121

Powered By Blogger

Sunday, 1 December 2019

കേരളത്തിൽ 1,000 കോടിയുടെ നിക്ഷേപവുമായി രവി പിള്ള

ഗൾഫ് നാടുകളിൽ ഓയിൽ, ഗ്യാസ് മേഖലകളിൽ വലിയ സാന്നിധ്യമായ ആർ.പി. ഗ്രൂപ്പിന്റെ ചെയർമാൻ രവി പിള്ള കൊല്ലത്ത് 'റാവിസ്' എന്ന നക്ഷത്ര ഹോട്ടൽ തുടങ്ങിയാണ് ഹോസ്പിറ്റാലിറ്റി ബിസിനസിലേക്ക് പ്രവേശിക്കുന്നത്. സ്വന്തം നാട്ടിൽ സഞ്ചാരികൾക്കായി നല്ലൊരു താമസസ്ഥലം എന്ന സ്വപ്നത്തിൽ നിന്നായിരുന്നു 'റാവിസ്' പിറന്നത്. കൊല്ലത്തുനിന്ന് തുടങ്ങിയ ആ സ്വപ്നയാത്ര യൂറോപ്പിലെ നഗരങ്ങളിലേക്കും എത്തുന്നു. യൂറോപ്പിൽ 41 ഹോട്ടലുകളുള്ള വലിയൊരു ശൃംഖലയെ ആർ.പി. ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. ഇതോടൊപ്പം, കോവളത്തെ 'ലീല ബീച്ച് റിസോർട്ടി'ന്റെ പേരും മാറും. ജനുവരി ഒന്നു മുതൽ ആ പഞ്ചനക്ഷത്ര ഹോട്ടൽ 'കോവളം റാവിസ്' ആയി അറിയപ്പെടും. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലുള്ള അപ്പാർട്ട്മെന്റിൽ വച്ച് 'മാതൃഭൂമി ധനകാര്യ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രവി പിള്ള പുതിയ ആശയങ്ങൾ പങ്കുെവച്ചത്. കേരളത്തിൽ ഹോട്ടൽ വ്യവസായ രംഗത്ത് 1,000 കോടി രൂപ നിക്ഷേപിക്കുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം. കേരളത്തിലെ പുതിയ പദ്ധതികൾ എന്തെല്ലാം ? *കേരളത്തിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് 1,000 കോടി രൂപയുടെ നിക്ഷേപം ഉടനെ ഉണ്ടാവും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്ററാണ് ഇതിൽ പ്രധാനം. സ്ഥലം ഏതെന്ന് ഇപ്പോൾ പരസ്യമാക്കുന്നില്ല. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. പഞ്ചനക്ഷത്ര ഹോട്ടലും ഇതോടനുബന്ധിച്ചുണ്ടാവും. ഈ വർഷംതന്നെ നിർമാണം ആരംഭിക്കും. കൊല്ലത്ത് റാവിസിനു മുന്നിലുള്ള 150 വർഷം പഴക്കമുള്ള ഒരു കൊട്ടാരം ഏറ്റെടുത്തിട്ടുണ്ട്. അവിടെ മികച്ച ആയുർവേദ ചികിത്സാ കേന്ദ്രം തുറക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. കണ്ണൂരിലും ഹോസ്പിറ്റാലിറ്റി മേഖലയിൽ ചില പദ്ധതികൾ ആലോചനയിലുണ്ട്. കോവളത്തെ ലീലയുടെ പേര് മാറുന്നു ? *ഹോട്ടൽ 'ലീല' ഗ്രൂപ്പിന്റെ എല്ലാ അവകാശവും ഒരു കനേഡിയൻ ഗ്രൂപ്പിന് ആയിക്കഴിഞ്ഞു. അതുകൊണ്ടുമാത്രമാണ് ഈ മാറ്റം (ഏതാനും വർഷം മുമ്പ് കോവളം ലീല റിസോർട്ടിനെ റാവിസ് ഏറ്റെടുത്തെങ്കിലും പേര് മാറ്റിയിരുന്നില്ല). കോവളത്തെ മനോഹരമായ ആ ഹോട്ടൽ 2020 ജനുവരി ഒന്നു മുതൽ 'കോവളം റാവിസ്' എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. പേരുമാറ്റത്തിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 10 വർഷം കൊണ്ടുതന്നെ റാവിസ് വലിയ പേരെടുത്തു. ആ വളർച്ചയുടെ പിന്നിലെ രഹസ്യം? *എണ്ണ-വാതക രംഗത്തായിരുന്നു എന്റെ ബിസിനസ് പ്രധാനമായും. എന്നാൽ, മനസ്സിന്റെ സന്തോഷത്തിനു വേണ്ടിയാണ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നത്. ലാഭം പ്രതീക്ഷിച്ചായിരുന്നില്ല അത്. നല്ല പേരുള്ള ബ്രാൻഡായി വളരണം. അതിനായി മികച്ച ഭക്ഷണം, സർവീസ്, സുരക്ഷിതത്വം. ഇതാണ് ഞങ്ങൾ നൽകിയത്. അത് ആളുകളെ ആകർഷിച്ചു. ഇവിടെ എത്തുന്നവർതന്നെയാണ് ഞങ്ങളുടെ മാർക്കറ്റിങ് മാനേജർമാർ. ഓരോ സ്ഥലത്തും നല്ല ഭക്ഷണം നൽകാനായി ഞങ്ങൾതന്നെ പശുക്കളെ വളർത്തുന്നു, പച്ചക്കറി കൃഷിചെയ്യുന്നു. മിക്കവാറും ഭക്ഷണത്തിനാവശ്യമായതെല്ലാം ഞങ്ങൾ തന്നെയാണ് കണ്ടെത്തുന്നത്. ഇതൊന്നും വലിയ ലാഭം പ്രതീക്ഷിച്ചല്ല. അതിഥി സന്തോഷത്തോടെ മടങ്ങണം. അതിനുവേണ്ടിയാണ് ഇതെല്ലാം. ആദ്യം നല്ല പേരുണ്ടാക്കുക, ലാഭം പിന്നാലെ വന്നുകൊള്ളും... ഇതാണ് എന്റെ വിശ്വാസം. അതാണ് റാവിസിന്റെ വിജയത്തിനു പിന്നിലെ ഘടകവും. ഭാവി പദ്ധതികൾ എന്തെല്ലാമാണ്? *യൂറോപ്പിലാകെ വ്യാപിച്ചുനിൽക്കുന്ന പ്രശസ്തമായ, 41 ഹോട്ടലുകളുടെ ഒരു ശൃംഖല ഏറ്റെടുക്കാൻ പോവുകയാണ്. ലണ്ടനിലും ഇറ്റലിയിലെ മിലാൻ, റോം എന്നിവിടങ്ങളിലുമുള്ള ഹോട്ടലുകൾ ഉടനെ 'റാവിസ്' എന്ന പേരിൽ തുറക്കും. ഈ വർഷംതന്നെ ബാക്കി നഗരങ്ങളിലും പ്രവർത്തിച്ചു തുടങ്ങും. ഗോവയിലും രണ്ട് ഹോട്ടലുകൾ ഏറ്റെടുക്കുന്നു. കേരളം വിനോദസഞ്ചാരികളെ എത്രമാത്രം ആകർഷിക്കുന്നുണ്ട്? *കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് മാത്രമല്ല, ഉത്തരേന്ത്യയിൽനിന്നും ധാരാളം സന്ദർശകർ എത്തുന്നുണ്ട്. വിദേശികളുടെയും ഉത്തരേന്ത്യക്കാരുടെയും 'വെഡ്ഡിങ് ഡെസ്റ്റിനേഷൻ' ആയും കേരളം മാറിയിട്ടുണ്ട്. ഇരുനൂറും മുന്നൂറും പേരാണ് വിവാഹങ്ങൾക്കായി കൂട്ടത്തോടെ എത്തുന്നത്. മലയാളികളുടെ കല്യാണമാണെങ്കിൽ രണ്ടായിരം പേരെങ്കിലും എത്തുന്നു. കോവളം, അഷ്ടമുടിക്കായൽ തുടങ്ങിയ നിരവധി മികച്ച സ്ഥലങ്ങൾ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കേരളത്തിൽ നാല് പഞ്ചനക്ഷത്ര ഡീലക്സ് ഹോട്ടലുകളുണ്ട് ഗ്രൂപ്പിന്. ഗൾഫ് നാടുകളിലെ നിക്ഷേപങ്ങൾ? *ഗൾഫ് നാടുകളിൽ മാത്രം ഇപ്പോൾ ഒന്നര ലക്ഷത്തിലേറെ പേർ ആർ.പി. ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ഓയിൽ, ഗ്യാസ് സംരംഭങ്ങളിലാണ് ഇതിലേറെയും. ഇപ്പോൾ സൗദി അരാംകോയിൽ ഞങ്ങൾ വലിയ നിക്ഷേപം നടത്തുന്നുണ്ട്. മറ്റിടങ്ങളിലും സമാനമായ ചില പദ്ധതികളുടെ ഭാഗമാവും. ജപ്പാനിലും ഈ രംഗത്ത് നിക്ഷേപിച്ചിട്ടുണ്ട്. കൊറിയയിൽ ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സംരംഭമുണ്ട്. ദുബായ് മറീനയിലെ പുതിയ 'ക്രൗൺ പ്ലാസ' ഹോട്ടൽ ഉടൻ ഉദ്ഘാടനം ചെയ്യും. ദുബായ് ഡൗൺ ടൗണിലെ 50 നിലയിൽ അപ്പാർട്ട്മെന്റുകളുള്ള ആർ.പി. ടവറും ഉടനെ തുറക്കും. വ്യോമയാന രംഗത്തും നിക്ഷേപമുണ്ട്. കൂടുതൽ ലാഭം എവിടെയാണോ അവിടെ കൂടുതൽ നിക്ഷേപം ഇറക്കുക എന്നതാണ് ബിസിനസിലെ രഹസ്യം. ഹോസ്പിറ്റാലിറ്റി രംഗം അത്ര പെട്ടെന്ന് ലാഭം തന്നുവെന്ന് വരില്ല. പക്ഷേ, അത് നൽകുന്ന സന്തോഷവും സംതൃപ്തിയും വിലയേറിയതാണ്. പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ വൈകാതെ ഇപ്പോൾ ജോലിചെയ്യുന്ന ഒന്നര ലക്ഷം പേർ എന്നത് രണ്ട് ലക്ഷത്തോളമായി വളരും. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇപ്പോൾ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്നു. ഒരാൾക്ക് ജോലി നൽകുമ്പോൾ ചുരുങ്ങിയത് അഞ്ച് പേർക്കെങ്കിലും അതിന്റെ ഗുണം കിട്ടും. ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. മുപ്പത് വർഷം വരെയായി ഗ്രൂപ്പിൽ ജോലി ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. കൂടുതൽ കാലം ജോലി ചെയ്യുമ്പോൾ സ്ഥാപനത്തോടുള്ള അവരുടെ അടുപ്പം കൂടും. മക്കളും ആർ.പി. ഗ്രൂപ്പിന്റെ അമരത്തേക്ക് എത്തിയിട്ടുണ്ടല്ലോ? *ഏതൊരു ബിസിനസ് സംരംഭം നോക്കാനും ഒരാൾ കൂടി ഉണ്ടാവണം. മകൻ ഗണേഷ് ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസിന്റെ മേൽനോട്ടം വഹിക്കുകയാണിപ്പോൾ. മകൾ ഡോ. ആരതി മെഡിസിനിൽ എം.ഡി. ബിരുദം നേടിക്കഴിഞ്ഞു. ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റൽ സംരംഭങ്ങളാണ് മകൾ ഏറ്റെടുത്തിരിക്കുന്നത്. നല്ല രീതിയിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്നത് സന്തോഷം നൽകുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിനിടയിൽ നടക്കുന്നു? *പ്രളയത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാനായി കേരള സർക്കാരുമായി സഹകരിക്കുന്നുണ്ട്. ഇതിനു പുറമെ, ഈ വർഷം 200 പേർക്ക് വീടുകൾ നിർമിച്ചുനൽകും. സർക്കാർ ഇതിനുള്ള ഭൂമി തന്നാൽ പ്രവർത്തനം എളുപ്പത്തിലാവും. ഇത്തവണ 110 നിർധന യുവതികൾക്കായി സമൂഹ വിവാഹവും നടത്തണം. കൂടുതൽ പേർ ഉണ്ടെങ്കിൽ അവരെയും ഉൾപ്പെടുത്തും. ഇങ്ങനെ വിവാഹം ചെയ്യുന്നവരുടെ ഭർത്താക്കന്മാർക്ക് ഗ്രൂപ്പിൽ ജോലിയും നൽകും. sasindran@mpp.co.in Ravi Pillai to invest Rs 1,000 crore in Kerala

from money rss http://bit.ly/37WnTAN
via IFTTT

Related Posts:

  • ഉണര്‍വില്ലാതെ ഓഹരി വിപണിമുംബൈ:ബജറ്റിന് ശേഷം ഉണർവില്ലാതെ ഓഹരി വിപണി. ബുധനാഴ്ചയും ചാഞ്ചാട്ടം പ്രകടമാണ്.സെൻസെക്സ് 22.81 പോയന്റ് നഷ്ടത്തിൽ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 10 മണിയോടെ സെൻസെക്സ് 30 പോയന്റ് ഉയർന്ന് 38,752.69 എന്ന നിലയ… Read More
  • വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതിന്യൂഡൽഹി: വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്ര… Read More
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറിതിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തംവിതച്ച കേരളത്തിനു കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി.എം.എ.യൂസഫലിക്കായി ലുലു ഗ്രൂപ്പ് ഇന്ത്… Read More
  • സെന്‍സെക്‌സില്‍ 425 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 425 പോയന്റ് നേട്ടത്തിൽ 38305ലും നിഫ്റ്റി 120 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 816 ഓഹരികൾ… Read More
  • ബിറ്റ്‌കോയിന്‍ ഇടപാട് നടത്തിയാല്‍ 10 വര്‍ഷം തടവ്ന്യൂഡൽഹി: ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൊണ്ട് ഇടപാട് നടത്തിയാൽ ഇനി പത്തുവർഷംവരെ ജയിലിൽ കിടക്കാം. ക്രിപ്റ്റോകറൻസി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റൽ കറൻസി ബിൽ 2019-ലാണ് പത്തുവർഷത്തെ ജയിൽ ശിക്ഷ ശുപാർശ ചെയ്തിട്ടുള്ളത്. ക്രിപ… Read More