121

Powered By Blogger

Friday, 14 January 2022

യു.എസ്.ടി ബ്ലൂക്കോഞ്ചിന് ഐ.ടി-ഐ.ടി.ഇ.എസ് പുരസ്‌കാരം

തിരുവനന്തപുരം: അന്താരാഷ്ട്രതലത്തിലെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആൻഡ് പ്ലാറ്റ്ഫോം എൻജിനിയറിംഗ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങൾക്കുള്ള ഡി.എസ്.സി.ഐ എക്സലൻസ് പുരസ്ക്കാരം ലഭിച്ചു. യു.എസ്.ടി ബ്ലൂക്കോഞ്ച് ഇൻഫോസെക്ക് വിഭാഗം തലവനായ അനിൽ ലോലെ 2021 ലെ പ്രൈവസി ലീഡറിനുള്ള പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കി. ഡാറ്റാ സ്വകാര്യതയിലേയും വിവര സുരക്ഷയിലേയും വൈദഗ്ധ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്ക്കാരം ലഭിച്ചത്. ഉൽപ്പന്നങ്ങളിലും പ്ലാറ്റ്ഫോം എൻജിനിയറിംഗ് സേവനങ്ങളിലുമാണ് യു.എസ്.ടി ബ്ലൂക്കോഞ്ചിന്റെ പ്രവർത്തനം. 24 വർഷത്തിലധികമായി ആരോഗ്യരക്ഷ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ഫിൻടെക്, ടെക്നോളജി എന്നീ മേഖലകളിൽ 200 ലധികം ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്.

from money rss https://bit.ly/3qtKLD8
via IFTTT