121

Powered By Blogger

Tuesday, 10 December 2019

സെന്‍സെക്‌സില്‍ 147 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ തളർച്ചയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 147 പോയന്റ് നേട്ടത്തിൽ 40387ലും നിഫ്റ്റി 39 പോയന്റ് ഉയർന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ നേട്ടത്തിലാണ്. അടിസ്ഥാന സൗകര്യമേഖലയിൽ പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതികളാണ് ഈ സ്ഥാപനങ്ങളുടെ ഓഹരികൾക്ക് കരുത്തേകിയത്. ഇന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. ജിഐസി ഹൗസിങ് ഫിനാൻസിന്റെ ഓഹരിവില 2.8 ശതമാനവും ഇന്ത്യബുൾസ് ഹൗസിങ് 1.5 ശതമാനവും എസ്ആർഇഐ ഇൻഫ്ര 3.7 ശതമാനവും പിഎൻബി ഹൗസിങ് 2.3 ശതമാനവും എൽആന്റ്ടി ഹൗസിങ് 2 ശതമാനവും കാൻ ഫിൻ ഹോം 2 ശതമാനവും എൽഐസി ഹൗസിങ് ഫിനാൻസ് 1.8 ശതമാനവും ഉയർന്നു. കിട്ടക്കാടം കുറച്ചുകാണിച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെ തുടർന്ന് എസ്ബിഐയുടെ ഓഹരിവില 1.5 ശതമാനം താഴ്ന്നു. ടെക് മഹീന്ദ്ര, ടിസിഎസ്, ഐടിസി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്കിന്റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു. പവർഗ്രിഡ് കോർപ്, സിപ്ല, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss http://bit.ly/35mY5Mg
via IFTTT