121

Powered By Blogger

Thursday, 10 June 2021

അനിൽ അംബാനിക്ക് ആശ്വാസം: തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കുന്നു

ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ(ആർകോം), റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് ചാർത്തിയ തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കംചെയ്യുന്നു. ഇതിനായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ബാങ്ക് സത്യവാങ്മൂലം നൽകി. റിലയൻസ് ഇൻഫ്രാടെലിന്റെ ആസ്തികൾ റിലയൻസ് ജിയോ വാങ്ങാനിരിക്കെയാണ് എസ്ബിഐയുടെ നീക്കം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ തയ്യാറായിട്ടില്ല. കമ്പനിയെ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അത് നീക്കാതെ ഇൻഫ്രാടെലിന്റെ ആസ്തികൾ വാങ്ങാൻ ജിയോ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. ഏകദേശം 4000 കോടി രൂപയ്ക്കാണ് ജിയോ ആസ്തികൾ വാങ്ങുന്നത്. തട്ടിപ്പ് കമ്പനി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വായ്പ തിരിച്ചുലഭിക്കാനുള്ള സാധ്യതകുറയുമെന്നുകണ്ടാണ് എസ്ബിഐ സത്യവാങ്മൂലം നൽകാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. ആർകോമിന്റെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തിയതിന്റെ കാരണങ്ങളറിയാൻ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്നാവശ്യപ്പെട്ട്ജിയോ പാപ്പരത്ത കോടതിയെ സമീപിച്ചിരുന്നു. എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകൾക്കുവേണ്ടിയാണ് ഫോറൻസിക് ഓഡിറ്റ്റിപ്പോർട്ട് തയ്യാറാക്കിയത്. 5,500 കോടിയുടെ അനധികൃത ഇടപാടുകളാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്നാണ് തട്ടിപ്പ് വിഭാഗത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയത്.

from money rss https://bit.ly/3vbx76H
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 211 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വപിണിയിൽ നഷ്ടം. സെൻസെക്സ് 211 പോയന്റ് താഴ്ന്ന് 38,145ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 11275ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1120 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 759 കമ്പനികളുട… Read More
  • സ്വര്‍ണവില പവന് 120 രൂപകൂടി 37,800 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വർധനയ്ക്കുശേഷം ആഗോള വിപണിയിൽ സ്വർണവില … Read More
  • സ്വര്‍ണവില പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന്റെ വില.രണ്ടുദിവസമായി പവന്റെ വില 37,200 രൂപയിൽ തുടർന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,898.31 ഡോളറായി ഉയർന്… Read More
  • പുതിയ കുതിപ്പിനൊരുങ്ങി ഈസ്റ്റേൺകേരളത്തിലെ സ്വകാര്യ വ്യവസായ മേഖല കണ്ട ഏറ്റവും വലിയ ഓഹരിക്കൈമാറ്റം പ്രഖ്യാപിച്ച ഈസ്റ്റേൺ ഗ്രൂപ്പ്, പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. സുഗന്ധവ്യഞ്ജന-ഭക്ഷ്യോത്പന്ന കമ്പനിയായ 'ഈസ്റ്റേൺ കോണ്ടിമെന്റ്സി'ന്റെ ഭൂരിഭാഗം ഓഹരികൾ നോ… Read More
  • ചരിത്രംരചിച്ച് വിപണി: നാലുദിവസത്തിനിടെ 50ശതമാനംവരെ നേട്ടമുണ്ടാക്കി ഓഹരികള്‍നാലുദിവസംമാത്രം നീണ്ടുനിന്ന വ്യാപാര ആഴ്ചയിൽ ചരിത്രംകുറിച്ച് ഓഹരി സൂചികകൾ. സെൻസെക്സ് 45,000വും നിഫ്റ്റി 13,200ഉം പിന്നിട്ട ആഴ്ചയാണ് കടന്നുപോകുന്നത്. കാളകൾ പിടിമുറുക്കിയതോടെ ബിഎസ്ഇ 500ലെ 65 ഓഹരികൾ ഈയാഴ്ചമാത്രം 10 മുതൽ 50ശതമാനംവ… Read More