121

Powered By Blogger

Sunday, 28 February 2021

സ്റ്റാർട്ട്അപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഫണ്ടുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ഓഹരി മൂലധനവും വായ്പയും ലഭ്യമാക്കാൻ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്.സി.) വഴിയായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 'കെ. ചിറ്റിലപ്പിള്ളി കാപിറ്റൽ' എന്ന പേരിൽ ഈയിടെ രൂപവത്കരിച്ച കമ്പനി എൻ.ബി.എഫ്.സി.ക്കായുള്ള ലൈസൻസിന് റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. വ്യോമയാന കമ്പനികൾക്ക് പുതുതലമുറ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോം ഒരുക്കുന്ന ട്രാവൽടെക് സ്റ്റാർട്ട്അപ്പായ 'വെർട്ടീൽ ടെക്നോളജീസി'ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഈയിടെ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇത്തരത്തിൽ കൂടുതൽ സംരംഭങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനാണ് പദ്ധതി. കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഫണ്ടുമായി അദ്ദേഹം എത്തുന്നത്. സംരംഭ ഗുണവും വളർച്ചാ സാധ്യതയുമുള്ള ഒട്ടേറെ സംരംഭങ്ങൾ മൂലധനത്തിന്റെ അപര്യാപ്തത കൊണ്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് ഫണ്ട് അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 'മാതൃഭൂമി'യോട് പറഞ്ഞു. ഓരോ സംരംഭത്തിന്റെയും പ്രവർത്തനം, വളർച്ചാ സാധ്യത, ഫണ്ടിന്റെ ആവശ്യകത എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നിക്ഷേപ തീരുമാനമെടുക്കുക. ഓഹരി മൂലധനത്തിനു പുറമെ വായ്പയും ലഭ്യമാക്കും. ബാങ്കുകളിൽ ലഭ്യമായ വ്യവസായ വായ്പയെക്കാൾ കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പ അനുവദിക്കുക. ബാങ്കിങ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരുടെ കൂടി അഭിപ്രായം കണക്കിലെടുത്താവും സംരംഭങ്ങൾ തിരഞ്ഞെടുക്കുക. ഫണ്ടിനായി എത്ര തുകയാണ് നീക്കിവയ്ക്കുക എന്ന് വെളിപ്പെടുത്താൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തയ്യാറായില്ല. അതേസമയം, വി-ഗാർഡിലെ 40 ലക്ഷം ഓഹരികൾ ഈയിടെ വിറ്റ് ഏതാണ്ട് 90 കോടി രൂപ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ഇതിൽ ഒരു വിഹിതം സ്റ്റാർട്ട്അപ്പ് ഫണ്ടിനു വേണ്ടിയായിരിക്കും ചെലവഴിക്കുക. കൊച്ചിയിൽ 'ചിറ്റിലപ്പിള്ളി സ്ക്വയർ' എന്ന പേരിൽ നടപ്പാക്കുന്ന അത്യാധുനിക പൊതു പാർക്കിനു വേണ്ടിയാവും ശേഷിച്ച തുക ചെലവിടുക. വി-ഗാർഡ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് എന്നിവ ഉൾപ്പെടെയുള്ള സംരംഭങ്ങൾ കെട്ടിപ്പടുത്ത അദ്ദേഹം ഇപ്പോൾ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. പുതു സംരംഭകർക്ക് സംരംഭക പരിശീലനം നൽകുന്നതിനായി 'വിജയീ ഭവ'എന്ന കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്. 2013-ൽ തുടക്കം കുറിച്ച ഈ പരിപാടിയിൽ ഇതിനോടകം അഞ്ഞൂറിലേറെ പേർക്ക് പരിശീലനം ലഭിച്ചു. roshan@mpp.co.in

from money rss https://bit.ly/3r3N4dX
via IFTTT