121

Powered By Blogger

Monday, 23 March 2020

Closing: എക്കാലത്തെയും വലിയ തകര്‍ച്ച: സെന്‍സെക്‌സിന് നഷ്ടമായത് 4000 പോയന്റ്

മുംബൈ:ഒരൊറ്റ ദിവസത്തെ ഏറ്റവും വലിയ തകർച്ചയ്ക്ക് ഓഹരി വിപണി സാക്ഷ്യംവഹിച്ചു. കോവിഡ്-19ന്റെ വ്യാപനത്തെതുടർന്ന് മുംബൈ ഉൾപ്പടെയുള്ള നഗരങ്ങൾ അടച്ചിടാനുള്ള നിർദേശത്തെതുടർന്ന് വിപണി തുടക്കത്തിൽതന്നെ കൂപ്പുകുത്തിയിരുന്നു. വ്യാപാരം ആരംഭിച്ച് ഒരുമണിക്കൂർ പിന്നിടുംമുമ്പെ ലോവർ സർക്യൂട്ട് ഭേദിച്ചതിനെതുടർന്ന് 45 മിനുട്ട് വ്യാപാരം നിർത്തിവെച്ചു. പിന്നീട് വ്യാപാരം തുടങ്ങിയപ്പോഴും സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സെൻസെക്സ് 3,934.72 പോയന്റ് (13%) നഷ്ടത്തിൽ 25,981.24ലിലും നിഫ്റ്റി 1,135.20 പോയന്റ്(13%) താഴ്ന്ന് 7,610.25ലുമാണ് ക്ലോസ് ചെയ്തത്. ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. അതിൽതന്നെ സ്വകാര്യ ബാങ്ക് സൂചികകയാണ് ഏറ്റവും നഷ്ടമുണ്ടാക്കിയത്. 17 ശതമാനം. ആക്സിസ് ബാങ്കിന്റെ ഓഹരി വില 28 ശതമാനം ഇടിഞ്ഞ് 310 നിലവാരത്തിലെത്തി. എച്ച്ഡിഎഫ്സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇൻഡസിന്റ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാൻസ് 24 ശതമാനവും തകർന്നടിഞ്ഞു. ഉത്പാദനം കുറച്ചതോടെ വാഹന ഓഹരികളും നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ 14 ശതമാനവും മാരുതി സുസുകി 17 ശതമാനവും താഴ്ന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/2WE2okP
via IFTTT