121

Powered By Blogger

Saturday, 4 September 2021

ഹ്രസ്വകാല ട്രൻഡ് അനുകൂലം: ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങാം

റെക്കോഡ് നേട്ടംകുറിച്ചാണ് ഓഹരി സൂചികകൾ ഈയാഴ്ച പിന്നിട്ടത്. ഇതാദ്യമായി നിഫ്റ്റി 17,300ഉം സെൻസെക്സ് 58,000വും കടന്നു. 2005.23 പോയന്റ്, അതായത് 3.57ശതമാനം കുതിപ്പാണ് സെൻസെക്സിലുണ്ടായത്. നിഫ്റ്റിയാകട്ടെ 618.4(3.7ശതമാനം)പോയന്റും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 4.8ശതമാനവും സ്മോൾ ക്യാപ് 3.9ശതമാനവും ലാർജ് ക്യാപ് 3.8ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽനിഫ്റ്റി റിയാൽറ്റി 10ശതമാനംനേട്ടത്തോടെ മുന്നിലെത്തി. ഓയിൽ ആൻഡ് ഗ്യാസ് അഞ്ചുശതമാനവും ഉയർന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 6,867.73 കോടി രൂപ നിക്ഷേപിച്ചപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,421.12 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിയുകയുംചെയ്തു. ഓഹരികൾ കുതിച്ചപ്പോൾ രൂപയുംനേട്ടമുണ്ടാക്കി. യുഎസ് ഡോളറിനെതിരെ 67 പൈസയാണ് നേട്ടം. 73.01 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻആഴ്ച(ഓഗസ്റ്റ് 27)യിൽ 73.68ലായിരുന്നു ക്ലോസ് ചെയ്തത്. ഏഴ്മാസത്തിനിടയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ആഴ്ചയാണ് പിന്നിട്ടത്. ആഗോള വിപണിയിലെ നേട്ടവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സാന്നിധ്യവും കരുത്തായി. ഡോളർ ദുർബലമായതും സൂചികകൾ നേട്ടമാക്കി. കോവിഡ് വ്യാപനതോതിലുണ്ടായ കുറവ്, സാമ്പത്തിക ഉണർവ് പ്രകടമാക്കിക്കൊണ്ടുള്ള ജിഡിപി കണക്കുകൾ, സേവനമേഖലയിലെ ഉണർവ്, ജിഎസ്ടി വരുമാന വർധന, മൂന്നാംതരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം എന്നിവയോടൊപ്പം യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോ പവലിന്റെ നയംവ്യക്തമാക്കലും കൂടിയായപ്പോൾ വിപണിയിൽ കാളകൾ പിടിമുറുക്കി. വരുംആഴ്ച മികച്ച അടിസ്ഥാനമുള്ള ഓഹരികളിലെ മുന്നേറ്റത്തോടെയായിരുന്നു കഴിഞ്ഞയാഴ്ചയിലെ കുതിപ്പ്. കാളകളുടെ സാന്നിധ്യം ഇപ്പോഴും വിപണിയിലുള്ളതിനാൽ വരും ആഴ്ചയിലും അതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധന, യുഎസ് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, യൂറോപ്പിലെ ഉണർവ് എന്നിവയൊക്കെയാകും അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കുക. മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ ലാഭമെടുപ്പിനെതുടർന്നുള്ള സമ്മർദമുണ്ടാകാമെങ്കിലും ഹ്രസ്വകാല ട്രൻഡ് വിപണിക്ക് അനുകൂലമാണ്. വരുംആഴ്ച ചാഞ്ചാട്ടത്തിന്റെ ദിനങ്ങളാകും സമ്മാനിക്കുക. ഹ്രസ്വകാലത്തേക്ക് ലാഭമെടുക്കാനും തിരിച്ചുകയറാനുമുള്ള അവസരമായി ഇതിനെകാണാം. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങുകയാകും ഉചിതം.

from money rss https://bit.ly/3jHQIIY
via IFTTT