121

Powered By Blogger

Monday, 10 February 2020

ബാങ്ക്‌ നിക്ഷേപത്തിന്‌ ഇനി ഉയർന്ന പരിരക്ഷ: വിശദാംശങ്ങളറിയാം

ബാങ്കുകളുടെ കിട്ടാക്കടങ്ങൾ പെരുകിവരികയും നഷ്ടക്കണക്കുകൾ ഉയരുകയും ചെയ്തപ്പോഴാണ് നിക്ഷേപകർ തങ്ങളുടെ ബാങ്കുകളിലെ നിക്ഷേപം എത്രമാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചുതുടങ്ങിയത്. ബാങ്കുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിലുള്ള നിക്ഷേപത്തിന്മേലുള്ള പരിരക്ഷ കേവലം ഒരു ലക്ഷം രൂപ മാത്രമാണെന്ന് അപ്പോഴാണ് പലരും തിരിച്ചറിഞ്ഞത്. 1978 മുതൽ 2020 ജനുവരി വരെ തുടർന്നുവന്നിരുന്ന ഒരുലക്ഷം രൂപയുടെ പരിരക്ഷയാണ് ഈ ബജറ്റിൽ അഞ്ചുലക്ഷം രൂപയായി ഉയർത്തിയത്. സുരക്ഷിതം ഏതൊക്കെ ബാങ്കുകളിൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷനി (ഡി.ഐ. സി.ജി.സി.)ലൂടെ ലഭ്യമാകുന്ന ഈ പരിരക്ഷ രാജ്യത്ത് പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ശാഖകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, സ്റ്റേറ്റ്-ഡിസ്ട്രിക്ട്-റീജണൽ റൂറൽ-അർബൻ കോ-ഓപ്പേറേറ്റീവ് ബാങ്കുകൾ എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമാണ്. നിങ്ങളുടെ ബാങ്കിലെ ഡെപ്പോസിറ്റിന് ഈ പരിരക്ഷ ലഭ്യമാണോ എന്നറിയാൻ http://bit.ly/2OHlotW എന്ന വെബ്സൈറ്റ് നോക്കിയാൽ മതിയാവും. സുരക്ഷിതത്വം കണക്കാക്കുന്നതെങ്ങനെ? മുതലും പലിശയുമടക്കം അഞ്ചുലക്ഷം രൂപയുടെ സുരക്ഷയാണ് ഇതിലൂടെ ലഭ്യമാക്കാനാവുക. ഒരാൾക്ക് തന്റെ പേരിലുള്ള എല്ലാ ഡെപ്പോസിറ്റുകൾക്കും ചേർത്താണ് ഈ പരിരക്ഷ ലഭിക്കുക. ഉദാഹരണത്തിന് ഒരാൾക്ക് 'എ' ബാങ്കിലെ കറന്റ് അക്കൗണ്ടിൽ രണ്ട് ലക്ഷവും സേവിങ്സ് അക്കൗണ്ടിൽ മൂന്ന് ലക്ഷവും ഫിക്സഡ് ഡെപ്പോസിറ്റിൽ മൂന്ന് ലക്ഷവും ഉണ്ടെന്ന് കരുതുക. ഇദ്ദേഹത്തിന്റെ ആകെ ഡെപ്പോസിറ്റ് എട്ട് ലക്ഷം ആണെങ്കിലും സുരക്ഷ അഞ്ച് ലക്ഷത്തിനാവും ലഭിക്കുക. ഒരേ ബാങ്കിന്റെ തന്നെ വിവിധ ശാഖകളിൽ നിക്ഷേപിച്ചാലും അത് അയാളുടെ ആ ബാങ്കിലെ ഒറ്റ നിക്ഷേപമായാവും പരിഗണിക്കുക. എന്നാൽ, ഇയാൾക്ക് 'ബി' എന്ന ബാങ്കിൽ ആറ്് ലക്ഷം രൂപയുടെ ഡെപ്പോസിറ്റ് ഉണ്ടെന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ 'എ' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും 'ബി' ബാങ്കിൽ അഞ്ച് ലക്ഷം രൂപയും വെവ്വേറെ പരിരക്ഷ ലഭ്യമാകും. കൂടുതൽ സുരക്ഷിതത്വം നിക്ഷേപകൻ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയാണ് ഒരേ അവകാശത്തിനും കിഴിവിനുമുള്ള സുരക്ഷിതത്വം. ഒരാൾക്ക് സ്വന്തം പേരിൽ അഞ്ച് ലക്ഷം രൂപയും തന്റെ മകളുടെ പിതാവ്/രക്ഷകർത്താവ് എന്ന പേരിൽ മറ്റൊരു അഞ്ച് ലക്ഷവും ഉണ്ടെന്നു കരുതുക. അങ്ങനെ എങ്കിൽ ഈ രണ്ട് നിക്ഷേപങ്ങൾക്കും വെവ്വേറെ പരിരക്ഷ അഞ്ച് ലക്ഷം വീതം ലഭ്യമാക്കാം. ഇവിടെ ഇത് 10 ലക്ഷമായി ഉയരുമെന്നർഥം. ഭാര്യയുടെ/ഭർത്താവിന്റെ പേരിൽ ആരംഭിക്കുന്ന ജോയിന്റ് അക്കൗണ്ടിനും ഇത്തരത്തിൽ അധിക പരിരക്ഷ ലഭ്യമാക്കാനാകും. ഇനി ഇതേ ആൾക്ക് ഇതേ ബാങ്കിൽ ഒരു പാർട്ണർഷിപ്പ് അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ടിനും അഞ്ച് ലക്ഷത്തിന്റെ പ്രത്യേക പരിരക്ഷ ലഭിക്കും. ഈ ഉദാഹരണത്തിൽ അയാളുടെ ഡെപ്പോസിറ്റ് സുരക്ഷ ഇപ്രകാരമാവും: manojthomask@yahoo.co.uk

from money rss http://bit.ly/2Sf5AAQ
via IFTTT