121

Powered By Blogger

Saturday, 4 April 2020

ആവശ്യക്കാരില്ല: ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ സൗജന്യമായി നല്‍കി കര്‍ഷകന്‍

തൃശ്ശൂർ(വടക്കാഞ്ചേരി):'ആവശ്യക്കാരില്ല, വെട്ടിയിട്ട കദളിക്കുലകൾ വെറുതെ ചീഞ്ഞുപോകുമല്ലോ'-ഇതോടെ അലക്സ് ഒരു തീരുമാനമെടുത്തു. കദളിക്കുലകൾ ആളുകൾക്ക് സൗജന്യമായി കൊടുക്കുക. റോഡിലിറങ്ങിയവർക്ക് കദളിക്കുലകൾ നൽകുകയായിരുന്നു ഈ കർഷകൻ. കൊറോണ വൈറസ് വ്യാപനവും പിന്നാലെയെത്തിയ ലോക്ഡൗണും മുണ്ടത്തിക്കോട് ഐയ്യങ്കേരി അലക്സ് ജോസഫിന്റെ കദളികൃഷിയെ സാരമായി ബാധിച്ചു. പാകമായ കുലകൾ വെട്ടിയിട്ടാലും ആർക്കും കൊണ്ടുപോകാനാകാത്ത അവസ്ഥ. കണ്ണന് നിവേദിക്കാൻ ആയിരക്കണക്കിന് കദളിക്കുല ആഴ്ചതോറും ഗുരുവായൂരിലെത്തിച്ചിരുന്ന കർഷകനാണ് അലക്സ്. ഭക്തർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ ആവശ്യക്കാരെ തേടി കദളിക്കുലകളുമായി അലക്സ് അലഞ്ഞു. ആയിരക്കണക്കിന് കദളിക്കുലകളാണ് അലക്സിന്റെ തോട്ടത്തിലുള്ളത്. പാകമായ കുലകൾ ദിവസവും വെട്ടുന്നു. കുലകൾ വെട്ടി കൂട്ടിയിട്ട് സമീപത്തെ പച്ചക്കറിവ്യാപാരികളെ സമീപിക്കുന്ന അലക്സിന് നിരാശമാത്രം ബാക്കി. കദളിക്കായയ്ക്ക് ഗുരുവായൂരിൽ കിലോയ്ക്ക് 100 രൂപവരെ വില മാർച്ച് ആദ്യവാരത്തിൽ ലഭിച്ചിരുന്നുവെന്ന് അലക്സ് പറഞ്ഞു. സീസണിൽ ഇത് 130 രൂപവരെ വരാറുണ്ട്. മൈസൂർപൂവന്റെ വിലയായ കിലോയ്ക്ക് 20 രൂപ തന്നാൽ മതിയെന്നു പറഞ്ഞാലും കദളി വാങ്ങാൻ ആളില്ല. മാസത്തിൽ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകൾ ഗുരുവായൂരിൽ വിറ്റുപോയിരുന്നു. കൊറോണ വലിയ നഷ്ടമാണ് വരുത്തിയത്-അലക്സ് പറഞ്ഞു. പത്ത് ഏക്കർ വരുന്ന തോട്ടത്തിൽ പന്ത്രണ്ടായിരത്തിലധികം വാഴകളുണ്ട്. ക്വാറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് സൂക്ഷ്മകണികാ ജലസേചനത്തിലൂടെയാണ് കൃഷി. കദളിവിപണിക്കായി വടക്കാഞ്ചേരി ഗ്രീൻ ആർമിയുടെ സഹായം ഒടുവിൽ അലക്സ് തേടി. വെള്ളാറ്റഞ്ഞൂർ സഹകരണബാങ്കുമായി ഗ്രീൻ ആർമി കോ-ഓർഡിനേറ്റർ ബന്ധപ്പെടുത്തി. അവരുടെ മൊബൈൽ പച്ചക്കറിവിൽപ്പനശാലയിൽ കദളിക്കുലയും ഉൾപ്പെടുത്തി. ഇതുവഴി വെട്ടിയിട്ട കദളിക്കുലകളുടെ പത്തുശതമാനമെങ്കിലും ജനത്തിന് പ്രയോജനപ്പെടുമെന്ന ചിന്തയാണ് അലക്സിന്. ഒരുലക്ഷം തൈകളുമായി മാങ്കോസ്റ്റിൻ നഴ്സറിയും ഇദ്ദേഹം നടത്തുന്നുണ്ട്. മാസത്തിൽ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകൾ ഗുരുവായൂരിൽ വിറ്റുപോയിരുന്നു. ''ഇനി വൈശാഖമാസമാണ് ഗുരുവായൂരിൽ. അതിനുമുന്നെ കൊറോണ നാടുനീങ്ങണമെന്നാണ് എന്റെ പ്രാർത്ഥന''-ആയിരക്കണക്കിന് കദളിക്കുലകൾ ചൂണ്ടി അലക്സ് പറഞ്ഞു.

from money rss https://bit.ly/2Rcb8LD
via IFTTT