കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ പാശ്ചാത്യ സമ്പദ്വ്യവസ്ഥകൾ വളർച്ചാ മാന്ദ്യം നേരിടുമെന്ന് ആർ.ബി.ഐ. മുൻ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. ഈ വർഷം ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയിൽ കുറഞ്ഞത് ആറു ശതമാനം വരെ ഇടിവുണ്ടായേക്കും. ഇത് ആഗോള ജി.ഡി.പി.യിൽ രണ്ട് ലക്ഷം കോടി ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ അഞ്ചിൽ നാല് തൊഴിലവസരങ്ങളിൽ വൈറസ് ആഘാതമുണ്ടാക്കുമെന്നും രഘുറാം രാജൻ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ബിസിനസ് സ്ഥാപനങ്ങൾ അടക്കം അടച്ചുപൂട്ടുന്നത് സാമ്പത്തികമായി വലിയ ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1930-ലെ മഹാ മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ആഗോള സമ്പദ്വ്യവസ്ഥ നേരിടാൻ പോകുന്നതെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രഘുറാം രാജനും മാന്ദ്യം സംബന്ധിച്ച ആശങ്കകൾ പങ്കുെവച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തെ മികച്ച രീതിയിൽ നിയന്ത്രിച്ച ദക്ഷിണ കൊറിയയെയും സിങ്കപ്പൂരിനെയും രഘുറാം രാജൻ പ്രശംസിച്ചു. ജന്മനാടായ ഇന്ത്യക്ക്, അതിന്റെ ജനസംഖ്യാപരമായ പരിമിതികളുണ്ട്. എപ്പോഴും ജനനിബിഡമായ ഒരു വിപണിയെ സംബന്ധിച്ച് സാധാരണഗതിയിൽ 'സാമൂഹിക അകലം പാലിക്കൽ' എന്നത് ശ്രമകരമാണ്. അതുകൊണ്ടുതന്നെ, രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനാണ് ലോക്ഡൗണിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മഹാമാരിയെ ചെറുക്കുന്നതിന് അതിന്റെ ഗൗരവം പൂർണമായും ജനങ്ങളിലേക്ക് എത്തിക്കണം. ഇന്ത്യയിൽ കൊറോണ വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശേഷി ഈ രാജ്യത്തിന് ഇല്ല എന്നതാണ് യാഥാർത്ഥ്യമെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകി.
from money rss https://bit.ly/2RvT2nU
via IFTTT
On the Road: Boston
Explore the city’s controversial and cutting edge Institute of Contemporary Arts, where the waterfront setting is as much about the space as it is about the art.

The scoop on BA ice cream
One of the most pleasurable ways to manage the city’s intense summer heat is to indulge in a scoop (or three) of world-famous Argentine helado.
The world's worst hotel
The Hans Brinker Budget Hotel, located within walking distance of the red light district and many of the city’s museums, is about as comfortable as a minimum security prison.
Serbia's seductive charms
While neighbours Croatia, Hungary and Romania teem with Euro-trippers, intrepid types are veering off- track to discover Serbia's lively and low-budget attractions.
World’s most haunted forests
When scheming demons, lovelorn ghosts and energy vortexes abound, only the bravest of travellers should enter.
Paris’ popcorn project
A cinema social club that screens a different movie each month is a quirky way to meet locals while learning to the differences between Film Noir and New Wave.
In the kitchen of Viennese history
Through tours, workshops and cooking classes, the story of the city’s culinary heritage is being told outside of restaurant walls.
Friday, 10 April 2020
പാശ്ചാത്യ രാജ്യങ്ങളുടെ വളർച്ച ആറു ശതമാനം വരെ കുറഞ്ഞേക്കും
Related Posts:
സെന്‍സെക്സില്‍ 128 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായി നാലാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 128 പോയന്റ് നേട്ടത്തിൽ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 11465ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 415 ഓഹരികൾ നഷ്ടത്… Read More
പാഠം 43: ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകളിലേയ്ക്ക് മാറിയാല്‍ കൂടുതല്‍ ആദായം നേടാംമ്യൂച്വൽ ഫണ്ട് വ്യവസായത്തിന് പുതിയ ഉണർവുണ്ടാക്കിയാണ് 2013 ജനുവരി ഒന്നിന് സെബി ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചത്. വിതരണക്കാരുടെയോ ഏജന്റുമാരുടെയോ സഹായമില്ലാതെ നിക്ഷേപകന് നേരിട്ട് ഡയറക്ട് പ്ലാനുകൾ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ… Read More
മക്കളേ വേണ്ട...കരിയറാണ് വലുത്?ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ഓഡിറ്റോറിയത്തിൽ അവരുടെ ജീവിതത്തോടുതന്നെയുള്ള നിഷേധാന്മകചിന്തകളെ പ്രസാദഭരിതമാക്കാൻ ഏറ… Read More
ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐമുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ… Read More
ഒരുവര്‍ഷം 10 ലക്ഷം രൂപയില്‍കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതിന്യൂഡൽഹി: ഒരു വർഷം 10 ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ അതിന് നികുതി ഏർപ്പെടുത്തിയേക്കും. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സർക്കാർ ഇക്കാര്യം ആലോചിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മോദി … Read More