121

Powered By Blogger

Monday, 16 November 2020

ആഗോള വിപണികളില്‍ പണമൊഴുക്കിന്റെ ഉന്‍മാദാവസ്ഥ

കൊറോണ വൈറസ് വാക്സിൻ ഉടനെയെത്തുമെന്ന പ്രതീക്ഷയിൽ ആഗോളമായി സാമ്പത്തിക വിപണികൾ ഒരുതരം ഉന്മാദാവസ്ഥയിലെത്തിയിരിക്കുന്നു. ആദ്യഫലങ്ങളനുസരിച്ച് ഫൈസർ കമ്പനിയുടെ വാക്സിൻ 90 ശതമാനം ഗുണം വാഗ്ദാനം ചെയ്യുന്നതിനാൽ നേരത്തേ പ്രതീക്ഷതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാകും എന്ന കാഴ്ചപ്പാടാണ് ഇതിനുകാരണം. അങ്ങനെയെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചുവരുന്നതിന്റേയും പുതിയ ധനാഗമത്തിന്റേയും ഗുണഫലം അനുഭവിക്കുന്ന ഓഹരി വിപണിക്ക് വലിയകുതിപ്പ് സമ്മാനിക്കും. മുൻ പാദത്തെയപേക്ഷിച്ച് സാമ്പത്തികനിലയിൽ മൂന്നിലൊന്നിലധികം മുന്നേറ്റമുണ്ടായിട്ടുണ്ട്. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പംകാരണം പിടിച്ചു വെച്ചിരുന്ന പണം വിപണിയിലേക്കു കുതിച്ചെത്തിയിരിക്കയാണ്. തെരഞ്ഞെടുപ്പുഫലം പ്രതീക്ഷതിനേക്കാൾ മെച്ചമായതോടെ പണത്തിന്റെ വലിയ ഒഴുക്കുണ്ടാവുകയും വിപണിയിൽ വലിയ ഉണർവ് അനുഭവപ്പെടുകയും ചെയ്തു. കൂടുതൽ മെച്ചപ്പെട്ടൊരുലോകവും തെരഞ്ഞെടുപ്പിനുമുമ്പായി വാഗ്ദാനം ചെയ്യപ്പെട്ട വർധിച്ച സാമ്പത്തിക ഉത്തേക പദ്ധതിയിലുള്ള പ്രതീക്ഷയുമാണ് പണത്തിന്റെ ഒഴുക്കിനു പിന്നിൽ. യുഎസിൽ 2021 ജനുവരിയിൽ പുതിയ ഭരണകൂടം അധികാരം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ ടീമിനെക്കുറിച്ച് വലിയപ്രതീക്ഷയാണുള്ളത്. സൗഹാർദപൂർണമായ ലോകനയങ്ങളും ആഗോള വ്യാപാര അഭിവൃദ്ധിയും മുന്നിൽ കാണുന്നു. സമാനമായ വലിയൊരു ഉത്തേജക പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷ യൂറോപ്പിലുമുണ്ട്. ഈഘടകങ്ങളെല്ലാം ഓഹരിവിപണിയിൽ റിസ്ക്-ഓണി ന് തുടക്കം കുറിച്ചു. ഈമാസം ഇതുവരെ യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ യഥാക്രമം 10 ശതമാനം, 15 ശതമാനം, 10 ശതമാനം എന്നക്രമത്തിൽ കുതിപ്പുണ്ടായി. ഇടക്കാല, ദീർഘകാല അടിസ്ഥാനത്തിൽ ഈ ട്രെൻഡ് മാറുമെന്നു വിശ്വസിക്കാൻ കാരണംകാണുന്നില്ല. നവംബറിൽ യുഎസ് ഇലക്ഷനും അവരുടെ കേന്ദ്ര ബാങ്ക് യോഗത്തിനും മുന്നോടിയായി ധാരാളംപണം പിടിച്ചുവെക്കപ്പെട്ടിരുന്നു. കോവിഡ് 19ന്റെ വരവിനുശേഷം പ്രഖ്യാപിക്കപ്പെട്ട ധന, സാമ്പത്തിക ഉത്തേജക പദ്ധതികളിലൂടെലഭിച്ച പണമായിരുന്നു ഇത്. ഇതെല്ലാം ഇപ്പോൾ സ്വതന്ത്രമായിരിക്കുന്നു. ഭാവിയിൽ കൂടുതൽ പണം വിപണിയിലേക്കും സാമ്പത്തിക രംഗത്തേക്കും എത്തിച്ചേരാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ട്രെൻഡ് മാറാനുള്ള സാധ്യത കുറവാണ്. മറിച്ചാകണമെങ്കിൽ ഉത്തേജക പദ്ധതികളുടെ വലിപ്പം വിചാരിച്ചതിലും കുറവായിരിക്കുകയും അതിനകംതന്നെ വിപണി അമിത പ്രതീക്ഷയിൽ എത്തിച്ചേരുകയുംവേണം. വിലകൾ ഇപ്പോൾ റെക്കാർഡുയരത്തിലായതിനാൽ വിപരീത വാർത്തകൾവരുന്നത് തടയുന്നതിൽ പരിമിതിയുണ്ടെന്നത് ഹൃസ്വകാലത്തേക്ക് ബാധിച്ചേക്കാം. സാമ്പത്തികരംഗത്ത് തിരിച്ചുവരവ് തുടങ്ങിയിട്ടേയുള്ളു, നേട്ടങ്ങൾ താഴ്ന്നനിലയിലും. ഈഘട്ടത്തിൽ വിലകൾ ഉയർന്നനിരക്കിൽതന്നെ തുടരുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ പിഇ പോലുള്ള അളവുകോലുകൾ ഹൃസ്വകാലത്തേക്ക് ഉയർന്നുനിലകൊള്ളുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സാധാരണനില വീണ്ടെടുക്കും. ദീർഘകാലത്തേക്ക് ഈ പ്രവണതയിൽ മാറ്റമുണ്ടാകാനിടയില്ല. ഇതിലുപരിയായി ആശങ്കയുള്ളത് പാശ്ചാത്യ ലോകത്തെ ശൈത്യകാലത്തെക്കുറച്ചുള്ളതാണ്. വൈറസ് ബാധ വർധിക്കാനും ഇപ്പോൾതന്നെ കോവിഡ് രോഗികൾ തിങ്ങി നിറഞ്ഞ ആശുപത്രികൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാനും അതിനു കഴിയും. 2021ന്റെ പകുതിക്കുശേഷം മാത്രമേ വാക്സിൻ വ്യാപകമാവുകയുള്ളു. ശൈത്യകാല രോഗവ്യാപനം കൂടുതൽ നിയന്ത്രണങ്ങളിലേക്കും അടച്ചിടലുകളിലേക്കും യൂറോപ്പിനെ നയിക്കാനും മൂന്നാംപാദത്തിൽ കാണപ്പെട്ടതു പോലെ സാമ്പത്തികവളർച്ച കുറയാനും ഇടയാക്കിയേക്കും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഫൈസർ കമ്പനിയുടെ വാക്സിന്റെ ഉപയോഗമോ പ്രയോജനമോ ഇവിടെ വളരെ കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വാക്സിൻ പെട്ടെന്നുതന്നെ എത്തിച്ചേരുമെന്ന പ്രതീക്ഷ പാശ്ചാത്യ വിപണികളിൽ ഊർജ്ജം വിതയ്ക്കുന്നു. വാക്സിൻ ഫലപ്രദമായി സൂക്ഷിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം ഇന്ത്യയിൽ ഇത് വിജയകരമായി ഉപയോഗപ്പെട്ടേക്കില്ല. കൂടിയ തണുപ്പിൽ സംഭരണ സൗകര്യവും ഇതേനിലവാരത്തിലുള്ള ഗതാഗത സംവിധാനവും സാധാരണ ഗതിയിൽ രാജ്യത്ത് ലഭ്യമല്ല. രാജ്യത്തെ സമ്പദ്ഘടനയെ മുന്നോട്ടു നയിക്കുന്നതിന് ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്തേജക സംവിധാനം ആവശ്യമുണ്ട്. നികുതിയിളവ് ഹൗസിംഗ് ഡെവലപ്പർമാർക്കും വീടുവാങ്ങുന്നവർക്കും ഗുണകരമാണത്. ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഭവന മേഖലയിൽ ഡിമാൻഡ് വർധിക്കാനും ഇതിടയാക്കും. വളത്തിന് 65,000 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചത് ഗ്രാമീണമേഖലയ്ക്കും കാർഷിക മേഖലയ്ക്കും സഹായകമാകും. ഉൽപാദനത്തിനനുസരിച്ചുള്ള ആനുകൂല്യ വർധനപദ്ധതി 10 മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചത് ദീർഘകാലാടിസ്ഥാനത്തിൽ അഭ്യന്തര ഉൽപാദനം വർധിക്കാനിടയാക്കും. ശുഭപ്രതീക്ഷ ഉയർത്തുന്ന കാര്യത്തിൽ ഇപ്പോൾ വിപണി അമാന്തിച്ചുനിൽപ്പാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ബാങ്കിംഗ് മേഖലയിൽ ലാഭവും ഉണർവുമുണ്ടായിട്ടുണ്ട്. ആത്മനിർഭർ ഭാരത് 3.0 പദ്ധതിയുടെ പാക്കേജിനായി കാത്തിരിക്കയായിരുന്ന വിപണിയിൽ അതിന്റെഫലം കണ്ടുതുടങ്ങിയിരിക്കുന്നു. അനുകൂലമായ ഈ പ്രവണത തുടരുമെന്നു തന്നെയാണ് കരുതുന്നത്. സാമ്പത്തികമേഖല വേഗത്തിൽ മെച്ചപ്പെടുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളിൽനിന്നും അഭ്യന്തര നിക്ഷേപകരിൽനിന്നുമായി ധാരാളംപണം ഒഴുകിയെത്തുന്നു. ഈ ഡിസമ്പറിൽ യുഎസിലും യൂറോപ്പിലും വലിയതോതിലുള്ള ഉത്തേജനം പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. ഒക്ടോബറിൽ ഇന്ത്യൻ മ്യൂചൽ ഫണ്ടിൽ വലിയതോതിൽ കടംവീട്ടൽ നടന്നു. മുമ്പേ പോകുന്ന ഗോവിന്റെ പിന്നാലെ പോകുന്ന മാനസികാവസ്ഥയിലൽ ചില്ലറ നിക്ഷേപകർ പെട്ടതാവാം. കോവിഡ് പെട്ടെന്നു പൊട്ടപ്പുറപ്പെട്ടപ്പോൾ ഉണ്ടായ നഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ധൃതഗതിയിലുള്ള ശ്രമമാണിത്. ഒക്ടോബറിലാണ് ഈ പ്രവാഹമുണ്ടായത്. അതിനുശേഷം വിപണിയുടെ കാഴ്ചപ്പാടിൽ വലിയ പുരോഗതിയുണ്ടായി. സാമ്പത്തികരംഗത്തെ തിരിച്ചുവരവിന്റേയും ലാഭവളർച്ചയുടേയും യഥേഷ്ടമുള്ള പണലഭ്യതയുടേയും ലോകസർക്കാരുകളുടെ ധനപരവും സാമ്പത്തികവുമായ പിന്തുണയോടെയും അടുത്ത വർഷം കാര്യങ്ങൾ മെച്ചപ്പെടുമെന്നു തന്നെയാണ് കണക്കു കൂട്ടൽ. ട്രെൻഡ് മാറുമെന്നു വിശ്വസിക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. വിപണിയും സമ്പദ്ഘടനയും തമ്മിൽ അന്തരം രൂപപ്പെട്ടിട്ടുള്ളതിനാൽ ചെറിയ വിളംബവും ഏകീകകരണവും സംഭവിച്ചേക്കാം. കാഴ്ചപ്പാടുകൾ ഉയരുമ്പോൾ ഇതു സാധാരണമാണ്. എന്നാൽ താൽക്കാലിക തെറ്റുതിരുത്തൽ സാധ്യത തള്ളിക്കളയാനാവില്ല. വാക്സിന്റെവരവ് കാര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ വിപണിക്ക് ഉയർന്ന ശുഭാപ്തി വിശ്വാസമുണ്ട്. ആഗോളാടിസ്ഥാനത്തിലുള്ള ഉത്തേജക പദ്ധതികളുടെ വ്യാപ്തിയും സമയവും കാത്തിരിക്കാനാണ് ലോക വിപണി ശ്രമിക്കുക. ഇവിടെ ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനകരമായ ഹൃസ്വകാല തെറ്റുതിരുത്തൽ പ്രതീക്ഷിക്കാം. (ജിയോജിത് ഫിനാൻഷ്യൽസർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fijU5P
via IFTTT