121

Powered By Blogger

Friday, 3 April 2020

വിപണി എപ്പോള്‍ തിരിച്ചുകയറാന്‍ തുടങ്ങും? ഒറ്റത്തവണയായി കൂടുതല്‍ നിക്ഷേപിക്കാമോ?

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി ഇപ്പോൾ കനത്ത നഷ്ടത്തിലാണല്ലോ. രണ്ടുവർഷംമുമ്പ് തുടങ്ങിയ എസ്ഐപികളെല്ലാം ഇതോടെ നഷ്ടത്തിലായി. വിപണി തിരിച്ചുവരാൻ എത്രകാലമെടുക്കും? എസ്ഐപിയോടൊപ്പം ഒറ്റത്തവണയായി കൂടുതൽ നിക്ഷേപം നടത്താൻ യോജിച്ച സമയമാണോ ഇപ്പോൾ? രവീന്ദ്രൻ(ഇ-മെയിൽ) കോവിഡ് ബാധമൂലം ലോകമാകെ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വിപണി എന്ന് തിരിച്ചുവരുമെന്ന് പ്രവചിക്കാൻ ആർക്കുംകഴിയില്ല. ഒരുപക്ഷേ, മൂന്നോ നാലോ മാസമെടുത്തേക്കാം. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷംവരെ വേണ്ടിവന്നേക്കാം. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കാര്യങ്ങളെല്ലാം ശമിച്ച് കമ്പനികൾ പൂർവസ്ഥിതിയിൽ ആയേക്കാം. ചില കമ്പനികളുടെ സാമ്പത്തികനില പൂർണമായും തകരാറിലാകാനും സാധ്യതയുണ്ടെന്നകാര്യംകൂടി കണക്കിലെടുക്കണം. മൊത്തമായി ഒരുതുക നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ എസ്ഐപിക്ക് സമാന്തരമായി അത് ചെയ്യുക. ഒറ്റത്തവണയായി ചെയ്യാതെ ഒരുവർഷക്കാലയളവിൽ പലതവണയായി(പ്രതിമാസം എസ്ഐപി പോലെ)നിക്ഷേപിക്കാം. നിക്ഷേപതുക ആവറേജ് ചെയ്യാൻ ഇത് സാഹായിക്കും. നഷ്ടം കുറയ്ക്കാനും വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടം നേടാനും ഈ രീതി സഹായിക്കും.

from money rss https://bit.ly/2X5ODf0
via IFTTT

Related Posts:

  • ടിക് ടോക്കില്‍ റിലയന്‍സ് നിക്ഷേപം നടത്തിയേക്കുംടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാൻസ് നിക്ഷേപത്തിനായി റിലയൻസിനെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചർച്ചനടത്തിയതായും എന്നാൽ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്… Read More
  • വായ്പ തിരിച്ചടയ്ക്കാത്ത മേധാവികൾക്കെതിരേ നടപടി; മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതിന്യൂഡൽഹി: വൻകിട കമ്പനികൾ പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തപ്പോൾ അവയുടെ മേധാവികൾ നൽകിയ വ്യക്തിഗതജാമ്യം അനുസരിച്ച് നടപടി സ്വീകരിക്കണമെന്ന ഹർജിയെ നിവേദനമായി പരിഗണിച്ച് മറുപടി നൽകാൻ ധനമന്ത്രാലയത്തോട് സുപ്രീം… Read More
  • റിലയൻസ് ആദ്യ നൂറിൽമുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെ… Read More
  • എൽ.ഐ.സി.യെ കൊല്ലരുത്...ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞ എൽ.ഐ.സി.യുടെ അടയാളം ഓർമയില്ലേ...? ഒരു ചെരാതിൽ ജ്വലിക്കുന്ന നാളം കെട്ടുപോകാതെ കാക്കുന്ന രണ്ടു കൈകൾ... നാടിന്റെ പുരോഗതിയുടെ പാതയിൽ 64 കൊല്ലമായി വെളിച്ചം വിതറുന്ന നാളമാണത്. ഇന്നിപ്പോൾ ആ വെളിച്ചം എന്നെ… Read More
  • ആജിയോ ഓൺലൈൻ ട്രേഡ് ഷോ 'സംബന്ധം 2020'മായി ഓണത്തിന് കേരളത്തിലുംകൊച്ചി: അപ്രതീക്ഷിതമായി ഉടലെടുത്ത കോവിഡ് പ്രതിസന്ധി മറികടക്കുവാൻ ഇന്ത്യൻ റീട്ടെയിൽ വ്യാപാരികൾക്ക് സമാശ്വാസമായി ആജിയോ ബിസിനസ് വാർഷിക മെഗാ ട്രേഡ് ഷോയായ 'സംബന്ധം 2020' യുടെ ഡിജിറ്റൽ അവതാരവുമായി എത്തുന്നു. കേരളത്തിന്റെ ഏറ്റവും വല… Read More