121

Powered By Blogger

Sunday, 16 January 2022

സ്‌നേഹിക്കുന്നവര്‍ക്കായി കരുതലേകാന്‍ ഈ പരിരക്ഷ ഉറപ്പാക്കാം

നിങ്ങൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ? ഉണ്ടെന്നാകും പലരുംകരുതിയിട്ടുണ്ടാകുക. എടുത്തിട്ടുള്ള പോളിസികൾ പരിശോധിച്ചാൽ വ്യക്തമാകും രണ്ടോ മൂന്നോ ലക്ഷത്തിലൊതുങ്ങുന്നതാകും അതെന്ന്. പരിരക്ഷ എത്രതുകയ്ക്ക്? വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിതകാലംമുഴുവൻ കഴിയാനുള്ള തുകയ്ക്കാണ് പരിരക്ഷ ഏർപ്പെടുത്തേണ്ടത്. വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 ശതമാനംവരെ ഇരട്ടിതുകയ്ക്കുള്ള പരിരക്ഷയെങ്കിലും ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. അതായത് രണ്ടര ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ 25 ലക്ഷം രൂപയുടെയെങ്കിലും കവറേജ് ഉറപ്പുവരുത്തിയിരിക്കണം. ടേം പ്ലാൻ കുറഞ്ഞ ചെലവിൽ കൂടുതൽ തുകയ്ക്കുള്ള പരിരക്ഷ ഉറപ്പുവരുത്താൻ യോജിച്ചത് ടേം പ്ലാനാണ്. ജോലി കിട്ടിയ സമയത്ത് നാട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമായ ഇൻഷുറൻസ് ഏജന്റുമാർ പോളിസിയെടുക്കാൻ സൂസൻ ജോർജിനെ സ്നേഹപൂർവം നിർബന്ധിച്ചിരുന്നു. അവർ മുന്നോട്ടുവെച്ചത് എൻഡോവ്മെന്റ് പ്ലാനുകളും മണി ബായ്ക്ക് പോളിസികളും യുലിപുകളുമാണ്. ഇവയിൽനിന്നൊന്നും ആവശ്യത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് മനസിലാക്കിയ സൂസൻ ബാംഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ടു. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്തിയുള്ള പോളിസികൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം പോളിസികളിൽനിന്ന് കൂടിയതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാൻ വൻതുക പ്രീമിയമായി അടയ്ക്കേണ്ടിവരും. പ്രീമിയം എത്രവരും എൽഐസിയുടെ ടെക് ടേം ഓൺലൈൻ ടേം പ്ലാനിലെ മിനിമം ലൈഫ് കവർ 50 ലക്ഷം രൂപയാണ്. 35 വയസ്സുള്ള ഒരാൾക്ക് ഇതിനായി വാർഷിക പ്രീമിയമായി നൽകേണ്ടിവരുന്നത് ശരാശരി 7,434 രൂപയാണ്. എച്ച്ഡിഎഫ്സിയുടെ ക്ലിക്ക് ടു പ്രൊട്ടക്ട് 3ഡി പ്ലസിൽ സമാനമായ കവറേജിന് 7,405 രൂപയാണ് വാർഷിക പ്രീമിയം. ഐസിഐസിഐ പ്രൂഡൻഷ്യലിന്റെ ഐ പ്രൊട്ടക്ടിന് 6,006 രൂപയുമാണ് അടയ്ക്കേണ്ടിവരിക. ഓഫ്ലൈനിൽ കുറഞ്ഞ പരിരക്ഷയുള്ള പ്ലാനുകളുണ്ട്. 25 ലക്ഷം രൂപയുടെ കവറേജ് നൽകുന്ന ജീവൻ അമർ പ്ലാനിന് 6136 രൂപയാണ് പ്രീമിയം. ആറുലക്ഷം രൂപ മിനിമം കവറേജ് നൽകുന്ന ജീവൻ അൻമോൾ(2)പ്ലാനിന് 3,476രൂപയുമാണ് നൽകേണ്ടിവരിക. അടിസ്ഥാന ടേം പ്ലാനിനൊപ്പം കുറഞ്ഞ ചെലവിൽ റൈഡറുകളും ചേർക്കാൻ കഴിയും. അപകടമരണമാണ് അതിൽ പ്രധാനം. ഏങ്ങനെ ചേരും? ഓൺലൈനായും ഓഫ്ലൈനായും ടേം പ്ലാനിൽ ചേരാൻ അവസരമുണ്ട്. ഏജന്റുമാർക്ക് കമ്മീഷൻ നൽകേണ്ടാത്തതിനാൽ ഓൺലൈൻ പ്ലാനുകൾക്ക് പ്രീമിയം കുറവാണ്. കുറഞ്ഞ വരുമാനക്കാർക്ക് പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ വാർഷിക പ്രീമിയമായി 330 രൂപ അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടമരണത്തിനും ഡിസെബിലിറ്റിക്കും പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജനയിൽ വർഷം 12 രൂപ പ്രീമിയം അടച്ചാൽമതി. രണ്ടു ലക്ഷം രൂപവരെ കവറേജ് ലഭിക്കും. ഈ രണ്ട് പ്ലാനുകളും നെറ്റ് ബാങ്കിങ് വഴി ചേരാം. ജൻധൻ യോജന പ്രകാരം ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് റൂപേ ഡെബിറ്റ് കാർഡിനൊപ്പം അപകട മരണത്തിനും ഡിസെബിലിറ്റിക്കും രണ്ടുലക്ഷം രൂപവരെ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രീമിയമൊന്നും നൽകേണ്ടതുമില്ല. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ: ഇതൊരു നിക്ഷേപ പദ്ധതിയല്ലാത്തതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ പണമൊന്നും തിരികെ ലഭിക്കില്ല. അടച്ചതുക തിരികെ നൽകുന്ന പോളിസികൾക്ക് കൂടിയ നിരക്കിൽ പ്രീമിയം നൽകേണ്ടിവരും. ടേം പ്ലാനെടുക്കുമ്പോൾ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ വാർഷിക പ്രീമിയവും ക്ലെയിം സെറ്റിൽമെന്റ് റേഷ്യോയും പരിഗണിക്കണം. ക്ലയിം സെറ്റിൽമെന്റ് റേഷ്യോ കുറവാണെങ്കിൽ അതിനർഥം വലിയതോതിൽ ക്ലെയിം നിരസിച്ചുവെന്നാണ്. antonycdavis@gmail.com ഗൃഹലക്ഷ്മിയിലെമണി ടൂകോളത്തിൽ പ്രസിദ്ധീകരിച്ചത്.

from money rss https://bit.ly/3A3sJKQ
via IFTTT