121

Powered By Blogger

Saturday, 9 May 2020

ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ?

മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപം തുടങ്ങിയിട്ട് ഒരുവർഷമെ ആയിട്ടുള്ളൂ. ഫണ്ടുകൾ ഇപ്പോൾ കനത്ത നഷ്ടത്തിലാണ്. താഴെപ്പറയുന്നവയാണ് ഫണ്ടുകൾ. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട്-8000 രൂപ എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി-8000 ഡിഎസ്പി മിഡക്യാപ്-8000 കനാറാ റൊബേകോ എമേർജിങ് ഇക്വിറ്റി-8000 സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എനിക്ക് ഇതിനുപുറമെ, ഇപിഎഫിലും നിക്ഷേപമുണ്ട്. വിരമിക്കാൻ 20 വർഷമാണ് ബാക്കിയുള്ളത്. ഈ നിക്ഷേപംകൊണ്ട് മൂന്നുകോടി രൂപ സമാഹരിക്കാനാകുമോ? മേൽപ്പറഞ്ഞ ഫണ്ടുകളിൽ നിക്ഷേപം തുടരാമോ? വിശാഖ്, ഹൈദരാബാദ് നിലവിൽ നിങ്ങൾ നിക്ഷേപിച്ചുവരുന്ന ഫണ്ടുകൾ മകച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവയാണെന്ന് ആദ്യമെ പറയട്ടെ. ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകർച്ചയാണ് നിങ്ങളുടെ പോർട്ട്ഫോളിയോ നഷ്ടത്തിലാകാൻ കാരണം. വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടം ലഭിക്കും. അതുകൊണ്ടുതന്നെ ഈ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപം നിർത്താതിരിക്കുക. പ്രതിമാസം 30,000 രൂപവീതം 20 വർഷം നിക്ഷേപിച്ചാൽ (12 ശതമാനം ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാൽ) നിങ്ങളുടെ നിക്ഷേപം 20വർഷത്തിനുശേഷം മൂന്നുകോടി രൂപയായി വളരും. 32,000 രൂപവെച്ച് നിക്ഷേപിച്ചാൽ ലഭിക്കുക 3.2 കോടിയാണ്(പട്ടിക കാണുക) നാലുഫണ്ടുകളിലായി നിങ്ങൾ 32,000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നത്. തൽക്കാലം അതിൽമാറ്റമൊന്നുംവരുത്തേണ്ട. ലാർജ് ആൻഡ് മിഡക്യാപ് വിഭാഗത്തിലുള്ള കനാറ റൊബേകോ എമേർജിങ് ഫണ്ടും മിഡ്ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഡിഎസ്പി മിഡക്യാപ് ഫണ്ടും റിസ്ക് കൂടിയ ഇനത്തിൽപ്പെട്ടതാണ്. ദീർഘകാലനിക്ഷേപമായതിനാൽ മികച്ചനേട്ടം അതിൽനിന്ന് പ്രതീക്ഷിക്കാമെങ്കിലും റിസ്കിന്റെ കാര്യംമറക്കേണ്ട. 20 വർഷംകൊണ്ട് നിങ്ങൾ മൊത്തം നിക്ഷേപിക്കുന്ന തുക 76.8 ലക്ഷമാണ്. മൊത്തംലഭിക്കുന്നആദായമാകട്ടെ 2.4 കോടി രൂപയും.

from money rss https://bit.ly/2A4uRaj
via IFTTT