരു അനുമതി ഫ്രങ്ക്ളിൻ തേടിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. Sebi didn't give nod to shut Franklin MFs

from money rss https://bit.ly/3gK7Glz
via IFTTT