121

Powered By Blogger

Wednesday, 21 August 2019

കമ്പനി തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നവർക്ക് സെബിയുടെ പാരിതോഷികം

കൊച്ചി:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നൽകുന്നവർക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നൽകും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക. റേറ്റിങ് ഏജൻസികൾക്ക് കമ്പനികളുടെ വായ്പാ വിവരങ്ങളും തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നേടാനുള്ള അനുവാദം സെബി നൽകിയിട്ടുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള (എഫ്.പി.ഐ.) മാനദണ്ഡങ്ങളും സെബി ലളിതമാക്കി. കെ.വൈ.സി. നിബന്ധനകളിലും യോഗ്യതാ മാനദണ്ഡങ്ങളിലുമാണ് സെബി മാറ്റം വരുത്തിയിട്ടുള്ളത്. ആഭ്യന്തര വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽനിന്നു പിൻവലിച്ചത്.

from money rss http://bit.ly/2Lemuev
via IFTTT