121

Powered By Blogger

Tuesday, 30 June 2020

ടിക് ടോക് തുടക്കംമാത്രം; 12 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംവന്നേക്കും

ടിക് ടോക്കിനുപിന്നാലെ എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പാർട്സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണംകൊണ്ടുവന്നേക്കും. വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച് ചൈനയിൽനിന്നുള്ളവയെ അവഗണിക്കുകയാണ് ലക്ഷ്യം. ടയർമുതൽ ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വൻതോതിൽ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ നേരത്തെതന്നെ തുടങ്ങിയിരുന്നു. 12ഓളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനംവർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർ കണ്ടീഷണറുകൾപോലുള്ള ഇലക്ടോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ശ്രമിക്കുന്നത്. ലിഥിയം അയൺ ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കൽസ്, വാഹന ഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റീൽ, അലുമിനിയം, പാദരക്ഷ എന്നിവയുടെ നിർമാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകും. കായിക ഉപകരണങ്ങൾ, ടി.വി സെറ്റുകൾ, സോളാർ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ എന്നിവയും വാണിജ്യന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുണ്ട്. ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവ പ്രാദേശികമായി കൃഷിചെയ്യുന്നതിനും പ്രോത്സാഹനംനൽകും. ചൈനയുമായി സംഘർഷംതുടങ്ങിയതോടെയാണ് ഒരൂകൂട്ടം ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. കസ്റ്റംസ് തീരുവ വർധന, സാങ്കേതിക മാനദണ്ഡങ്ങൾ ചൂണ്ടിക്കാണിച്ച് തടസ്സമേർപ്പെടുത്തൽ തുടങ്ങിയവഴികൾ സർക്കാർ ആലോചിക്കുന്നുണ്ട്. നിർദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

from money rss https://bit.ly/38ayusq
via IFTTT