121

Powered By Blogger

Monday, 10 February 2020

ഓണ്‍ലൈന്‍ വിപണിക്ക് അടിമയാണോ നിങ്ങള്‍?

നാലാംവർഷ എൻജിനീയറിങ് പഠനവിദ്യാർഥികളും യുവ എൻജിനീയർമാരുമുള്ള സദസ്സിൽ 'മണി മാനേജ്മെന്റ്' എന്ന വിഷയത്തെക്കുറിച്ച് ഞാൻ ക്ലാസെടുക്കുകയായിരുന്നു. എന്തിനാണ് വിദ്യാർഥികളെയും കൂടി സംഘടിപ്പിച്ചത്, അവർക്ക് വരുമാനമായില്ലല്ലോ എന്നായിരുന്നു എന്റെ സംശയം. അതിന് സംഘാടകരുടെ ഉത്തരം ഇവർ ഉടൻതന്നെ ജോലിയിൽ പ്രവേശിക്കാനുള്ളവരാണെന്നും ഈ വിഷയം മുൻകൂട്ടി മനസ്സിലാക്കുന്നത് ഉചിതമാണെന്നുമായിരുന്നു. എന്നാൽ, എനിക്ക് അദ്ഭുതമായി തോന്നിയത് ഈ വിദ്യാർഥികളുടെതന്നെ സംശയങ്ങളായിരുന്നു. പലരും ഓൺലൈൻ വാങ്ങലിന് അടിമകളാണ്. ഫീസ് അടയ്ക്കാനും മറ്റുമായി വീട്ടിൽനിന്ന് ലഭിക്കുന്ന പണം അതിനാൽത്തന്നെ മറിഞ്ഞുപോവുന്നു. സ്വന്തമായി അദ്ധ്വാനിക്കാതെ കിട്ടുന്ന പോക്കറ്റ് മണിയായതുകൊണ്ടാണതെന്ന് കരുതാൻ ശ്രമിച്ചപ്പോൾ അവർക്കും ഇതേ അസുഖമുണ്ടെന്ന് യുവ എൻജിനീയർമാർമാരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിൽ വിപണിയെ നിർവചിച്ചിരിക്കുന്നത് ഒരു സ്ഥലമോ പ്രദേശമോ ആയിട്ടല്ല, മറിച്ച് 'പണവിനിമയത്തിലൂടെ കൊടുക്കൽ വാങ്ങൽ നടക്കുന്ന പ്രക്രിയ' ആയിട്ടാണ്. അതിനാൽ, ഫോൺ വഴിയോ ഇന്റർനെറ്റ് വഴിയോ നടക്കുന്ന വ്യാപാരവും വിപണിയിൽപ്പെടുന്നു. ഓൺലൈൻ വ്യപാരത്തിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കടകൾതോറും നടന്ന് സമയം കളയേണ്ട കാര്യമില്ല. ഇന്റർനെറ്റ് കണക്ഷനുള്ള ഫോണോ ലാപ്ടോപ്പോ മതി. 'കാഷ് ഓൺ ഡെലിവറി' സാധ്യതകളുള്ളതിനാൽ നിശ്ചിതസമയത്തിനുള്ളിൽ പണം സംഘടിപ്പിച്ചാൽ മതി. സേവനം തൃപ്തികരമല്ലെങ്കിൽ തിരിച്ചുനൽകാനും നഷ്ടപരിഹാരത്തിനുമുള്ള സാധ്യതകളുണ്ട്. നമ്മൾ എന്തെങ്കിലും സാധനം അന്വേഷിക്കന്നതറിഞ്ഞാൽമതി, സമാനരൂപത്തിലുള്ള നിരവധി ഉത്പന്നങ്ങളുടെ പരസ്യം നമ്മളെ തേടിയെത്തും. നമ്മുടെ രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ വ്യാപാരശൃംഖല നമ്മുടെ ഇക്കോണമിയെ വളരെ ത്വരിതപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ (ഒ.സി.ഡി.) എന്ന മാനസികവൈകല്യത്തിന് അടിമകളായവരുടെ എണ്ണമേറുകയാണ്. ഓൺലൈൻ ഷോപ്പിങ് അഡിക്ഷൻ പതിനാറിനും മുപ്പതിനും വയസ്സിനിടയിൽ പ്രായമുള്ളവരിലാണ് ഏറെ കണ്ടുവരുന്നത്. ഷോപ്പിങ് അടിമത്തമെന്നത് സാമ്പത്തികപ്രശ്നം മാത്രവുമല്ല, വരുമാനമുണ്ടായിട്ടും അതിരുകവിഞ്ഞ നിരാശ, ആകാംക്ഷ തുടങ്ങിയ മാനസിക വൈകല്യത്തിനും ഇടയാക്കുന്നു. കാരണം, തലമുറകൾക്കിടയിൽ ജീവിതലക്ഷ്യങ്ങൾ മാറി. പഴയ തലമുറയ്ക്ക് വീട്ടിലെ കടംവീട്ടണം, പെങ്ങളെ കെട്ടിക്കണം, അച്ഛനും അമ്മയ്ക്കും താമസിക്കാൻ കുറച്ചുകൂടി മെച്ചപ്പെട്ട വീടുണ്ടാക്കണം തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ ഈ ആസക്തിക്ക് അടിമയാണോയെന്ന് കണ്ടെത്താനുള്ള ചില അടയാളങ്ങൾ പരിശോധിക്കാം. • വാങ്ങിക്കുന്ന സാധനങ്ങൾ മറ്റുള്ളവർകാണാതെ തത്കാലത്തേക്ക് ഒളിപ്പിക്കുന്നുണ്ടോ? • മാസബഡ്ജറ്റ് പ്രതീക്ഷിക്കുന്നതിലധികമായി കൂടുന്നുണ്ടോ? • സ്റ്റോർചെയ്യാനാവാത്തവിധം സാധനങ്ങൾ നിങ്ങളുടെ പക്കൽ കുന്നുകൂടുന്നുണ്ടോ? • ഇതുമായി ബന്ധപ്പെട്ട് മറ്റ് കുടുംബാംഗങ്ങളുമായി നിരന്തരം വഴക്കുണ്ടാകുന്നുണ്ടോ? • ഷോപ്പിങ്ങിന് ശേഷമോ ഏതെങ്കിലും സാധനം മേടിക്കാൻ പറ്റാതെപോയതിന്റെയോ കുറ്റബോധം തോന്നാറുണ്ടോ? • ഓഫറുകൾ ഉള്ളതുകൊണ്ട് മാത്രം മേടിക്കാനുള്ള പ്രവണതയുണ്ടോ? • മറ്റുള്ളവർക്കുള്ളതുകൊണ്ടു മാത്രം എനിക്കും വേണം എന്ന ചിന്തയിൽ നിന്നാണോ വാങ്ങിക്കുന്നത്? ഈ പ്രവണതയെ പോസിറ്റീവായി നേരിടാനും പഠിക്കാം. അതിന്.............. • ആവശ്യമില്ലാത്ത വിപണിസൈറ്റുകളുടെ ആപ്പുകൾ നീക്കുക • അടുത്ത ഒരു മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക • ആവശ്യമുള്ളപ്പോൾ മാത്രം സാധനങ്ങൾ വാങ്ങിക്കുക,. • ഓഫറുകളുടെ നിജസ്ഥിതി മനസ്സിലാക്കുക • ക്രെഡിറ്റ്കാർഡിന്റെ ഉപയോഗം നിയന്ത്രണവിധേയമാക്കുക, • സമ്പാദ്യം ഒരു സാമ്പത്തികലക്ഷ്യമാക്കുക ഇങ്ങനെ നിരവധി തീരുമാനങ്ങൾ എടുക്കണം. ഭർത്താവ് തനിക്ക് ഡയമണ്ട് മേടിച്ച് തരുന്നത് ഭാര്യ സ്വപ്നംകാണുമ്പോൾ, ഭാര്യാപിതാവ് അതിന്റെ ബില്ല് അടയ്ക്കുന്നതായിട്ടാണ് ഭർത്താവ് സ്വപ്നംകാണുന്നത് എന്നതും ഷോപ്പിങ് മേഖലയിൽ പോസിറ്റീവായി ചിന്തിപ്പിക്കുന്നതാണ്.

from money rss http://bit.ly/2H7IG8g
via IFTTT