121

Powered By Blogger

Sunday, 12 September 2021

രമേശ് ബാർബർ മാത്രമല്ല, 400 ആഢംബര കാറുകളുടെ ഉടമകൂടിയാണ്: കഠിനാധ്വാനത്തിന്റെ കഥയിങ്ങനെ

രമേശ് ബാബു വെറുമൊരു ബാർബറല്ല. ചെറിയ ബുദ്ധിയിൽ തോന്നിയ ആശയം ആ യുവാവിന്റെ ജീവിതതന്നെ മാറ്റിമറിച്ചു. റോൾസ് റോയ്സ് അടക്കമുള്ള 400 ആഡംബര കാറുകളുടെ ഉടമകൂടിയായി അദ്ദേഹം വളർന്നതിനുപിന്നിൽ നീണ്ടകഥതന്നെയുണ്ട്. 7 വയസ്സുള്ളപ്പോഴാണ് അച്ഛൻ ഗോപാലിന്റെ മരണം. അതോടെ രമേശ് ഉൾപ്പെടെയുള്ള മൂന്ന് കുട്ടികളെ പോറ്റേണ്ട ചുമതല അമ്മയുടെ തോളിലായി. മരിക്കുമ്പോൾ അച്ഛന്റേതായി അവശേഷിപ്പിച്ചത് ബാംഗ്ലൂർ ബ്രിഗേഡ് റോഡിലെ ചെറിയ ബാർബർ ഷോപ്പ് മാത്രമായിരുന്നു. ഗോപാലിന്റെ മരണശേഷം വീട്ടുജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയത്. മാസം കിട്ടുന്ന 50 രൂപ കൊണ്ട് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ അവർക്കായില്ല. അധിക വരുമാനത്തിനായി ബാർബർ ഷോപ്പ് 5 രൂപ പ്രതിദിന വാടകയ്ക്ക് നൽകി. കുടുംബംനോക്കാൻ കഷ്ടപ്പെടുന്നതുകണ്ട രമേശ് കുട്ടിക്കാലംമുതൽ പത്രവിതരണംപോലുളള ചെറിയ ജോലികൾ ചെയ്തിരുന്നു. പത്താം ക്ലാസ് പാസായശേഷംപഠനംതന്നെഉപേക്ഷിക്കേണ്ടിവന്നു. അച്ഛന്റെ ബാർബർ ഷോപ്പിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുകയാണ് ആദ്യംചെയ്തത്. ഇന്നർ സ്പേസ് എന്ന് പേരിട്ട സലൂൺ വൈകാതെ തരംഗമായി. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തീവ്രമായ ആഗ്രഹം അയാളുടെ ഉറക്കംകെടുത്തി. രമേശ് ടൂർസ് ആൻഡ് ട്രാവൽസ് പിറന്നത് അങ്ങനെയാണ്. ബാർബർ ഷോപ്പിലെ വരുമാനത്തിൽനിന്ന് സ്വരുക്കൂട്ടിയ പണംകൊണ്ട് 1993ൽ ഒരു മാരുതി ഒമ്നി സ്വന്തമാക്കിക്കൊണ്ടായിരുന്നു തുടക്കം. ബാർബർഷോപ്പിലെ തിരക്ക് മൂലം പലപ്പോഴും ഒമ്നി നോക്കുവാൻ സാധിക്കാതിരുന്ന രമേശ് അത് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് തലവര തെളിയുന്നത്. അമ്മ ജോലി ചെയ്തിരുന്ന വീട്ടുകാരുടെ സഹായത്തോടെ ഇന്റലിന്റെ കരാർ ലഭിച്ചത് തുടക്കം സ്മൂത്ത് ഗിയറിലാക്കി. ആവശ്യത്തിന് ഉപഭോക്താകളായപ്പോൾ ഇതാണ് തന്റെ ട്രാക്കെന്ന് തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി വാഹനങ്ങൾ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് സ്വന്തമാക്കി. റോൾസ് റോയ്സ് അടക്കമുള്ള വാഹനങ്ങളുണ്ടെങ്കിലും ഇപ്പോഴും പ്രിയം രണ്ടാമത് സ്വന്തമാക്കിയ കോണ്ടസ്സയാണെന്ന് പറയും അദ്ദേഹം. 2004ലാണ് ആഡംബര വാഹനങ്ങൾ വാടകയ്ക്ക്നൽകി തുടങ്ങുന്നത്. ആദ്യം സ്വന്തമാക്കിയ ആഡംബര വാഹനം ബെൻസ്ഇ ക്ലാസ് സെഡാനായിരുന്നു. 38 ലക്ഷം രൂപയായിരുന്നു വില. ഉയർച്ച താഴ്ചകൾ ഏറെ കണ്ടുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. 2011ൽ റോൾസ് റോയ്സ് സ്വന്തമാക്കുമ്പോൾ ഏറെക്കുറെ കടബാധ്യത പിടിമുറുക്കാൻ തുടങ്ങിയിരുന്നെങ്കിലും നിശ്ചയദാർഢ്യംകൊണ്ട് അതിജീവിച്ചു. പിന്നീടങ്ങോട്ട് രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഡംബരങ്ങളുടെ നടുവിൽ പലരുടെയും കണ്ണ് മഞ്ഞളിക്കുന്ന ഈ കാലത്തും അദ്ദേഹം കഠിനാധ്വാനംതുടർന്നു. ആര് സലൂണിലെത്തിയാലും മിടിവെട്ടുന്ന ബാർബറാകാനും മടിച്ചില്ല. വിയനത്തിന്റെ സ്റ്റൈൽ കട്ട് ആയിരുന്നു രമേശിന്റെ മൂലധനം. Content Highlights; a barber who grown rich by making his willpower into success

from money rss https://bit.ly/3lmY04H
via IFTTT