121

Powered By Blogger

Monday, 30 August 2021

കല്യാൺ ജൂവലേഴ്‌സ്‌ 147-ാമത്‌ ഷോറൂം നാസിക്കിൽ തുടങ്ങി

നാസിക്ക്:ഇന്ത്യയിലെ മുൻനിര ആഭരണ കമ്പനികളിലൊന്നായ കല്യാൺ ജൂവലേഴ്സിന്റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കിൽ തുടങ്ങി. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാൻഡ് അംബാസഡറായ പൂജ സാവന്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരൺപുർ റോഡിലാണ് ഷോറൂം. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ ഒൻപതാമത്തെയും നാസിക്കിലെ ആദ്യത്തെയും ഷോറൂമാണിത്. ജനപ്രീതിയാർജിച്ച കല്യാൺ ബ്രാൻഡുമായുള്ള ബന്ധം സന്തോഷകരമാണെന്ന് ഉപയോക്താക്കളുമായി നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പൂജ സാവന്ത് പറഞ്ഞു. നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂർണമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷയും മുൻകരുതലും എല്ലാ ഷോറൂമുകളിലുമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ഉറപ്പുനൽകുന്നതിനായി ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം ഇളവും പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവും നൽകും. അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവും നൽകും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആകെ തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. നവവധുക്കൾക്കായുള്ള ആഭരണങ്ങളായ മുഹൂർത്ത്, പോൾക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാൽ തീർത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിൾ ജൂവലറിയായ നിമാഹ്, നൃത്തംചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയ എന്നിവയെല്ലാം ഷോറൂമിലുണ്ട്.

from money rss https://bit.ly/3ywoh58
via IFTTT

Related Posts:

  • പ്രാഥമിക വിപണി ആവേശത്തില്‍; നേട്ടംകൊയ്യാന്‍ നിക്ഷേപകര്‍ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമാകുമ്പോഴും പ്രാഥമിക വിപണിയിൽ പണമിറക്കി നിക്ഷേപകർ നേട്ടംകൊയ്യുന്നു. 2019ൽ പ്രാഥമിക ഓഹരി വില്പന(ഐപിഒ)യിലൂടെ വിപണിയിൽ ലിസ്റ്റ് ചെയ്ത 14ലേറെ കമ്പനികളിൽ ഒമ്പതും മികച്ച നേട്ടം നിക്ഷേപകന് നൽകി. ഏറ്റവും… Read More
  • ഇന്ത്യയുടെ വളര്‍ച്ചാ അനുമാനവും മൂഡീസ് താഴ്ത്തിന്യൂഡൽഹി: രാജ്യത്തിന്റെ റേറ്റിങ് കുറച്ചതിനുപിന്നാലെ മൂഡീസ് ഇൻവെസ്റ്റർ സർവീസ് വളർച്ചാ അനുമാനവും താഴ്ത്തി. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 5.8 ശതമാനത്തിൽനിന്ന് 5.6ശതമാനമായാണ് കുറച്ചത്. 2018ലെ 7.4 ശതമാനത്തിൽനിന്ന് 2019… Read More
  • സെന്‍സെക്‌സ് റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. 215.02 പോയന്റ് നേട്ടത്തിൽ 40684.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12016.10 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 11… Read More
  • കൊറോണ ബാധിച്ച് ഓഹരി വിപണി: സെന്‍സെക്‌സിലെ നഷ്ടം 458 പോയന്റ്മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 458.07 പോയന്റ് താഴ്ന്ന് 41,155.12ലും നിഫ്റ്റി 129.25 പോയന്റ് നഷ്ടത്തിൽ 12,119 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. ചൈനയെ ബാധിച്ച കൊറോണ വൈറസ് സാമ്പത്തികമേഖലയിൽ പ്രതിഫലിച… Read More
  • ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായി മൂന്നാംദിവസവും നഷ്ടം. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,542ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 11,946ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലും ഇൻഫോസിസുമാണ് പ്രധാനമായും നഷ്ട… Read More