121

Powered By Blogger

Saturday 9 May 2020

ജൂണിനുശേഷം വിപണി സജീവമാകും; ചിലമേഖലകളില്‍ കുതിപ്പും പ്രതീക്ഷിക്കാം

പ്രതീക്ഷിച്ചതുപോലെ വില ഇടിയുമെന്നുകരുതിയുള്ള ഓഹരി വിൽപന കുറയുകയാണ്. അടിസ്ഥാനഘടകങ്ങളിൽ വലിയപുരോഗതി ഇല്ലാതെതന്നെ വിപണിയിൽ 30 ശതമാനത്തിലധികം കുതിപ്പ് ദൃശ്യമായിരുന്നു. 52 ആഴ്ചയിലെ ഏറ്റവുംതാഴ്ന്നനിലയിൽ എത്തിയശേഷം കേന്ദ്ര ബാങ്കുകളിൽനിന്നും സർക്കാരിൽനിന്നും ലഭിച്ച സാമ്പത്തിക പിന്തുണയോടെയാണ് വിപണി കുതിച്ചത്. ഇന്നു വിപണിയെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങൾ അഭ്യന്തരരംഗത്തെ അടച്ചിടൽ നീട്ടിയത്, 2020 സാമ്പത്തിക വർഷം നാലാം പാദത്തിലെ മോശംഫലങ്ങൾ, കോവിഡ് പ്രതിസന്ധിക്കുശേഷം യുഎസും ചൈനയും തമ്മിൽ പുതിയ വ്യാപാരയുദ്ധം രൂപമെടുക്കുമോയെന്ന ആഗോള വിപണിയിലെ ആശങ്ക എന്നിവയാണ്. അടച്ചിടൽ നീട്ടിയതിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, അത് വിപണിയെ കാര്യമായി ബാധിക്കില്ല എന്നതാണ്. കാരണം ജൂണിനുശേഷം ഘട്ടംഘട്ടമായി വിപണി വീണ്ടും സജീവമാവുമെന്ന കാര്യത്തിൽ സംശയമില്ലതന്നെ. പ്രധാന ആശയഗതിക്കു മാറ്റമില്ലാത്തിനാൽ രണ്ടാഴ്ചത്തെനീട്ടൽ നാമമാത്രമായ പ്രത്യാഘാതമേ സൃഷ്ടിക്കൂ. എന്നാൽ പ്രതീക്ഷയിൽ ചില്ലറ അപകടമുണ്ടെന്നകാര്യം കാണാതെയുമിരുന്നുകൂട. രാജ്യത്തെ ചിലമേഖലകളും സംസ്ഥാനങ്ങളും മെയ് 17നുശേഷവും അടച്ചിടൽ നീട്ടിയേക്കാം. മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും സാമൂഹിക അകലം നിലനിൽക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാപാദം മുതൽ പ്രതീക്ഷിക്കപ്പെടുന്ന സാമ്പത്തിക പുരോഗതി പ്രവചിച്ചതുപോലെയാകണമെന്നില്ല. 2020 സാമ്പത്തികവർഷം നാലാം പാദത്തിലെ ഫലങ്ങൾ മോശമാണ് ഇതുവരെ. റവന്യൂ വരുമാനത്തിലും അടിസ്ഥാന ഘടകങ്ങളിലും കോവിഡ് സൃഷ്ടിച്ച ആഘാതം പ്രതീക്ഷിച്ചതിനേക്കാൾ വലുതായിരുന്നവെന്ന് വിപണി തിരിച്ചറിഞ്ഞു കഴിഞ്ഞു. നാലാംപാദത്തിൽ കോവിഡ് വലുതായി പരിക്കേൽപിക്കില്ലെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. പ്രതികൂലഘടകങ്ങളുടെ കുത്തൊഴുക്ക് ഭാവിയിൽ അഭ്യന്തര സാമ്പത്തികരംഗത്തും കോർപറേറ്റ് വരുമാനത്തിലും പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഏറ്റവുംപുതിയ സാമ്പത്തിക, കോർപറേറ്റ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2021 സാമ്പത്തിക വർഷത്തെ ഒന്നും രണ്ടും പാദഫലങ്ങൾ വീണ്ടും മോശമാക്കിയേക്കും. ആഗോള വിപണിയുടെ ഇപ്പോഴത്തെഭയം അകന്നുപോകുന്ന വൻശക്തികളാണ്. ചൈനയും യുഎസും തമ്മിൽ ആരംഭിച്ചേക്കാവുന്ന പുതിയ വ്യാപാരയുദ്ധവും ഭാവിയിൽ അതുണ്ടാക്കിയേക്കാവുന്ന തൊഴിൽ നഷ്ടങ്ങളും കടക്കെണികളുമാണ് ആശങ്കയുളവാക്കുന്നത്. സാമ്പത്തിക രംഗത്തെ തകർച്ചയെത്തുടർന്ന് വായ്പാ വളർച്ചയിലുണ്ടായഇടിവും പുതിയ കിട്ടാക്കടങ്ങളെച്ചൊല്ലിയുള്ള ആധിയും കാരണം വിശകലന വിദഗ്ധരും ക്രെഡിറ്റ് ഏജൻസികളും ഇന്ത്യയിലെ ബാങ്കുകളെ ക്ഷയോന്മുഖമെന്നു വിലയിരുത്തിയിരിക്കുന്നു. ഇപ്പോൾ ബാങ്കുകളുടെ പ്രകടനം പൊതുവേ മോശമാണ്. ബാങ്കുകളുടെ കാര്യത്തിലുള്ള മൂല്യനിർണയം ഇനിയും അവലോകനത്തിനനുസൃതമായിട്ടില്ല. ഹ്രസ്വകാലയളവിൽ വിപണിക്ക് ആശ്വാസം പകരുന്ന ഒരുഘടകം ഇന്ത്യാ ഗവണ്മെന്റിൽ നിന്നു പ്രതീക്ഷിക്കുന്ന ധനപരമായ ഉത്തേജനത്തിന്റെ വ്യാപ്തിയുംഫലവുമാണ്. അടച്ചിടലിൽ ഇളവനുവദിക്കപ്പെട്ടതിനാൽ നേരത്തേ നടത്തിയ അവലോകനത്തിൽനിന്നു വലിയവ്യത്യാസമില്ലാത്ത പ്രകടനം സാധ്യമായത് കാർഷിക മേഖലയ്ക്കാണ്. തൊഴിലാളികളുടെ കുറവ്, ശൂന്യമായിക്കിടന്ന മൊത്തവിപണികൾ, വിതരണത്തിലും ഡിമാന്റിലും അനുഭവപ്പെട്ടതടസ്സം എന്നിവയെല്ലാം അതിനെ ബാധിക്കും. തൊഴിലിന്റെ അടിയന്തരസ്വഭാവം പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാമീണ വിപണിക്കുനൽകുന്ന സഹായങ്ങൾ അതിനെ ഒരുസുരക്ഷിത മേഖലയാക്കിയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് വേനൽക്കാലത്തെ വിത്തു വിതയ്ക്കൽ കഴിഞ്ഞ വർഷത്തെയപേക്ഷിച്ച് 38 ശതമാനം കൂടതലാണ്. ജലസംഭരണികളിൽ മുൻവർഷത്തേക്കാൾ കൂടുതൽ വെള്ളമുണ്ട്. ഈ വർഷം സാധാരണ നിലയിലുള്ള മഴയും പ്രതീക്ഷിക്കുന്നു. ഭാവിയിൽ നടത്തേണ്ട കാർഷിക പരിഷ്കാരങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ ചർച്ചയിലാണ്. പഴകിയ നിയമങ്ങളുടെമാറ്റം, കാർഷികോൽപന്ന വിപണിയുടെ പരിഷ്കരണം, സംഭരണ വില ഉയർത്തൽ, അഭ്യന്തര വിപണിയുടെ ഏകീകരണം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ ഇവയുടെ ഫലങ്ങൾ അടുത്തകാലത്തൊന്നും ഉണ്ടാകണമെന്നില്ല. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും കാർഷികമേഖലയെക്കുറിച്ചുള്ള അവലോകനം പ്രതീക്ഷാ നിർഭരമാണ്. അനുകൂലമായ കാലാവസ്ഥ, നിലനിൽക്കുന്ന ഡിമാന്റ്, ഭാവിയിലുണ്ടാകാവുന്ന പരിഷ്കരണങ്ങൾ എന്നീ ഘടകങ്ങൾ ഇതിന് പിന്തുണയേകുന്നു. അഭ്യന്തര വിപണിയിലെ ശക്തമായ സാന്നിധ്യം, കാർഷിക നിക്ഷേപം, വിളസുരക്ഷിതത്വം, രാസവളം, ട്രാക്ടറുകൾ, അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉറച്ചബാലൻസ് ഷീറ്റ് ഉറപ്പുനൽകുന്ന കമ്പനികളെയാണ് ഓഹരിയുടെകാര്യത്തിൽ പരിഗണിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WEzEXM
via IFTTT