121

Powered By Blogger

Monday, 23 March 2020

ഈ രക്തച്ചൊരിച്ചില്‍ എത്രനാള്‍; വിപണിയില്‍നിന്ന് വിട്ടുനില്‍ക്കാനുറച്ച് നിക്ഷേപകര്‍

രാജ്യമൊട്ടാകെയുള്ള കൊറോണ ഭീതി ദലാൾ സ്ട്രീറ്റിൽ ആഞ്ഞടിച്ചു. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിപണി ലോവർ സർക്യൂട്ട് ഭേദിക്കുന്നത്. വിപണിയുടെ ചരിത്രത്തിലാകെ ആറുതവണമാത്രമാണ് സർക്യൂട്ട് ഭേദിക്കുന്ന പ്രതിഭാസമുണ്ടായിട്ടുള്ളത്. 92ലെ ഹർഷത്ത് മേത്ത കുംഭകോണത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് വിപണിയിൽ ദൃശ്യമാകുന്നത്. അടിക്കടി വിലകുറയുന്നതിൽ ഭീതിയിലായ നിക്ഷേപകർ ഓഹരികൾ വിറ്റ് കാശ് കീശയിലാക്കുകയാണ്. ഇതോടെ നിഫ്റ്റി 500ലെ പകുതിയിലധികം ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തി. വിപണി 40 മാസംകൊണ്ടുണ്ടാക്കിയനേട്ടമാണ് ഒരുമാസംകൊണ്ട് നഷ്ടമായത്. ഇതുപോലെയായിരുന്നില്ല 2008ലെ വിപണിയുടെ തകർച്ച. അഞ്ചുമാസംകൊണ്ടാണ് അന്ന് സൂചികകളിൽ 36 ശതമാനം ഇടിവുണ്ടായത്. മറ്റുവഴികൾ മുന്നിലില്ലാത്തതിനാൽ അടച്ചിടാനുള്ള സർക്കാർ നിർദേശം, തുടർന്നുള്ള മാസങ്ങളിൽ കമ്പനികളുടെ മാത്രമല്ല വ്യക്തികളുടെയും വരുമാനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ വിപണിയുടെ തിരിച്ചുവരവിന് ഇനി ഏറെക്കാലംവേണ്ടിവരുമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. വാഹനം, വിനോദം, എയർലൈൻ, റീട്ടെയിൽ തുടങ്ങിയ എല്ലാ മേഖലകളിലും കനത്ത തിരിച്ചടിയാണ് രാജ്യം വരുംമാസങ്ങളിൽ നേരിടേണ്ടിവരിക. ആഗോള വ്യാപകമായി കോവിഡ് 19-ന്റെ വ്യാപനം രണ്ടാഴ്ചകൊണ്ട് മൂന്നിരട്ടിയായി. തിരിച്ചുവരാൻ കഴിയാത്ത അത്ര ആഘാതമാണ് ചിലമേഖലകളിൽ വൈറസ് വിതച്ചിരിക്കുന്നത്. ഇന്ത്യയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. റെയിൽവെ സ്തംഭിച്ചത് അതുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വരുമാനത്തെ ബാധിക്കും. റീട്ടെയിൽ നിക്ഷേപകർക്കിടയിൽ സമ്മർദം വർധിക്കുന്നതിനെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകൾപോലും ആശങ്കയോടെയാണ് കാണുന്നത്. അതേസമയം, ഒരുകാര്യം ശ്രദ്ധേയമാണ്. ദീർഘകാലം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ മികച്ചനേട്ടമുണ്ടാക്കാൻ പറ്റിയ അവസരമാണിത്. കമ്പനികളുടെ പ്രമോട്ടർമാർ ഓഹരികൾ തിരിച്ചുവാങ്ങാനുള്ള അവസരമായി കരുതുന്നത് അതുകൊണ്ടാണ്. മികച്ച അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ ഘട്ടംഘട്ടമായി വാങ്ങുന്ന സമീപനം സ്വീകരിക്കുന്നതാകും ഉചിതം.

from money rss https://bit.ly/2J8TzYp
via IFTTT