121

Powered By Blogger

Friday, 13 August 2021

ഓക്‌സിജന്‍ സ്റ്റോര്‍ ഞായറാഴ്ച മുതല്‍ ഇടപ്പള്ളിയില്‍

കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജന്റെ ഏറ്റവും പുതിയ സ്റ്റോർ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ മെട്രോ പില്ലർ 373 ന് സമീപം ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, എംപി ഹൈബി ഈഡൻ, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഇടപ്പളളി സ്റ്റോറിൽ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, റ്റെഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, എ.സികൾ തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയൻസുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അത്യാകർഷകമായ ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്, 70 % വരെ വി ലക്കുറവിൽ ആക്സസറികൾ, 50% വിലക്കുറവിൽ എൽഇഡി ടിവികൾ, 40% വിലക്കുറവിൽ എസികൾ, 35% വിലക്കുറവിൽ വാഷിങ്ങ് മെഷീൻ, 30% വില ക്കുറവിൽ റ്റെഫ്രിജറേറ്റർ, 50% കിഴിവിൽ സ്മോൾ അപ്ലയൻസസ് തുടങ്ങിവ യാണ് പ്രധാന ഉദ്ഘാടന ഓഫറുകൾ. ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനിൽ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് ബ്രാന്റുകൾ നൽകുന്ന 2 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ, ഓരോ പർച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും ഉറപ്പാണ്.

from money rss https://bit.ly/37CgHuN
via IFTTT

Related Posts:

  • കീടനാശിനി രഹിത പച്ചക്കറിയുമായി 'സേഫ് ആന്‍ഡ് ഫ്രഷ്' കീടനാശിനി രഹിത പച്ചക്കറിയുമായി 'സേഫ് ആന്‍ഡ് ഫ്രഷ്'കൊച്ചി: 'സേഫ് ആന്‍ഡ് ഫ്രഷ് ' എന്ന പേരില്‍ കീടനാശിനി രഹിത പച്ചക്കറി മാര്‍ച്ചില്‍ വിപണിയില്‍ ഇറക്കുമെന്ന് സൈബിള്‍ ഹെര്‍ബല്‍ ലബോറട്ടറീസ് എംഡി പി.എന്‍. ബലറാം പറഞ്ഞു. തമിഴ്‌ന… Read More
  • റിയല്‍ എസ്റ്റേറ്റേറ്റ്: മാന്ദ്യം മറികടക്കാന്‍ വന്‍ ഓഫറുകള്‍ റിയല്‍ എസ്റ്റേറ്റേറ്റ്: മാന്ദ്യം മറികടക്കാന്‍ വന്‍ ഓഫറുകള്‍മുംബൈ: ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ വന്‍കിട നഗരങ്ങളില്‍ വില്പന വര്‍ധിപ്പിക്കാന്‍ വന്‍ ഓഫറുകളുമായി ഫ് ളാറ്റ് നിര്‍മാതാക്കള്‍ രംഗത്ത്. ഉടനെ ഫ് ളാറ്… Read More
  • ആദായനികുതി ഒഴിവാക്കാം; അഞ്ചു ലക്ഷം രൂപയ്ക്ക് വരെ ആദായനികുതി ഒഴിവാക്കാം; അഞ്ചു ലക്ഷം രൂപയ്ക്ക് വരെPosted on: 14 Feb 2015എസ് രാജ്യശ്രീഇപ്പോഴത്തെ നികുതി ചട്ടമനുസരിച്ച് 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ 5 ലക്ഷം രൂപ വ… Read More
  • എസ്ബിഐക്ക് 30 ശതമാനം ലാഭ വര്‍ധന എസ്ബിഐക്ക് 30 ശതമാനം ലാഭ വര്‍ധനമുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 30.2 ശതമാനം ലാഭ വളര്‍ച്ച. 2910 കോടി രൂപയുടെ ലാഭമാണ് ഇക്കാലയളവില്‍ ബാങ്ക് സ്വന്തമാക്കിയത്. പലിശ വരുമ… Read More
  • ഒരു രൂപ കറന്‍സി നോട്ടുകള്‍ തിരിച്ചുവരുന്നു ഒരു രൂപ കറന്‍സി നോട്ടുകള്‍ തിരിച്ചുവരുന്നുമുംബൈ: കേന്ദ്രസര്‍ക്കാര്‍ 1994 -ലില്‍ അച്ചടി നിര്‍ത്തിയ ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. നാണ്യമുദ്രണ നിയമത്തിന് കീഴെയുള്ള നാണയങ്ങള്‍ക്ക് പകരമായി ഒരുരൂപാ നോട്ടുകള്‍ റിസര്‍വ്… Read More