121

Powered By Blogger

Friday, 13 November 2020

സംവത് 2076ന് വിട: സെന്‍സെക്‌സ് 86 പോയന്റ് നേട്ടത്തില്‍ 43,443ല്‍ ക്ലോസ് ചെയ്തു

മുംബൈ: സംവത് 2076ന് വിരാമമിട്ട് ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 85.81 പോയന്റ് ഉയർന്ന് 43,443ലും നിഫ്റ്റി 29.20 പോയന്റ് നേട്ടത്തിൽ 12,720ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിലായിരുന്നു തുടക്കമെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു. സംവത് 2076ൽ സെൻസെക്സ് 11ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1597 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1066 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഡിവിസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ്, ഐഒസി, ടിസിഎസ്, ടെക് മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.ബിഎസ്ഇ സ്മോൾ ക്യാപ് 1.12ശതമാനവും മിഡ്ക്യാപ് സൂചിക 0.86ശതമാനം നേട്ടമുണ്ടാക്കി. Sensex settles 86 points higher at 43,443 levels

from money rss https://bit.ly/32FLYLe
via IFTTT

Related Posts:

  • സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായിതുടർച്ചയായി നാലുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്. സെപ്റ്റംബർ 10 മുതൽ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട്… Read More
  • സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 320 രൂപകുറഞ്ഞ് 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ചയിലെ 37,680 രൂപയിൽനിന്നാണ് ഇത്രയും കുറവുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,875… Read More
  • നേട്ടമില്ലാതെ തുടക്കം: നിഫ്റ്റി 15,200ന് മുകളിൽതന്നെമുംബൈ: ഓഹരി സൂചികകളിൽ സമ്മർദംതുടരുന്നു. നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 22 പോയന്റ് ഉയർന്ന് 51,733ലും നിഫ്റ്റി 15 പോയന്റ് നേട്ടത്തിൽ 15,224ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎ… Read More
  • ലയനത്തിലൂടെ അതിവേഗ വളർച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്മുംബൈ: നൂറുവർഷത്തിനടുത്ത് പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിൽ വേഗത്തിൽ പ്രവർത്തനം വിപുലമാക്കുകയാണ് ഡി.ബി.എസ്. ബാങ്ക് ഇന്ത്യ ലക്ഷ്യമിടുന്നത്. 26 വർഷമായി ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കില… Read More
  • സി.എസ്.ബി. ബാങ്കിന് ലാഭം 53.1 കോടി രൂപകൊച്ചി:കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് നടപ്പു സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 53.1 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 28.1 കോടിയായിരുന്നു അറ്റാദായം. 175.5 കോടി രൂപയാണ് നടപ്പു സാമ്പത്തിക … Read More