121

Powered By Blogger

Wednesday, 21 August 2019

വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്പനി പറയുന്നു. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടർന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. സ്വന്തമായി 10 നിർമാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്റുകളിലും പാർലെയ്ക്കുവേണ്ടി ബിസ്ക്കറ്റുകൾ നിർമിക്കുന്നുണ്ട്.

from money rss http://bit.ly/2NgE4RA
via IFTTT