121

Powered By Blogger

Monday, 2 December 2019

എന്‍എസ്ഇയും ബിഎസ്ഇയും കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദാക്കി

മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും കാർവിയുടെ ട്രേഡിങ് ലൈസൻസ് റദ്ദാക്കി. ഉപഭോക്താക്കളുടെ ഓഹരികളും ഫണ്ടുകളും ദുരുപയോഗം ചെയ്തതിന് സെബി വിലക്കേർപ്പെടുത്തിയതിനെതുടർന്നാണിത്. എൻഎസ്ഇയ്ക്കും ബിഎസ്ഇക്കും പുറമെ, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്(എംസിഎക്സ്), എംഎസ്ഇഐയും ലൈസൻസ് റദ്ദ്ചെയ്തിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് നവംബർ 22നാണ് സെബി കാർവിക്കെതിരെ നടപടിയെടുത്തത്. പുതിയതായി ആർക്കും ട്രേഡിങ് അക്കൗണ്ട് നൽകരുതെന്ന് വിലക്കിയിരുന്നു. നിലവിലുള്ളവരുടെ പവർ ഓഫ് അറ്റോർണി അധികാരം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയല്ലാതെ വിൽക്കുകയും പണയംവെയ്ക്കുകയും ചെയ്തതായി എൻഎസ്ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സെബിയുടെ നിയന്ത്രണംവന്നത്. കാർവി-യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായി പരിശോധിക്കാൻ(ഫോറൻസിക് ഓഡിറ്റ്) സെബി ഓഹരി വിപണിക്ക് നിർദേശവും നൽകിയിട്ടുണ്ട്. NSE, BSE suspend Karvys trading license

from money rss http://bit.ly/34Io5BM
via IFTTT