121

Powered By Blogger

Saturday, 17 April 2021

തിരുത്തൽ തുടർന്നേക്കും: മികച്ച ഓഹരികൾക്കായി ചൂണ്ടയിടാൻ സമയമായി

ഏപ്രിൽ 16ന് അവസാനിച്ച ആഴ്ചയിലും വിപണിയിൽ പ്രതീക്ഷയ്ക്ക് വകയുണ്ടായില്ല. ദുർബലമായ സാമ്പത്തിക സൂചകങ്ങ(വിലക്കയറ്റവും വ്യവസായിക ഉത്പാദനവും)ളും കോവിഡ് വ്യാപനത്തോതും പ്രതീക്ഷകളെ അസ്ഥാനത്താക്കി. മാർച്ചിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെുരുപ്പം 5.52ശതമാനമായാണ് ഉയർന്നത്. മൊത്തവില പണപ്പെരുപ്പമാകട്ടെ 7.39ശതമാനവുമായി. വ്യാവസായിക ഉത്പാദന സൂചിക 3.6ശതമാനം ചുരുങ്ങുകയുംചെയ്തു. കമ്പനികളുടെ പ്രവർത്തനഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതും മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രവചനവും നഷ്ടത്തെവരുതിയിൽനിർത്താൻ സഹായിച്ചെന്നുമാത്രം. പോയആഴ്ചയിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ സെൻസെക്സിന് നഷ്ടമായത് 1.53ശതമാനമാണ്. അതായത് 759.29 പോയന്റ്. നിഫ്റ്റി 216.95 പോയന്റ്(1.46ശതമാനം)താഴ്ന്ന് 14,617.9ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കാകട്ടെ മൂന്നുശതമാനവും നഷ്ടമായി. മിഡ്ക്യാപ് വിഭാഗത്തിൽ ആർബിഎൽ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ എട്ടുശതമാനത്തിലേറെ നഷ്ടത്തിലായി. അതേസമയം, ഗ്ലെൻമാർക്ക് ഫാർമ, ഐസിഐസിഐ സെക്യൂരിറ്റീസ്, പിആൻഡ്ജി ഹൈജീൻ, ഇമാമി, ഗ്ലാൻഡ് ഫാർമ തുടങ്ങിയ ഓഹരികൾ 4-8ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയാകട്ടെ 2.6ശതമാനമാണ് ഇടിഞ്ഞത്. ലാർജ് ക്യാപ് 1.5ശതമാനവും നഷ്ടംനേരിട്ടു. ബന്ധൻ ബാങ്ക്, ഡിഎൽഎഫ്, ബാങ്ക് ഓഫ് ബറോഡ, അദാനി പോർട്, പിഎൻബി, സിപ്ല, വിപ്രോ, ഒഎൻജിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് ലാർജ് ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. സെക്ടറൽ സൂചികകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റി ഫാർമയൊഴികെയുള്ളവ ചുവപ്പിലായി. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി റിയാൽറ്റി, മീഡിയ സൂചികകൾ അഞ്ചുശതമാനംവീതവും ഐടി സൂചിക നാലുശതമാനവും നഷ്ടംനേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,060.03 കോടിരൂപ മൂല്യമുള്ള ഓഹരികളാണ് ഈയാഴ്ച വിറ്റൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 607.48 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ഏപ്രിൽമാസത്തിൽ ഇതുവരെ വിദേശ സ്ഥാപനങ്ങൾ 2,596.76 കോടി രുപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപനങ്ങൾ 1,736.57 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിയത്. വരുംആഴ്ച കോവിഡിന്റെ രണ്ടാംതരംഗം തകർത്തവിപണിയിൽ കുളംകലക്കാതെ മീൻപിടിക്കാനുള്ള ശ്രമമാണ് വേണ്ടത്. തിരുത്തലിനെ നേട്ടമാക്കാനുള്ള ശ്രമം. കോവിഡ് വ്യാപനംകുറയുകയും വാക്സിനേഷൻ വ്യാപകമാകുകയുംചെയ്താൽ വിപണിവീണ്ടും കുതിപ്പിന്റെപാതയിലെത്തും. പോർട്ട്ഫോളിയോ ക്രമീകരിക്കാനും ഗുണനിലവാരമുള്ള കമ്പനികളിൽനിക്ഷേപിക്കാനുമുള്ള അവസരമായി ഈതിരുത്തലിനെ പ്രയോജനപ്പെടുത്തണം. കോവിഡ് വ്യാപനത്തിന്റെ അനിശ്ചിതത്വംനീങ്ങുന്നതുവരെ വിപണിയിൽ അസ്ഥിരത പ്രകടമാകാം. നേരത്തെയുണ്ടായ കുതിപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് ഈതിരുത്തൽ അനുഗ്രഹമാകും. ഫാർമ, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ മികച്ച ഓഹരികൾക്കായി ചൂണ്ടയിടാം. ഘട്ടംഘട്ടമായി നിക്ഷേപിക്കുകയെന്നതന്ത്രം പയറ്റാം. antony@mpp.co.in

from money rss https://bit.ly/3ghACod
via IFTTT

Friday, 16 April 2021

രണ്ടാഴ്ചക്കിടെ സ്വർണവിലയിലുണ്ടായ വർധന 2000 രൂപ: വില ഇനിയും കൂടുമോ?

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ശനിയാഴ്ച പവന്റെ വില 120 രൂപകൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. ഇതോടെ പവന്റെ വിലയിൽ ഏപ്രിൽമാസത്തിൽമാത്രം രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്. സ്വർണവിലയിൽ തിരുത്തലുണ്ടായശേഷം തുടർച്ചയായി വിലവർധിക്കുന്ന പ്രവണതയാണ് കാണുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ15 ദിവസത്തിനിടെ ആറ് ശതമാനമാണ് വിലവർധിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,648 രൂപയായി. ആഗോള വിപണിയിലും നാലുശതമാനത്തിന്റെ വർധനവാണ് ഈയാഴ്ച രേഖപ്പെടുത്തിയത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,781 ഡോളർ നിലവാരത്തിലെത്തി. ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാംതരംഗവും സമ്പദ്ഘടനകളെ ശക്തിപ്പെടുത്താൻ ഉത്തേജന പാക്കേജുകളുടെഭാഗമായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വിപണിയിൽ വൻതോതിൽ പണമിറക്കുന്നതും ഹ്രസ്വകാലത്തേയ്ക്കെങ്കിലും സ്വർണവിലയെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. ഉത്സവ-വിവാഹ സീസണയാതിനാൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതും രാജ്യത്തെ വിലവർധനവിന് കാരണമായി. Gold prices are up 6% in the past 15 days; is it the start of another rally?

from money rss https://bit.ly/3giCxcb
via IFTTT

തുർക്കിയിൽ ക്രിപറ്റോകറൻസി നിരോധിച്ചു: ബിറ്റ്‌കോയിന്റെ മൂല്യം 4ശതമാനം ഇടിഞ്ഞു

തുർക്കി കേന്ദ്ര ബാങ്ക് ക്രിപ്റ്റോകറൻസി ഇടപാടുകൾ നിരോധിച്ചതിനെതതുടർന്ന് ബിറ്റ്കോയിന്റെമൂല്യം നാലുശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്റ്റോ കറൻസികളായ എതേറിയം, എക്സ്ആർപി എന്നിവയുടെ മൂല്യത്തിൽ 6 മുതൽ 12ശതമാനവും കുറവുണ്ടായി. എല്ലാ ക്രിപ്റ്റോ ആസ്തികളുടെ ഇടപാടുകളും തുർക്കിയിൽ നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. നിരോധിച്ച കറൻസികളുമായി ഇടപാടുനടത്തുമ്പോൾ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളുടെ വിനിമയം ഉടൻ നിർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുുണ്ട്. റോൾസ് റോയ്സിന്റെയും ലോട്ടസ് കാറുകളുടെയും തുർക്കിയിലെ വിതരണക്കാരായ റോയൽ മോട്ടോഴ്സ് ക്രിപ്റ്റോകറൻസി ഈയാഴ്ചയാണ് സ്വീകരിക്കാൻ തുടങ്ങിയത്. അതിനുപിന്നാലെയാണ് നിയമംവഴി ക്രിപ്റ്റോ ഇടപാടുകൾ തുർക്കി നിരോധിച്ചത്. തുർക്കിയിലെ ക്രിപ്റ്റോ വിപണിക്ക് വൻതിരിച്ചടിയായി സർക്കാർ തീരുമാനം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി നിരോധനവുമായി മുന്നോട്ടുപോകുകയാണ്. ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ ഇത്തരത്തിലുള്ള ഡിജിറ്റൽ കറൻസി നിരോധനവുമായി എത്തിയേക്കാം. Bitcoin tumbles over 4% after Turkey bans crypto payments citing risks

from money rss https://bit.ly/3n6gaZ3
via IFTTT

വാട്‌സാപ്പ് ലക്കി ഡ്രോ: തട്ടിപ്പുകാരുടെ പുതിയ നമ്പർ

കൊച്ചി: വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരിൽ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. നേരത്തെയുണ്ടായിരുന്ന ലക്കി ഡ്രോ തട്ടിപ്പിൽനിന്ന് അല്പം മാറ്റി പ്രൊഫഷണൽ രീതിയിലാണ് ഇടപെടൽ. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്. തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നൽകുന്നത് വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാർ കോഡും ക്യൂ ആർ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിൽ വിജയിയുടെ പേരും ഫോൺ നമ്പറും അടക്കം നൽകിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങൾ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും. വാട്സാപ്പ് വിന്നേഴ്സ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യൂ ആർ കോഡും മറ്റും ഒരു കാരണവശാലും സ്കാൻ ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. ഇത് കുരുക്കാണ്. വിവരങ്ങൾക്കായി സ്കാൻ ചെയ്താൽ ഫോണിലെ വിവരങ്ങൾ മുഴുവൻ ചോരുകയോ, പണം നഷ്ടമാകുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഇ-മെയിൽ ഐ.ഡി. ലക്കി ഡ്രോയിൽ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോൺ നമ്പർ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്. കൊച്ചി സിറ്റി പോലീസ് ഇത് വ്യാജമാണെന്നും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ആളുകളും ഇതിന്റെ സത്യാവസ്ഥ ചോദിച്ച് പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുന്നുണ്ട്.

from money rss https://bit.ly/3edwt1S
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ നേട്ടംമുഴുവൻ ഇല്ലാതാക്കി ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സിന് 250 പോയന്റാണ് നഷ്ടമായത്. സെൻസെക്സ് 28.35 പോയന്റ് നേട്ടത്തിൽ 48,832.03ലും നിഫ്റ്റി 36.40 പോയന്റ് ഉയർന്ന് 14,617.90ലുമാണ് ഒടുവിൽ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1617 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1230 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല.കോവിഡ് ബാധിതരുടെ എണ്ണത്തിൽ ദിനംപ്രതിയുണ്ടാകുന്ന വർധനവാണ് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചത്. വിപ്രോ, ഹിൻഡാൽകോ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ്ചെയ്തത്. ധനകാര്യം ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Nifty ends above 14,600, Sensex flat amid high volatility

from money rss https://bit.ly/3mTZaoo
via IFTTT

ആഗോള സമ്പദ്ഘടനയിൽ യുഎസിനോടൊപ്പം കുതിച്ച് ചൈന

കോവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്ഘടനയിൽ മികച്ച കുതിപ്പുമായി ചൈന. ഉപഭോക്തൃ ചെലവിടൽശേഷിയിൽ മുന്നേറ്റമുണ്ടായതോടെ ഈവർഷം ആദ്യപാദത്തിൽതന്നെ ചൈനയുടെ വളർച്ച ദ്രുതഗതിയിലായതായി ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. മൊത്തം ആഭ്യന്തര ഉത്പാദനം ആദ്യപാദത്തിൽ 18.3ശതമാനമായി ഉയർന്നു. വ്യവസായിക ഉത്പാദന വളർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും റീട്ടെയിൽ വില്പനയിലാണ് മുന്നേറ്റമുണ്ടായത്. കോവിഡിനുശേഷമുള്ള മുന്നേറ്റത്തിൽ യുഎസിനൊപ്പം ചൈനയും മുൻനിരയിൽ ചേരുകയാണ്. വാർഷിക ലക്ഷ്യമായ ആറ് ശതമാനംവളർച്ചയിലധികം കൈവരിക്കാൻ ചൈനയ്ക്കാകുമെന്നാണ് പ്രതീക്ഷ. Bloomberg റിയൽ എസ്റ്റേറ്റ്, ഇൻഫ്ര മേഖലകളിലെ നിക്ഷേപമാണ് കഴിഞ്ഞവർഷം വീണ്ടെടുക്കലിന് വേഗംകൂട്ടിയത്. വ്യവസായിക ഉത്പന്നങ്ങളുടെ ആവശ്യകത വർധിക്കാനതിടയാക്കി. അതേസമയം, ഈകാലയളവിൽ ഉപഭോക്തൃമേഖല പിന്നിലായിരുന്നു. എന്നാൽ ഈവർഷംതുടകത്തിൽതന്നെ ചെലവഴിക്കൽ ശേഷിയിൽ വർധനയുണ്ടായതായാണ് റിപ്പോർട്ടുകൾ. വളർച്ച ഇങ്ങനെ വ്യാവസായിക ഉത്പാദനം മാർച്ചിൽ 14.1ശതമാനമായി ഉയർന്നു. റീട്ടെയിൽ വില്പന മാർച്ചിൽ 34.2ശതമാനംവർധിച്ചു. 28ശതമാനം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയെ മറികടന്നു. സ്ഥിര ആസ്തി നിക്ഷേപത്തിലെ വർധന മുൻവർഷത്തെ അപേക്ഷിച്ച് 25.6ശതമാനം. തൊഴിലില്ലായ്മ നിരക്ക് മാർച്ച് അവസാനം 3.5ശതമാനം. രണ്ടുവർഷത്തെ ശരാശരി കണക്കാക്കുമ്പോൾ ഈ പാദത്തിൽ ജിഡിപി 5ശതമാനം വളർച്ചകാണിച്ചു.

from money rss https://bit.ly/3ag2WUg
via IFTTT

എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു: വർധന 16ശതമാനം

എൽഐസി ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരംനൽകി. 16ശതമാനമാണ് ശമ്പളത്തിൽ വർധന ലഭിക്കുക. ഒരുലക്ഷത്തിലേറെ ജീവനക്കാർക്ക് ഇതിന്റെ ഗുണംലഭിക്കും.ജോലി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറച്ചിട്ടുമുണ്ട്. അതായത് ഞായറിനുപുറമെ ശനിയാഴ്ചയും ജീവനക്കാർക്ക് അവധിയായിരിക്കും. ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് ശനിയാഴ്ചകൂടി അവധി അനുവധിച്ചത്. ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും അഡീഷണൽ സ്പെഷൽ അലവൻസും അനുവദിച്ചിട്ടുണ്ട്. വിവിധ കാഡറിലുള്ളവർക്ക് 1,500 രൂപ മുതൽ 13,500 രൂപവരെ അധിക അലവൻസായി ലഭിക്കും. 2012 ഓഗസ്റ്റിലാണ് ഇതിനുമുമ്പ് എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചത്. അഞ്ചുവർഷംകൂടുമ്പോഴാണ് ശമ്പളപരിഷ്കരണമെങ്കിലും ഇത്തവണ ഇത് നീണ്ടുപോകുകയായിരുന്നു. ഈവർഷം രണ്ടാം പകുതിയോടെ എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരുലക്ഷംകോടി രൂപയെങ്കിലും ഓഹരി വില്പനയിലൂടെ സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. LIC employees get 16% wage hike

from money rss https://bit.ly/3mQDA4e
via IFTTT

Thursday, 15 April 2021

സ്വർണവില പവന് 240 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപകൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രിൽമാസംമാത്രം സ്വർണവിലയിൽ 1,880 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,763.46 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം നേരിയ ഇടിവുണ്ടായി. 0.12ശതമാനം താഴ്ന്ന് 47,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3dl52UA
via IFTTT

സെൻസെക്‌സിൽ 138 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 138 പോയന്റ് ഉയർന്ന് 48,942ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 14,628ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 945 ഓഹരികൾ നേട്ടത്തിലും 316 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടിസിഎസ്, എൽആൻഡ്ടി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഫാർമ, ഐടി സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മൈൻഡ്ട്രീ, ഡെൻ നെറ്റ് വർക്സ്, ജിടിപിഎൽ ഹാത് വെ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2OTtAe9
via IFTTT

ശനിയാഴ്ചകളിൽ എൽ.ഐ.സിക്ക് അവധി

ന്യൂഡൽഹി: എൽ.ഐ.സി. ഓഫീസുകൾക്ക് ഇനി ശനിയാഴ്ചയും അവധിയായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ 25-ാം വകുപ്പ് പ്രകാരമാണ് എല്ലാ ശനിയാഴ്ചയും എൽ.ഐ.സി.ക്ക് പൊതുഅവധി നൽകുന്നത്. ഉത്തരവ് പ്രാബല്യത്തിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് വ്യാഴാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

from money rss https://bit.ly/3dj69El
via IFTTT

സ്വർണാഭരണങ്ങൾക്ക് ജൂൺ മുതൽ ഹാൾമാർക്കിങ്‌ നിർബന്ധം

കൊല്ലം: സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം ജൂൺ ഒന്നുമുതൽ നിർബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ. ആറുലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34647 പേർക്കേ ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഹാൾമാർക്ക് ലൈസൻസുള്ളൂ. പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് 8200 പേരും ഇപ്പോൾ ലൈസൻസിന് പുറത്താണ്. ഒന്നരമാസത്തിനുള്ളിൽ ഒരുലക്ഷം ജൂവലറികൾകൂടി ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്. സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചെറുകിട കച്ചവടക്കാരെ ഇത് താത്കാലികമായെങ്കിലും ദോഷകരമായിബാധിക്കും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബി.ഐ.എസ്. മുദ്ര വേണ്ടിവരും. രണ്ട് ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളിലെല്ലാം ബി.ഐ.എസ്. മുദ്ര പതിപ്പിക്കേണ്ടിവരും. കേന്ദ്രസർക്കാർ അംഗീകരിച്ച ഹാൾമാർക്കിങ് സെന്ററുകളിൽനിന്നാണ് ബി.ഐ.എസ്. സർട്ടിഫിക്കേഷൻ നേടേണ്ടത്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറിൽ പ്രഖ്യാപിച്ചതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുവരെ സമയപരിധി നീട്ടിനൽകുകയായിരുന്നു. ധൃതിപിടിച്ച് നടപ്പാക്കരുത് കേരളത്തിൽ ലൈസൻസില്ലാത്ത വ്യാപാരികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ബി.ഐ.എസ്. ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടതായിവന്നേക്കും. ഈ സാഹചര്യത്തിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവയ്ക്കണം. -എസ്.അബ്ദുൽ നാസർ, ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ All gold jewellery must bear hallmark from June

from money rss https://bit.ly/3g9vB10
via IFTTT

സിറ്റി ബാങ്ക് ഇന്ത്യ വിടുന്നു

കൊച്ചി: സിറ്റി ബാങ്ക് പുനഃസംഘടനയുടെ ഭാഗമായി ഇന്ത്യയിലെ ഉപഭോക്തൃ ബാങ്കിങ് ബിസിനസ് അവസാനിപ്പിക്കുന്നു. റീട്ടെയിൽ ബാങ്കിങ്, ഭവനവായ്പ, വെൽത്ത് മാനേജ്മെന്റ്, ക്രെഡിറ്റ് കാർഡ് എന്നിവ അടങ്ങുന്ന ബിസിനസാണ് ഒഴിയുന്നത്. 1902-ൽ ഇന്ത്യയിലെത്തിയ സിറ്റി ബാങ്കിന് നിലവിൽ 35 ശാഖകളാണുള്ളത്. നാലായിരത്തോളം ജീവനക്കാരുമുണ്ട്. 12 രാജ്യങ്ങളിലെ പ്രവർത്തനം കൂടി അവസാനിപ്പിക്കുകയാണ്. Citibank to exit consumer banking business in India

from money rss https://bit.ly/3dmLCPt
via IFTTT

ക്ലിയർട്രിപ്പിനെ ഫ്‌ളിപ്കാർട്ട് ഏറ്റെടുത്തു

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്, ട്രാവൽ ടെക്നോളജി കമ്പനിയായ ക്ലിയർട്രിപ്പിനെ ഏറ്റെടുത്തു. ഡിജിറ്റൽ കൊമേഴ്സ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്ലിയർട്രിപ്പിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കിയതെന്ന് ഫ്ളിപ്കാർട്ട് അറിയിച്ചു. ട്രാവൽ, ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമായ ക്ലിയർട്രിപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫ്ളിപ്കാർട്ട് നേരിട്ട് നേതൃത്വംനൽകും. ജീവനക്കാരെയെല്ലാം നിലനിർത്തുമെന്നും കമ്പനി വ്യക്തമാക്കി. കോവിഡ് വ്യാപനംമൂലം ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിസന്ധി ക്ലിയർട്രിപ്പിനെയും ബാധിച്ചിരുന്നു. Flipkart to acquire online travel tech company Cleartrip

from money rss https://bit.ly/3e31aXv
via IFTTT

സെൻസെക്‌സ് 260 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,550ന് മുകളിലെത്തി

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ ദിനവ്യാപാരത്തിനിടയിലെ ഉയർന്ന നിലവാരത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 259.62 പോയന്റ് നേട്ടത്തിൽ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയർന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം രണ്ടുലക്ഷം കവിഞ്ഞതാണ് തുടക്കത്തിൽ വിപണിയെ ബാധിച്ചത്. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നഷ്ടത്തിലായി. അവസാന മണിക്കൂറിലാണ് വിപണി മുന്നേറ്റംനടത്തിയത്. ടിസിഎസ്, സിപ്ല, ഒഎൻജിസി, വിപ്രോ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ഇൻഫോസിസ്, മാരുതി സുസുകി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇയിലെ 1226 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1611 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നഷ്ടത്തിലായി. മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെ ഉയരുകയുംചെയ്തു.

from money rss https://bit.ly/3mWOTIo
via IFTTT

പെൻഷൻ പദ്ധതി(എൻപിഎസ്)യിൽ ചേരാവുന്ന പ്രായപരിധി 70ആക്കിയേക്കും

മുംബൈ: നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിൽ ചേരാനുള്ള പ്രായപരിധി 65 വയസ്സിൽനിന്ന് 70 ആയി ഉയർത്താൻ ശുപാർശചെയ്തു. 60വയസ്സിനുശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75വയസ്സുവരെ നിക്ഷേപം നടത്താൻ അനുമതിയും നൽകിയേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെതാണ് നിർദേശം. മിനിമം ഉറപ്പുള്ള പെൻഷൻ വാഗ്ദാനംചെയ്യുന്ന നിക്ഷേപ ഉത്പന്നം എൻപിഎസിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. നിലവിൽ പെൻഷൻ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധനനേട്ടം കണക്കാക്കുന്നത്. അതിന്റെ ഒരുവിഹിതമെടുത്ത് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിതതുക പെൻഷനായി ലഭിക്കുക. പ്രായപരിധി 60ൽനിന്ന് 65ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേർ പുതിയതായി പദ്ധതിയിൽ ചേർന്നതായി അതോറിറ്റി ചെയർമാൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. NPS maximum age to be hiked to 70

from money rss https://bit.ly/2QuOksQ
via IFTTT

എസ്‌ഐപിയായി നിക്ഷേപിക്കാം: ഇതാ മികച്ച 30 മ്യൂച്വല്‍ ഫണ്ടുകള്‍

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Axis Bluechip Fund 59.28 16.31 17.95 Canara Robeco Bluechip Eqt 73.97 17.42 17.97 HDFC Index Fund - Sensex Plan 78.78 14.41 15.61 ICICI Pru Sensex Index Fund 77.91 14.42 - Mirae Asset Large Cap 79.36 13.50 17.38 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 82.30 12.50 19.33 Invesco India Growth Opportunities Fund 69.80 11.00` 16.60 Kotak Equity Opportunities Fund 83.33 13.94 17.67 Mirae Asset Emerging Bluechip 96.83 17.73 22.52 Edelweiss Large & Mid Cap 80.53 13.13 16.30 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ്ഫ്ളക്സി ക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity:Flexi Cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 72.06 13.95 18.84 DSP Flexi Cap Fund 77.18 13.98 17.55 Canara Robeco Flexi Cap 73.18 15.62 17.69 Kotak Flexicap Fund 77.77 12.34 16.70 SBI Focused Equity Fund 63.29 12.81 16.95 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 71.95 17.56 19.83 DSP Midcap Fund 80.47 11.53 17.80 Invesco India Midcap 81.87 13.85 18.28 Kotak Emerging Equity Fund 104.56 13.78 19.43 PGIM India Midcap Opp. 128.49 18.54 19.18 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 91.18 17.70 19.58 Kotak Small Cap 137.65 15.78 20.02 Nippon India Small Cap 125.78 10.54 20.62 SBI Small Cap Fund 101.01 13.07 21.58 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Mirae Asset Tax Saver 97.36 17.99 23.12 Axis Long Term Equity Fund 68.41 14.24 17.16 DSP Tax Saver Fund 88.19 13.54 17.24 Invesco India Tax Plan 75.12 12.73 16.58 Canara Robeco Eqt Tax Saver 83.04 17.46 18.12 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 53.97 14.01 15.74 Mirae Asset Hybrid Equity 59.99 13.60 16.10 Kotak Equity Hybrid 76.09 12.49 14.95 SBI Equity Hybrid Fund 52.00 12.05 13.84 *ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിട്ടുള്ളത്. feedbacks to: antonycdavis@gmail.com

from money rss https://bit.ly/32fUsIj
via IFTTT

Wednesday, 14 April 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,960 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. കഴിഞ്ഞ ദിവസം പവന്റെ വിലയിൽ 320 രൂപയുടെ വർധനവുണ്ടായെങ്കിലും വ്യാഴാഴ്ച 80 രൂപകുറഞ്ഞു. ഇതോടെ വില 34,960 രൂപയിലെത്തി. 4370 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,738.53 ഡോളറായി ഉയർന്നു. ഡോളർ ദുർബലമായതാണ് സ്വർണംനേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.28ശതമാനം വർധിച്ച് 46,737 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3djnwVs
via IFTTT

ഇൻഫോസിസിന്റെ അറ്റാദയാത്തിൽ 17.5ശതമാനം വർധന

മുംബൈ: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായത്തിൽ 17.5ശതമാനം വർധന. മാർച്ചിൽ അവസാനിച്ച പാദത്തിൽ 5,076 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ 9,200 കോടി രൂപയുടെ ഓഹരി മടക്കിവാങ്ങൽ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് 1,750 രൂപയ്ക്കുതാഴെ വിലനിശ്ചയിച്ച് പൊതുവിപണിയിൽനിന്നാകുംമടക്കിവാങ്ങുക. 1348 രൂപ നിലവാരത്തിലാണ് വ്യാഴാഴ്ച ഓഹരിയിൽ വ്യാപാരംനടക്കുന്നത്. ലാഭവിഹിതമായി മൊത്തം 6,400 കോടിയാണ് ഓഹരി ഉടമകൾക്ക് നൽകുക. ഓഹരിയൊന്നിന് 15 രൂപവീതമാണ് ശുപാർശചെയ്തിട്ടുള്ളത്. ജൂൺ 19ന് നടക്കുന്ന വാർഷിക പൊതുയോഗത്തിനുശേഷമാകും ലാഭവിഹിതം വിതരണംചെയ്യുക. Infosys net profit rises 17.5% in Q4

from money rss https://bit.ly/32gKBlG
via IFTTT

സെൻസെക്‌സിൽ 60 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 60 പോയന്റ് നേട്ടത്തിൽ 48604ലിലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14540ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 705 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമാണ്. 81 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതും ഭീഷണി ഉയർത്തുന്നുണ്ട്. ഒഎൻജിസി, എൻടിപിസി, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എസ്ബിഐ, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, നെസ് ലെ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 1.6ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി സൂചിക 1.5 ശതമാനം നഷ്ടത്തിലാണ്. വിപ്രോ, ഹാത് വെ കേബിൾ, ബ്ലുബ്ലെൻഡ്സ് ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നാലാംപാദ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3mLMeBd
via IFTTT

കാർഡ് കൊടുത്താൽ ട്രെയിൻ ടിക്കറ്റ് വൈകും

തൃശ്ശൂർ: ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവേ കൗണ്ടറുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊടുക്കുമ്പോൾ കൂടുതൽ സമയം വേണ്ടിവരുന്നു. ടിക്കറ്റിന് കാർഡ് വാങ്ങി പണം ഈടാക്കുമ്പോൾ കറൻസി വാങ്ങുന്നതിനേക്കാൾ മൂന്നുമിനിറ്റുവരെ ഒരു ടിക്കറ്റിന് അധികം വേണ്ടിവരുന്നുണ്ട്. ടിക്കറ്റിന്റെ വിവരങ്ങളെല്ലാം ഐ.ആർ.സി.ടി.സി.യുടെ വെബ്സൈറ്റിലേക്കാണ് ആദ്യം കൊടുക്കുന്നത്. കാർഡ് ഉപയോഗപ്പെടുത്താനുള്ള പി.ഒ.എസ്. മെഷീനിലേക്ക് പിന്നീട് ഈ വിവരങ്ങൾ കൈമാറും. അതിനുശേഷം കാർഡ് സ്വൈപ് ചെയ്യുമ്പോഴാണ് പണം സ്വീകരിക്കുക. വീണ്ടും ഐ.ആർ.സി.ടി.സി.യുടെ സൈറ്റിൽ കൺഫർമേഷൻ കൊടുത്തുകഴിയുമ്പോഴാണ് ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. കാർഡ് കൊടുക്കുമ്പോൾ ഉണ്ടാവുന്ന അധികസമയംമൂലം കൗണ്ടറുകളിൽ ക്യൂവിന്റെ നീളം കൂടുന്നത് രാവിലെയും വൈകുന്നേരവുമാണ്. സീസൺ യാത്രക്കാരാണ് ഇതിൽ ഏറെയും ഉണ്ടാവുക. ബുക്ക് ചെയ്യാത്ത യാത്ര അനുവദിക്കാത്തതിനാൽ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് ഒന്നിച്ച് റിസർവ് ചെയ്യാനാണിത്. ഒരുമാസം ആറ് ടിക്കറ്റ് മാത്രമേ ഓൺലൈനിൽ ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥയുള്ളതിനാലാണ് കൗണ്ടർ ടിക്കറ്റിന് തിരക്ക് കൂടുന്നത്.

from money rss https://bit.ly/3sjtYA8
via IFTTT