121

Powered By Blogger

Friday, 10 December 2021

ആസ്തി വിറ്റഴിക്കല്‍ പദ്ധതി: കോഴിക്കോട് ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ സർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2022 മുതൽ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികൾ പൂർത്തിയാക്കുക. വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതി(നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ)യിൽപ്പെടുത്തായാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്. ഭൂവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പിള്ളി, ഇൻഡോർ, റായ്പൂർ, കോഴിക്കോട്, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുണ്ട്രി എന്നീ എയർപോർട്ടുകളാണ് പദ്ധതിക്കുകീഴിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ നാലു ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത എയർ പോർട്ടുകളെയാണ് ഇതിനായി പരിഗണിച്ചത്. തിരുച്ചിറപ്പിള്ളി ഉൾപ്പടെ 13 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളത്തത്തിലുമാകും പ്രവർത്തിക്കുക. പദ്ധതി നടപ്പിൽ വന്നാലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെയായിരിക്കും ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹട്ടി, തിരുവന്തപുരം, മംഗളുരു എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾതന്നെ പൊതു-സ്വകാര്യ പങ്കാളത്തത്തിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് ആദ്യമായി വ്യാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 137 വിമാനത്താവളങ്ങളിൽ നാലെണ്ണമൊഴികെയുള്ളവ ലാഭത്തിലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31OrIJE
via IFTTT